news

അധ്യാപക ഒഴിവ്‌

▪️തൃക്കരിപ്പൂർ : വി.പി.പി.എം. കെ.പി.എസ്. ജി.വി.എച്ച്. എസ്.എസിൽ തൃക്കരിപ്പൂർ സ്കൂളിൽ വി.എച്ച്‌.എസ്.ഇ. വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഒ.എഫ്‌.ടി. തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം ഏഴിന് രാവിലെ 10 മണിക്ക്. യോഗ്യത : ബിടെക് ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ബിരുദം. ഫോൺ: 9446554899, 9995515916. കാഞ്ഞങ്ങാട് : മഡിയൻ ഗവ. എൽ.പി. സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (ഫുൾടൈം) ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 2.30-ന്.========================

Continue Reading

ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് ഒമ്പത് മരണം

പാലക്കാട്: പാലക്കാട് – തൃശൂർ ദേശീയപാതയിൽ സ്‌കൂളിൽ നിന്ന് ടൂർ പോയ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പതുപേർ മരിച്ചു. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. 41 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം . 12 പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരിൽ നാലുപേരുടെ നില അതീവ ഗുരുതരമാണ്. 12 മണിയോടയാണ് അപകടമുണ്ടായത്. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് ബസാണ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചത്. 41 […]

Continue Reading

ലോഡ്‌ജിൽ നിന്ന് മയക്കുമരുന്നുമായി 3 യുവാക്കൾ അറസ്റ്റിൽ; ബുള്ളറ്റ് ബൈകും കസ്റ്റഡിയിൽ

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേനഐ. പി. എസിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍പരിധിയിലെ ലോഡ്ജുകള്‍ കേന്ദ്രികരിച്ചു കാഞ്ഞങ്ങാട് ഡി വൈഎസ് പി. ബാലകൃഷ്ണന്‍ നായരുടെയും Si സതീശന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധന യില്‍ കുന്നുമ്മല്‍ എന്ന സ്ഥലത്തുള്ള ലോഡ്ജില്‍ നിന്നും മാരക മയക്കുമരുന്നായ MDMA യുമായി മൂന്നു പേര്‍ പിടിയില്‍. മുഹമ്മദ് സഫ്വാന്‍.ടിS/o.താജ് മുഹമ്മദ് 24 വയസ്, റഹ്‌മാനിയ മാന്‍സില്‍.കുണിയന്‍. കരിവെള്ളൂര്‍, അബ്ദുല്‍ ഖാദര്‍. എ […]

Continue Reading

ആ പുഞ്ചിരി ഇനിയില്ല; പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു

ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിപൂര്‍വം നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ആലപ്പുഴ സ്വദേശിയായ പ്രഭുലാല്‍ പ്രസന്നന്‍ കലാരംഗത്തും സജീവമായിരുന്നു. മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്റെ പേരിലാണ് പ്രഭുലാലിനെ എല്ലാവര്‍ക്കും പരിചിതം. മാലിഗ്നന്റ് മെലോമ എന്ന സ്‌കിന്‍ കാന്‍സര്‍ ആയിരുന്നു പ്രഭുലാലിനെ ബാധിച്ചത്. വലത് തോളിലുണ്ടായ മുഴ പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തിരുന്നു. ഈ ചികിത്സകള്‍ക്കിടെയാണ്

Continue Reading

നവരാത്രി ചടങ്ങിലേക്ക് കല്ലെറിഞ്ഞുവെന്ന് ആരോപണം; മുസ്‌ലിം യുവാക്കളെ തല്ലിച്ചതച്ച് ഗുജറാത്ത് പൊലീസ്, കയ്യടിച്ച് ജനക്കൂട്ടം(വീഡിയോ കാണാം )

അഹമ്മദാബാദ്: നവരാത്രി ഗർബ ചടങ്ങിലേക്ക് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാക്കളെ പരസ്യമായി തല്ലിച്ചതച്ച് ഗുജറാത്ത് പൊലീസ്. ഗുജറാത്തിലെ ഖേഡ ജില്ലയിലാണ് തൂണിനോട് ചേർത്തുപിടിച്ച് യുവാക്കളെ പൊലീസ് മർദിച്ചത്. ചുറ്റും കൂടിയ ജനക്കൂട്ടം മഫ്തിയിലെത്തിയ പൊലീസുകാരുടെ മർദനത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ട്വിറ്ററിൽ വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രാദേശിക ചാനലായ വി.ടി.വി ഗുജറാത്തി ന്യൂസും സംഭവം പുറത്തുവിട്ടിട്ടുണ്ട്. ‘കല്ലെറിഞ്ഞ പ്രതികളെ ഖേഡ പൊലീസ് തൂണിൽ കെട്ടി, പൊതുജനമധ്യേ ചൂരൽ കൊണ്ടടിച്ചു, ജനക്കൂട്ടം കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു’ എന്ന […]

Continue Reading

ശിഹാബ് ചോറ്റൂർ പാക് അതിർത്തിയിൽ; വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ഉടൻ

വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി മക്കയിലേക്ക് കാല്‍ നടയായി യാത്ര തിരിച്ച ശിഹാബ് ചോറ്റൂരിന് പാകിസ്താന്‍ വിസ നിഷേധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. പാകിസ്താനിലേക്ക് പ്രവേശിക്കാനാവാതെ പഞ്ചാബിലെ വാഗാ അതിര്‍ത്തിയില്‍ 15 ദിവസത്തോളമായി ശിഹാബ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറം ആതവനാട് സ്വദേശിയായ ശിഹാബിന് വാഗാ അതിർത്തിയിൽ വച്ച് വിസ നിഷേധിപ്പെട്ട കാര്യം പഞ്ചാബ് ഷാഹി ഇമാം മൗലാനാ മുഹമ്മദ് ഉസ്മാൻ ലുധിയാനവിയാണ് വാർത്താ സമ്മേളനത്തിൽ  അറിയിച്ചത്. ഇന്ത്യ പാക് അതിർത്തിയിൽ എത്തിയാലുടൻ വിസ നൽകാമെന്ന് ഡൽഹിയിലെ […]

Continue Reading

അധ്യാപക ഒഴിവ്

ഇരിയണ്ണി ഗവ. വൊക്കേഷ ണൽ ഹയർസെക്കൻഡറി സ്കൂ ളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ രസതന്ത്രം അധ്യാപക ഒഴിവുണ്ട്. അഭിമുഖം ആറിന് രാവിലെ 10.30-ന് .പൈവളിഗെ :ജി.എച്ച്.എസ്. എസ്. പൈവളിഗെയിൽ ഹയർ സെക്കൻഡറി ഹിന്ദി അധ്യാ പക ഒഴിവ്. അഭിമുഖം ഏഴിന് രാവിലെ 10-ന്.

Continue Reading

അബുദാബിയിൽ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി അസീസ് മരിക്കെക്ക് സ്വീകരണം നൽകി

അബൂദബി: സന്ദർശനാർത്ഥം അബൂദാബിയിൽ എത്തിയ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അസീസ് മരിക്കെക്ക് പൈവളികെ പഞ്ചായത്ത് കെ. എം സി സി സ്വീകരണം നൽകി.മദീന സാഹിദ് സെഞ്ചുറി ഹൗസിൽ ചേർന്ന യോഗത്തിൽ സുലൈമാൻ ഖാസിമി പ്രാർത്ഥന നടത്തി. പഞ്ചായത്ത് കെ.എം.സി.സി പ്രസിഡൻറ് ഹമീദ് മസിമ്മാർ അധ്യക്ഷത വഹിച്ചു. ജില്ല സീനിയർ വൈസ് പ്രസിഡൻറ് അസീസ് പെർമൂദെ ഉഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സക്കീർ കമ്പാർ സ്വാഗതവും, അബ്ദുൽ റഹ്മാൻ കമ്പള നന്ദിയും പറഞ്ഞു. യൂസഫ് സെഞ്ചൂരി, മണ്ഡലം […]

Continue Reading

മൊബൈല്‍ ആപ്പ് വഴി വായ്പാ തട്ടിപ്പ്; മാനസിക പീഡനം സഹിക്കാനാകാതെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

മൊബൈല്‍ ആപ്പ് വഴി ലോണ്‍ എടുത്ത ശേഷം മാനസിക പീഡനത്തെ തുടര്‍ന്ന് ചെന്നൈയില്‍ ടെക്കി ആത്മഹത്യ ചെയ്ത നിലയില്‍. മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. മൊബൈല്‍ ആപ്പ് വഴി വായ്പ എടുത്തിരുന്ന ഇയാള്‍ ആപ്പ് അധികൃതരുടെ മാനസിക പീഡനം സഹിക്കാനാകാതെയാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.പെരുങ്കുടിയില്‍ സ്ഥിതി ചെയ്യുന്ന ഐടി സ്ഥാനപനത്തിലെ നരേന്ദ്രന്‍ (23) ആണ് മരിച്ചത്. സംഭവത്തില്‍ എംജിആര്‍ നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 33,000 രൂപയാണ് ഇയാള്‍ ആപ്പ് വഴി ലോണ്‍ […]

Continue Reading

സംസ്ഥാനത്ത് കോവിഡ് കൂടുന്നു, പനി നിസാരമാക്കരുത്; പരിശോധന വേണം: വിദഗ്ധർ

തിരുവനന്തപുരം• സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണവും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വര്‍ധിക്കുന്നു. പനിയുള്ളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. സെപ്റ്റംബറില്‍ 336 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു.സംസ്ഥാനത്ത് വൈറല്‍ പനി ബാധിച്ച് ആയിരങ്ങളാണ് ഓരോ ദിവസവും ചികില്‍സയ്ക്കെത്തുന്നത്. ഇന്നലെ മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത് 12,443 പേരാണ്. 670 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 8452 പേര്‍ കോവിഡ് ചികില്‍സയിലുണ്ട്. സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ 336 മരണം […]

Continue Reading