മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍, ഡബ്ല്യുഐപിആര്‍ 10ന് മുകളില്‍; നാല് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി

Latest ഇന്ത്യ കേരളം പ്രാദേശികം

കാസര്‍കോട്: കോവിഡ്-19 രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആര്‍) 10ന് മുകളിലുള്ള നാല് ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി. മടിക്കൈ ഗ്രാമപഞ്ചായത്തിലെ ആറ് (ഡബ്ല്യുഐപിആര്‍ 40), ഏഴ് (15.56), 15 (11.25) വാര്‍ഡുകളും വെസ്റ്റ് എളേരിയിലെ 11ാം വാര്‍ഡും (11.25) സെപ്റ്റംബര്‍ 27 വരെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിറക്കി. നഗരസഭകളില്‍ ഡബ്ല്യുഐപിആര്‍ പത്തിന് മുകളിലില്ല.

സെപ്റ്റംബര്‍ 13 ആറ് മുതല്‍ 19 വരെയുള്ള കണക്കാണ് പരിഗണിച്ചത്.

അഞ്ചിലധികം ആക്ടീവ് കേസുകള്‍ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച ആറ് പ്രദേശങ്ങളെ മൈക്രോ കണ്ടെയ്‌മെന്റ് സോണുകളാക്കി.
മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍: കള്ളാര്‍: വാര്‍ഡ് എട്ട്, ഒക്ലാവ് ട്രൈബല്‍ കോളനി, മധൂര്‍: വാര്‍ഡ് എട്ട്, ഉദയഗിരി, നീലേശ്വരം നഗരസഭ: വാര്‍ഡ് അഞ്ച്, ആലിങ്കീല്‍, പടന്ന: വാര്‍ഡ് എട്ട്, തടിയന്‍ കൊവ്വല്‍, പുല്ലൂര്‍-പെരിയ: വാര്‍ഡ് നാല്, അള്ളരണ്ട, എട്ട്, മീങ്ങോത്ത്

നിയന്ത്രണങ്ങള്‍: കണ്‍ടെയിന്‍മെന്റ്/മൈക്രോകണ്‍ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക, കാര്‍ഷിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സര്‍വീസ് മാത്രം), അക്ഷയ-ജനസേവനകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെ പ്രവര്‍ത്തിക്കാം.
ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണി വരെയും ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.
കണ്‍ടെയിന്‍മെന്റ്/മൈക്രോ കണ്‍ടെയിന്‍മെന്റ്‌സോണ്‍ ആയി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അകത്തേക്കും പുറത്തേക്കുമുള്ള പോക്കു വരവ് നിയന്ത്രിത മാര്‍ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.
സര്‍ക്കാര്‍ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകള്‍ കണ്‍ടെയിന്‍മെന്റ്/മൈക്രോ കണ്‍ടെയിന്‍മെന്റ് സോണ്‍ ബാധകമാക്കാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് നടത്താവുന്നതാണ്.
പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ നാല് മുതല്‍ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ക്ലാസുകള്‍ ആരംഭിക്കാവുന്നതാണ്.
കോളേജുകളില്‍ ഹാജരാകുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും ജീവനക്കാരും കുറഞ്ഞത് രണ്ടാഴ്ച മുമ്പ് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചവരോ അല്ലെങ്കില്‍ കുറഞ്ഞത് ഒരുമാസം മുമ്പ ്‌കോവിഡ് ബാധിച്ച് രോഗം ഭേദമായവരോ ആണെന്ന് കോളേജ് അധികൃതര്‍ കര്‍ശനമായി ഉറപ്പുവരുത്തേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *