‘ലക്ഷ്മി ദേവിയെ ആരാധിച്ചാൽ മാത്രമേ സമ്പത്തുണ്ടാകൂ എങ്കിൽ മുസ്‌ലിംകളിൽ പണക്കാർ കാണുമോ?’; ഹിന്ദു ദൈവങ്ങള്‍ക്കെതിരെ ബി.ജെ.പി എം.എല്‍.എ
പട്ന: ഹിന്ദു ദൈവങ്ങളെ കുറിച്ച് പ്രസ്താവനകൾ നടത്തി വിവാദത്തിലായി ബി.ജെ.പി എം.എൽ.എ. ബിഹാറിലെ ഭഗൽപുർ ജില്ലയിലെ പിർപൈന്തി എം.എൽ.എയായ ലാലൻ പാസ്വാനാണ് വിവാദത്തിലായിരിക്കുന്നത്. ഹിന്ദു വിശ്വാസങ്ങളെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച എം.എൽ.എ ദീപാവലി ദിനത്തിൽ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനെയും ചോദ്യം ചെയ്തു. “ലക്ഷ്മീ ദേവിയെ ആരാധിച്ചാൽ മാത്രമാണ് സമ്പത്ത് ലഭിക്കുന്നതെങ്കിൽ മുസ്‌ലിംകൾക്കിടയിൽ കോടീശ്വരന്മാർ ഉണ്ടാകുമായിരുന്നില്ല. മുസ്‌ലിംകൾ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നില്ല, അവരിൽ പണക്കാരില്ലേ? മുസ്‌ലിംകൾ സരസ്വതി ദേവിയെ ആരാധിക്കുന്നില്ല. മുസ്‌ലിംകൾക്കിടയിൽ പണ്ഡിതന്മാരില്ലേ? അവർ ഐ.എ.എസും ഐ.പി.എസും ആകുന്നില്ലേ?- […]
Continue Reading