ആലംപാടി: കാസറഗോഡ് ജില്ലയിലെ എറ്റവും മികച്ച കർഷകനായി തെരെഞ്ഞെടുക്കപ്പെട്ട മമ്മി എരിയപ്പാടിയെ ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി സ്നേഹോപഹാരം നൽകി അനുമോദിച്ചു.
ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ വ്യവസായി ബുഖാരി മുബാറക്ക് മമ്മി എരിയപ്പാടിക്ക് ഉപഹാരം സമ്മാനിച്ചു. അഹമ്മദ് മിഹ്റാജ് അധ്യക്ഷത വഹിച്ചു, ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷാഫി സന്തോഷ് നഗർ ഉദ്‌ഘാടനം ചെയ്തു.
സിദ്ധിഖ് ചെങ്കള, മാഹിൻ മേനത്ത്, മൊയ്‌ദീൻ.എസ്, ഗപ്പു ആലംപാടി, ഇഖ്ബാൽ കേളങ്കയം, ഇബ്രാഹിം സുബ്ബ്യന്‍തോട്ടി, മഹറു മേനത്ത്, നസീർ ബിസ്മില്ല, നിസാർ പൊയ്യയിൽ, മുഹമ്മദ് ദേളി, ഹാരിസ്. എസ്.ടി, അബു കളപ്പുര, അബ്ബാസ് തൂക്കിയമൂല, ഉമ്മർ കരോടി, ഹസൈൻ ബില്ലൻ, അബ്ദുല്ല കരോടി, അഷ്‌റഫ് ഫെമിന, ലത്തീഫ് മാസ്റ്റർ, സലാം. എസ്.ടി, ഹസൈനാർ പൊയ്യയിൽ എന്നിവർ സംബന്ധിച്ചു.
കാദർ എരിയപ്പാടി സ്വാഗതവും, അബ്ദുൽ റഹ്‌മാൻ റാബി നന്ദിയും പറഞ്ഞു.