കുടുംബത്തിന്റെ ഏക അത്താണി; അശ്വിന്റെ വേർപാടിൽ ഞെട്ടലിൽ നാട്
അരുണാചൽപ്രദേശിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനീകൻ കെ.വി അശ്വിന്റെ ഭൗതികദേഹം നാളെ നാട്ടിലെത്തിച്ചേക്കും. അശ്വിന്റെ അപ്രതീക്ഷിത വേർപാടിന്റ ഞെട്ടലിലാണ് കാസർകോട് ചെറുവത്തൂർ കിഴക്കേമുറിയിലുള്ള കുടുംബവും നാട്ടുകാരും. പത്തൊമ്പതാം വയസിൽ ബിരുദ പ0നത്തിനിടയിൽ ഇലക്‌ട്രോണിക്ക് ആൻഡ് മെക്കാനിക്കൽ വിഭാഗം എൻജിനീയറായാണ് അശ്വിൻ സൈന്യത്തിൽ പ്രവേശിച്ചത്. മാതാപിതാക്കളും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഇരുപത്തിനാലുകാരനായ അശ്വിൻ.കാസർകോട് ചെറുവത്തൂർ കിഴക്കേമുറിക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു അശ്വിൻ. ഓണം ആഘോഷിക്കാനായി നാട്ടിലെത്തിയ അദ്ദേഹം ഒരു മാസം മുൻപാണ് തിരികെ പോയത്. നാട്ടിലെത്തുമ്പോഴെല്ലാം […]
Continue Reading