മാപ്പിളകലാ പഠന ഗവേഷണ കേന്ദ്രം പുനസ്ഥാപിക്കണം; ആവശ്യങ്ങളുമായി മന്ത്രിക്ക് നിവേദനം

Latest പ്രാദേശികം

മൊഗ്രാല്‍ ഇശല്‍ ഗ്രാമത്തില്‍നിന്ന് അടച്ചുപൂട്ടിയ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം പുനഃസ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടന പ്രവര്‍ത്തകരായ കെ വി അഷ്‌റഫ് മൊഗ്രാല്‍, മിശാല്‍ റഹ്മാന്‍ ബദ്രിയാ നഗര്‍ എന്നിവരും മന്ത്രിയ്ക്ക് നിവേദനം നല്‍കി. നേരത്തെ മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന സി എച്ച് കുഞ്ഞമ്പു ആണ് മൊഗ്രാലില്‍ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചത്. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഇത് നിര്‍ത്തലാക്കുക യായിരുന്നു. നിരവധി മാപ്പിള കവികള്‍ക്ക് ജന്മംനല്‍കിയ പ്രദേശം എന്ന നിലയിലാണ് മൊഗ്രാല്‍ ഇശല്‍ ഗ്രാമമായി അറിയപ്പെടുന്നത്.നിവേദനത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *