തിരുവനന്തപുരം: ▪️കാസര്‍കോട് കല്ലടക്ക-ചെര്‍ക്കള റോഡിലെ പള്ളത്തടുക്ക പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
നിര്‍മാണത്തിനു ശേഷം 2019 ലാണ് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. 2019 ല്‍ മെയിന്റനന്‍സ് വര്‍ക്കില്‍ ഉള്‍പ്പെടുത്തി എക്സ്പാന്ഷന് ജോയിന്റിന്റെയും വിയറിംഗ് കോട്ടിന്റെയും താല്കാലിക തകരാറുകള്‍ പരിഹരിച്ചിരുന്നു. ഈ പാലം ഇപ്പോള്‍ അപകടാവസ്ഥയില്‍ ആണെന്ന കാര്യം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പൊതുമരാമത്ത് വകുപ്പു് മന്ത്രിയുടെയും ഉദ്യോഗസ്ഥന്മാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ബോര്‍ഡ് ഈ പാലത്തില്‍ 28-04-2018 നു സ്ഥാപിച്ചിരുന്നു.
പാലം പുനര്‍നിര്‍മ്മാണമോ അതോ പുനരുദ്ധാരണമോ ഏതാണ് ആവശ്യമെന്ന് അറിയുന്നതിനു വേണ്ടിയുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തിയുടെ എസ്റ്റിമേറ്റിനു ഭരണാനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായി നിയമസഭയില്‍ എന്‍.എ.നെല്ലിക്കുന്നിനു നല്കിയ മറുപടിയില്‍ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.