ജയ്പൂര്‍: രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ അചല്‍പൂര്‍ സ്വദേശി ബാബു ലാല്‍ ഭില്‍ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്ന പിന്റു എന്നയാളെ ഗുരുയതര പരിക്കുകളോടെ ആശുപത്രിയി്യല്‍ പ്രവേശിപ്പിച്ചു.
വാഹനത്തില്‍ സഞ്ചരിക്കവേ ബേഗു എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ആള്‍ക്കൂട്ടം വാഹനം തടയുകയായിരുന്നു. പിന്നാലെ വാഹനത്തില്‍ നിന്ന് ഇയാളെ പിടിച്ചിറക്കിയ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് പറഞ്ഞു.
‘പശുക്കളെ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന രണ്ടുപേരെ ഒരുകൂട്ടം ആളുകള്‍ മര്‍ദിക്കുന്നുവെന്ന് അര്‍ധരാത്രിയോടെ സ്റ്റേഷനില്‍ വിവരം ലഭിച്ചു. ഞങ്ങള്‍ സംഭവസ്ഥലത്തെത്തുമ്‌ബോള്‍ സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ രണ്ടുപേരെ ആക്രമിക്കുന്നത് കണ്ടു’ -ഉദയ്പൂര്‍ റേഞ്ച് ഐ.ജി സത്യവീര്‍ സിംഗ് പറഞ്ഞു.
‘ആക്രമികള്‍ അവരുടെ രേഖകളും മൊബൈല്‍ ഫോണും കൈക്കലാക്കി. പൊലീസിനെ കണ്ടതോടെ ഓടിപോയി. ഉദ്യോഗസ്ഥര്‍ ഇരുവരെയും രക്ഷിച്ച് ആശുപത്രിയിലാക്കിയെങ്കിലും ബാബു മരിച്ചിരുന്നു. പിന്റുവിന്റെ നില ഇപ്പോള്‍ തൃപ്തികരമാണ്’ -സിങ് പറഞ്ഞു