ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലെന്ന് പൊതുമേഖല മെഡിക്കൽ ഗവേഷണ സ്ഥാപനമായ ഐസിഎംആർ. രോഗബാധ പടരുന്നത് പിടിച്ചു നിർത്താൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ടിപിആർ പത്തിന് മുകളിലുള്ള ജില്ലകൾ ആറ് മുതൽ എട്ടാഴ്ച വരെ അടച്ചിടണമെന്ന് ഐസിഎംആർ ആവശ്യപ്പെട്ടു.
