കാസറഗോഡ് : തളങ്കരയിൽ നടന്നു വരുന്ന വെൽഫിറ്റ് ചാമ്പ്യൻസ് ട്രോഫി സെവൻസ് ഫുട്ബോൾ ടൂർണമെൻറിൽ 09/01/2021 ഞായറാഴ്ച നടന്ന മത്സരത്തിൽ നറുക്കെടുപ്പിൽ തിരുമറി നടത്തിയെന്നാരോപിച്ച് മിറാക്കിൾ കമ്പാർ പരാതി നൽകി.
മത്സരം സമനിലയിൽ ആയതോടുകൂടി വിജയികളെ തിരഞ്ഞെടുക്കാൻ നറുക്കെടുപ്പ് നടത്തിയപ്പോൾ വിജയിച്ചത് മിറാക്കിൾ കമ്പാർ ആയിരുന്നു. ആദ്യം അനൗൺസർ YAFA തായലങ്ങാടിയുടെ പേരാണ് അനൗൺസ് ചെയ്തത്.
പിന്നീട് റഫറി അനൗൺസറെ തിരുത്തി. അതിനുശേഷം അനൗൺസർ “it’s my mistake winner is Miracle Kambar” എന്നു പറഞ്ഞു. പിന്നീട് കാണികൾ ഗ്രൗണ്ട് വിട്ടുപോയപ്പോൾ മൂന്നാമത് YAFA തായലങ്ങാടി വിജയിച്ചതായി അനൗൺസ് ചെയ്യുകയായിരുന്നു.
ഇതിൽ തിരുമറി ഉണ്ടെന്ന് ആരോപിച്ച് മിറാക്കിൾ കമ്പാർ പരാതി നൽകി. സിഐ ഇടപെടുകയും ഇപ്പോൾ ടൂർണമെൻറ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടു.
സമവായത്തിലെത്തുന്നതുവരെ കളി നിർത്തി വെക്കുവാൻ പറയുകയും ചെയ്തു.ഈ വിഷയം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്തതാണ്.
ഞങ്ങൾക്ക് നീതി ലഭിക്കണമെന്നും ഫുട്ബോളിൻ്റെ മഹിമ നിലനിൽക്കണമെന്നുമാണ് ഞങ്ങളുടെ ആവശ്യമെന്നും മിറാക്കിൾ കമ്പാർ ഭാരവാഹികൾ പറഞ്ഞു