പ്ലസ്2 പരീക്ഷയിൽ
TIHSS NAIMARMOOLA സ്കൂളിലെ സയൻസ്
വിദ്യാർത്ഥിനി ഫാത്തിമ റിസ സിമിൻ സയൻസ് ഗ്രൂപ്പിൽ 100% മാർക്ക് നേടി ഒരു ഗ്രാമത്തിൻ്റെ മുഴുവൻ അഭിമാനമായി മാറിയപ്പോൾ മുളിയാർ, പഞ്ചായത്ത് ആരോഗ്യ, വിദ്യഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ പാരിതോഷികവുമായി വീട്ടിലെത്തി.
എക്സൈസ് വകുപ്പിൽ പ്രിവന്റീവ് ഓഫീസർആയി ജോലി ചെയ്യുന്ന ബെള്ളിപ്പാടി സ്വദേശി ബി.എം. അബ്ദുള്ള കുഞ്ഞിയുടെയും, നെല്ലിക്കുന്ന് സ്വദേശിനി സെലീനയുടെയും മകളാണ് ഫാത്തിമ റിസ സിമിൻ എന്ന ഈ മിടുക്കി.
റിസൽട്ട് അറിഞ്ഞത് മുതൽ കുടുംബക്കാരുടെയും, നാട്ടുക്കാരുടെയും അഭിനന്ദന പ്രവാഹമായിരുന്നു.മെഡിക്കൽ എൻട്രൻസിന് തയ്യാറെടുക്കുന്ന സിമിന് ഭാവിയിൽ നല്ലൊരു ഡോക്ടറായി നാടിനെ സേവിക്കണമെന്നാണ് ആഗ്രഹം. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ബദിയഡുക്ക Kunill English Medium School ലും തുടർന്ന് പ്ലസ്ടു വരെ നായന്മാർമൂല TIHSS ലുമാണ് പഠിച്ചത്. SSLC പരീക്ഷയിലും ഫുൾ വിഷയങ്ങൾക്കും A+ നേടിയിരുന്നു.
ഒമ്പതാം തരത്തിൽ പഠിക്കുന്ന മുഹമ്മദ് സിമാക്കും രണ്ടാം തരത്തിൽ പഠിക്കുന്ന
മറിയം സിംറയും സഹോദരങ്ങളാണ്.