കോഴിക്കോട്: മസാജ് പാർലറിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയ രണ്ടു പേർ അറസ്റ്റിൽ.
സ്ഥാപനത്തിന്റെ മാനേജർ വയനാട് മാനന്തവാടി സ്വദേശി പി.എസ് വിഷ്‌ണു(21),
കസ്റ്റമറായി എത്തിയ മലപ്പുറം സ്വദേശി മെഹ്‌റൂഫ്(34) എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് റെയ്‌ഡ് നടത്തി അറസ്റ്റ് ചെയ്‌തത്.
ഇവിടെയുണ്ടായിരുന്ന മൂന്ന് സ്‌ത്രീകളെ രക്ഷപെടുത്തി ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
കോർപറേഷന്റെ അനുമതിയില്ലാതെയാണ് കുതിര വട്ടത്ത് നാച്വറൽ വെൽനെസ് സ്‌പാ ആന്റ് ബ്യൂട്ടി ക്ലിനിക് എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
വയനാട് സ്വദേശി ക്രിസ്റ്റി, തൃശൂർ സ്വദേശി ഫിലിപ്പ്, ആലുവ സ്വദേശി ജെയ്‌ക് ജോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം നേരത്തെ അധികൃതർ അടപ്പിച്ചിരുന്നു.