അധ്യാപക ദിനത്തിൽ മൊഗ്രാൽ ദേശീയവേദി ഇശൽ ഗ്രാമത്തിൽ “ഗുരു സംഗമം” സംഘടിപ്പിക്കും

Latest കേരളം പ്രാദേശികം

മൊഗ്രാൽ: സെപ്റ്റംബർ 5ന് അധ്യാപക ദിനത്തിൽ ഇശൽ ഗ്രാമത്തിലെ അധ്യാപകർ “ഗുരു സംഗമം ”എന്ന പേരിൽ ഒത്തുചേരുന്നു.

മൊഗ്രാൽ ദേശീയവേദിയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വേറിട്ട പരിപാടി സംഘടിപ്പിക്കുന്നത്. അധ്യാപനം സമ്മാനിച്ച രസകരമായ അനുഭൂതിയും, വിദ്യാർത്ഥികളിൽ ഉണ്ടാക്കിയ പരിവർത്തനവും അധ്യാപകർ ഗുരു സംഗമത്തിൽ വിവരിക്കും.

ഇശൽ ഗ്രാമത്തിലെ 25ഓളം വരുന്ന അധ്യാപകരാണ് ഒത്തുചേരുന്നത് . പരിപാടിയിൽ അധ്യാപകർക്ക് പുറമേ നാട്ടിലെ സാമൂഹ്യ- സാംസ്കാരിക- വിദ്യാഭ്യാസ മേഖലയിലുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *