ബോവിക്കാനം: മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മാനസികാരോഗ്യ ചികിൽസക്കും, കൗൺസിലിഗിനും എത്തുന്ന രോഗികളും, പരിശോധിക്കുന്ന ഡോക്ടറും ഒരു പോലെ ദുരിതം നേരിടുകയാണ്.
ജില്ലാ മനസിക ആരോഗ്യ പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും നാലാമത്തെ വ്യാഴാഴ്ച ഡോ.സുജയ പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ചികിൽസ നടത്തുന്നത്.
ഓരോ മാസവും 90 നും 120 നും ഇടയിൽ മാനസികരോഗികളാണ് ഇവിടെ ചികിൽസക്ക് വേണ്ടി എത്തുന്നത്.
സി.എച്ച്.സിയുടെ പുതീയ കെട്ടിടത്തിലെ
റിസപ്ഷൻ,കോണിപ്പടി,വാക്സിൻ മുറി തുടങ്ങിയ സംവിധാനങ്ങൾ ഉൾകൊള്ളുന്ന പൊതുഹാളിലാണ്
ഇപ്പോൾ പരസ്യമായി മാനസിക ചികിൽസയും കൗൺസിലിഗും നടക്കുന്നത്. ഇത് പലർക്കും വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്.
പുറത്തറിയുന്നതിനെ ഭയക്കുന്ന രോഗത്തെ ആൾകൂട്ടങ്ങളുടെ മുമ്പിൽ ചികിൽസ നടത്തേണ്ടി വരുന്നത് മൂലം
നിരവധി പേർ ഈ കേന്ദ്രത്തെ ഉപയോഗപ്പെടുത്താതെ പോവുന്ന സ്ഥിതിയും ഉണ്ട്.
മതിയായ സംവിധാനത്തോടെയുള്ള
ചികിൽസ മുറി അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട് മുളിയാർ ഗ്രാമപഞ്ചായത്ത്
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ബന്ധപ്പെട്ടവർക്ക് നിവേദനമയച്ചു.