മുളിയാർ: സർക്കാർ കെ.എസ്.ഇ.ബി. മുഖേന തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന നിലാവ് പദ്ധതി മുളിയാറിൽ
പ്രസിഡണ്ടിൻ്റെയും, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ്റെയും
വാർഡിൽ മാത്രമാക്കി
ഒതുക്കിയതായി
മുസ്ലിം യൂത്ത് ലീഗ് കുറ്റപ്പെടുത്തി. മുളിയാർ പഞ്ചായത്തിലെ എല്ലാ പ്രദേശവും ഇരുട്ടിലാണ്.
അധികാരമേറി ഏഴു മാസം പിന്നിട്ടിട്ടും
ഒരു ലൈറ്റ് പോലും സ്ഥാപിക്കാൻ പറ്റാത്തപ്പോഴാണ് പ്രസിഡണ്ടിൻ്റെ ചിറ്റമ്മനയമെന്ന് യൂത്ത് ലീഗ് പറഞ്ഞു.
ബോവിക്കാനം ടൗണിലെ ലോ മാസ്റ്റ് സ്ട്രീറ്റ്ലെറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങളായി. പരാതി പറഞ്ഞിട്ടും പഞ്ചായത്തിന് അനക്കമില്ല.പ്രസിഡണ്ട്
ഷെഫീഫ് മൈക്കുഴി, ജനറൽ സെക്രട്ടറി അഡ്വ.ജുനൈദ്, ട്രഷറർ ഷെരീഫ് പൊവ്വൽ എന്നിവർ കുറ്റപ്പെടുത്തി.
