പ്രാണവായുവിന് വേണ്ടി കഷ്‌ടപ്പെടുന്ന ജനതയെക്കുറിച്ചുള്ള വാർത്തകൾ നിറയുന്ന തലക്കെട്ടുകളാണ് അടുത്തിടെയായി നമ്മളെ തേടിയെത്തുന്നത്. ഇതിനിടയിൽ പ്രിയപ്പെട്ടവരുടെ ജീവൻ നിലനിർത്താനായി എന്ത് വിലകൊടുത്തും വാങ്ങാൻ തയാറാവുന്നവരും, അവരെ മുതലെടുക്കാനുള്ള സംഘങ്ങളും സജീവമായി പ്രവർത്തിച്ചുവരികയാണ്.
ഈ അവസരം മുതലെടുക്കുന്നവരിൽ ഹീനമായ ഒരു സംഭവം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. അച്ഛന് വേണ്ടി മകൾ ഓക്സിജൻ സിലിണ്ടർ ആവശ്യപ്പെട്ടപ്പോൾ പകരം ഒപ്പമുറങ്ങാൻ ആയിരുന്നു അയൽക്കാരന്റെ ആവശ്യം. ഒരു സുഹൃത്ത് സംഭവം ട്വീറ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്.
കഴിഞ്ഞ ദിവസമാണ് ഭവ്റീൻ കന്ദാരി എന്ന യുവതി ഈ ട്വീറ്റ് പോസ്റ്റ് ചെയ്തത്. ന്യൂഡൽഹി ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തക എന്നാണ് ഇവരുടെ ട്വിറ്റർ ബയോ നൽകുന്ന വിവരം.