news

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: സുഹാസിനി ജൂറി അധ്യക്ഷ

തിരുവനന്തപുരം: നടിയും സംവിധായകയുമായ സുഹാസിയെ 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അധ്യക്ഷയായി സര്‍ക്കാര്‍ നിയമിച്ചു. കന്നട സംവിധായകന്‍ പി ശേഷാദ്രിയും സംവിധായകന്‍ ഭദ്രനും ഉള്‍പ്പടെ ഏഴു പേരാണ് വിധി നിര്‍ണയ സമിതിയിലുളളത്. ചിത്രത്തിന്റെ സ്‌ക്രീനിങ് തുടങ്ങി. 80 ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. ഇത്തവണ എല്ലാ വിഭാഗങ്ങളിലേക്കും കടുത്ത മത്സരമാണ് നടക്കുന്നത്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരരംഗത്തുള്ളത് ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ്. മുതിര്‍ന്ന […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 15,951 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623, വയനാട് 502, കാസര്‍ഗോഡ് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,74,901 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,53,119 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1312 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,63,280 കോവിഡ് കേസുകളില്‍, 12.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ്ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 165 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 24,603 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,191 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 73 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,658 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2096, കൊല്ലം 117, പത്തനംതിട്ട 734, ആലപ്പുഴ 1360, കോട്ടയം 1407, ഇടുക്കി 956, എറണാകുളം 635, തൃശൂര്‍ 4764, പാലക്കാട് 734, മലപ്പുറം 1328, കോഴിക്കോട് 1661, വയനാട് 968, കണ്ണൂര്‍ 600, കാസര്‍ഗോഡ് 298 എന്നിങ്ങനേയാണ്രോഗമുക്തിയായത്. ഇതോടെ 1,63,280 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,41,430 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading

വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും

വിദ്യാനഗര്‍:വിദ്യാനഗര്‍ 110 കെ.വി. സബ്‌സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 25ന് രാവിലെ ഒമ്പത് മുതല്‍ ഉച്ച ഒരു മണിവരെ ചെമ്മനാട്, കാസര്‍കോട്, സിവില്‍ സ്റ്റേഷന്‍, മീപ്പുഗിരി, കെല്‍, ബദിയടുക്ക, മൊഗ്രാല്‍, കിന്‍ഫ്ര, ന്യൂ ബസ്സ്റ്റാന്റ്, ചെര്‍ക്കള, എടനീര്‍ എന്നീ 11 കെ.വി. ഫീഡറുകളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് സ്റ്റേഷന്‍ എന്‍ജിനീയര്‍ അറിയിച്ചു

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 364 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍  364 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന  468 പേര്‍ക്ക്കോവിഡ് നെഗറ്റീവായി. നിലവില്‍ 4872 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം: 479.  *ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  19169 പേര്‍.*  വീടുകളില്‍ 18248 പേരും  സ്ഥാപനങ്ങളില്‍ 921 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19169 പേരാണ്. പുതിയതായി 1180  പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം  പുതിയതായി 5312 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3966 , ആന്റിജന്‍ 1327, ആൻ്റി ബോഡി 19 ).  1420 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1523 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 456 പേര്‍ നിരീക്ഷണത്തില്‍പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 468 പേരെ ഡിസ്ചാര്‍ജ്ചെയ്തു. 128763 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.  122853 പേര്‍ക്ക് ഇതുവരെ കോവിഡ്നെഗറ്റീവായി.

Continue Reading

ഒക്ടോബര്‍ നാല് മുതല്‍ കോളേജുകളില്‍ അവസാനവര്‍ഷ ഡിഗ്രി ക്ലാസുകള്‍ തുടങ്ങും

തിരുവനന്തപുരം: ഒക്ടോബര്‍ നാല് മുതല്‍ കോളേജുകളില്‍ അവസാനവര്‍ഷ ഡിഗ്രി ക്ലാസുകള്‍ തുടങ്ങും. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍. വിദ്യാര്‍ത്ഥികള്‍ക്കായി വാക്‌സീന്‍ ഡ്രൈവ് നടത്തും. ക്ലാസുകള്‍ അണുവിമുക്തമാക്കാനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്ക്.

Continue Reading

ആസ്റ്റ്ർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും

ആസ്റ്റ്ർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും ഡയാലിസ് രോഗികളുടെ പരിശോധനമുഖത്തും കാലിലും വയറിലും കാണുന്ന നീര്മൂത്രത്തിൻ്റെ അളവി ലുള്ള കുറവ്, മൂത്രത്തിൽ രക്തമോ പഴുപ്പോ മൂത്രം പോകാനുള്ള തടസം അമിതമായി പതഞ്ഞു പോകുക പ്രമേഹം,മൂത്രത്തിൽ കല്ല്,മൂത്രാശയ സംബന്ധമായ രോഗങ്ങൾനെഫ്രോടിക് സിൻഡ്രം തുടങ്ങിയത് കിഡ്നി സംബന്ധമായ രോഗങ്ങൾക്ക്ആസ്റ്റർ മിംസ് കണ്ണൂരിലെ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോകടർ സാരംഗ് വിജയൻ്റെ സേവനം എല്ലാ ചൊവ്വാഴ്ചകളിലും 14/09/2021 രാവിലെ 10 മണി […]

Continue Reading

ആയത്തൊള്ള അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍. പരമോന്നത നേതാവിന്റെ ഏറ്റവും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ഫാര്‍സ് ന്യൂസ് ഏജന്‍സി ഇക്കാര്യം സ്ഥിരീകരിച്ചത്. ഖമനയിയെ വധിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇക്കാര്യം ഇറാനും ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഖമനയിയുടെ മൃതദേഹം കണ്ടെടുത്തതായി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തുഇറാന്റെ പരമാധികാരിയും സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫുമായിരുന്നു ആയത്തുള്ള അലി ഖമനയി. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തനായ നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഖമനയി വധിക്കപ്പെട്ട സംഭവം […]

Continue Reading

കാസർകോട്ട് മുസ്ലിം ലീഗ് നേതാക്കൾ വാർഡുകളിൽ 50,000 രൂപവീതം വാങ്ങി’; ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ്, നിഷേധിച്ച് ലീഗ്

കാസർകോട് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ മുസ്ലിം ലീഗ് നേതാക്കൾ വാർഡുകളിൽ 50,000 രൂപവീതം വാങ്ങി’; ആരോപണമുന്നയിച്ച് കോൺഗ്രസ് നേതാവ്, ശബ്ദ സന്ദേശം തന്റേതെന്ന് കുമ്പള ബ്ലോക്ക് സെക്രട്ടറി രാധാകൃഷ്ണൻ നായിക്   കാസർഗോ‍ഡ് ജില്ലാ പഞ്ചായത്തിലേക്ക്‌ മത്സരിച്ച സ്ഥാനാർത്ഥിക്ക്‌ വേണ്ടി പ്രവർത്തിക്കാൻ മുസ്ലീം ലീഗ് പ്രാദേശിക നേതാക്കള്‍ പണം വാങ്ങിയെന്ന് തെളിയിക്കുന്ന ഫോണ്‍ കോളാണ് പുറത്തായത്, കോണ്‍ഗ്രസ്‌ കുമ്ബള ബ്ലോക്ക് സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ രാധാകൃഷ്ണൻ നായികിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.   എൻമകജെ പഞ്ചായത്തിലെ നാല് […]

Continue Reading

കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; കാസർകോട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കാസർകോട്: മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ഇഖ്ബാൽ – നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ്‌ സ്വാലിഹ് ആണ് മരിച്ചത്. കാസർകോട് ബ്ലാർകോടാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.

Continue Reading

യോഗിക്ക് നേരെ പാഞ്ഞെടുത്ത് പശു; അപകടമൊഴിവായത് തലനാരിഴക്ക്, ഉദ്യോഗസ്ഥന് സസ്​പെൻഷൻ

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഉദ്ഘാടന പരിപാടിയില്‍ വന്‍ സുരക്ഷാ വീഴ്ച. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത് പശു. ഗൊരഖ്പുര്‍ മുനിസിപ്പാലിറ്റിയിലെ ഗോരഖ്‌നാഥ് ഓവര്‍ബ്രിഡ്ജ് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങിയതിന് പിന്നാലെ പരിസരത്ത് അലഞ്ഞുതിരിഞ്ഞിരുന്ന പശു ഓടിയടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഇടപെട്ട് തടഞ്ഞതോടെ പശു മുഖ്യമന്ത്രിക്ക് സമീപത്ത് എത്തിയില്ല.

Continue Reading

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളം താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.

Continue Reading

ബേക്കല്‍, പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ റീകൗണ്ടിംഗിന് ഉത്തരവിട്ട് വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ്

*🛑FLASH NEWS🛑* കാസര്‍കോട്: ബേക്കല്‍, പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ റീകൗണ്ടിംഗിന് ജില്ലാ പഞ്ചായത്ത് വരണാധികാരി ആയ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ് ഉത്തരവിട്ടു. ഡിസംബര്‍ 15 ന് രാവിലെ 8 മണി മുതല്‍ അതേ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തന്നെ വോട്ടെണ്ണല്‍ നടക്കും. പുത്തിഗെയില്‍ യുഡിഎഫും, ബേക്കലില്‍ എല്‍ഡിഎഫുമാണ് ജയിച്ചത്‌.

Continue Reading

ഒരുവോട്ടിന് കോൺഗ്രസ് തോറ്റു; പള്ളിക്കര പഞ്ചായത്ത് എൽ.ഡി.എഫിന്

*ഒരുവോട്ടിന് കോൺഗ്രസ് തോറ്റു; പള്ളിക്കര പഞ്ചായത്ത് എൽ.ഡി.എഫിന്*   കാസർകോട്: പള്ളിക്കര പഞ്ചായത്ത് എൽഡിഎഫ് നിലനിർത്തി. 23 വാർഡുകളിൽ എൽഡിഎഫ് 12 യുഡിഎഫ് 11 ബിജെപി 1 എന്നതാണ് സീറ്റുനില. തച്ചങ്ങാട് വാർഡിൽ ഒരു വോട്ടിനാണ് കോൺഗ്രസ് തോറ്റത്. ഒരു സീറ്റിന്റെ ബലത്തിലാണ് എൽഡിഎഫ് പഞ്ചായത്ത് നിലനിർത്തിയത്.   ബിജെപി ആദ്യമായാണ് പഞ്ചായത്തിൽ അക്കൗണ്ട് തുറക്കുന്നത്. പാർട്ടി ഗ്രാമമായ ബങ്ങാട് 288 വോട്ടിനാണ് യു.ഡി.എഫ് ജയിച്ചത്. പെരുന്തട്ട വാർഡിലാണ് ബി.ജെ പി ജയിച്ചത്.

Continue Reading

രണ്ടാം പീഡന കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം; ജാമ്യം കര്‍ശന ഉപാധികളോടെ

രണ്ടാമത്തെ പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് മുന്നോട്ട് വച്ചത്.കൂടുതല്‍ വകുപ്പുകള്‍ കൂടി ചേര്‍ത്ത വിവരം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.   കരഞ്ഞു കാലു പിടിച്ചിട്ടും രാഹുല്‍ ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി.പല പ്രാവശ്യം വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ഭയം […]

Continue Reading

ദിലീപ് കുറ്റവിമുക്തൻ; കോടതിയിലും വീട്ടിലും മധുര വിതരണവുമായി ദിലീപ് ഫാൻസ്‌ അസോസിയേഷൻ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപ് കുറ്റവിമുക്തൻ. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കോടതി പരിസരത്ത് മധുര വിതരണവുമായി ദിലീപ് ഫാൻസ്‌ അസോസിയേഷൻ.കോടതി പരിസരത്തും ദിലീപിന്റെ ആലുവയിലെ വസതിയിലുമാണ് ലഡ്ഡു വിതരണം നടത്തുന്നത്. 100 കിലോ കേക്കും ലഡ്ഡുവുമാണ് വിതരണം ചെയ്തത്. ദിലീപിന്റെയും കാവ്യാ മാധവന്റെയും ചിത്രങ്ങൾ ചാലിച്ച കേക്കാണ് ആലുവയിലെ വസതിയിൽ ആരാധകർ പങ്കുവച്ചത്. കോടതി വിധി വരുന്നതിന് മിനിറ്റുകളക്ക് മുന്നേ തന്നെ വീട്ടു പരിസരത്തും കോടതിയിലും ലഡ്ഡു വിതരണം ആരംഭിച്ചിരുന്നു. കേസിൽ […]

Continue Reading

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി, കേസ് ഡയറി ഹാജരാക്കണം; ഹ‍ർജിയിൽ 15ന് വാദം കേൾക്കും

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 15 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു. 15 ന് മുൻകൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും കേസ് ഇനി പരിഗണിക്കുക. കേസിൽ വിശദവാദം കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്. ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുൽ ഹൈക്കോടതിയെ സമീപിച്ച   തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന്‍റെ മുൻകൂര്‍ […]

Continue Reading