news

പി.എഫ്.ഐയും എസ്.ഡി.പി.ഐയും തമ്മിൽ ബന്ധം കണ്ടെത്താനായിട്ടില്ല-മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ

ന്യൂഡൽഹി: നിരോധിക്കപ്പെട്ട പോപുലർ ഫ്രണ്ടും(പി.എഫ്.ഐ) സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയും(എസ്.ഡി.പി.ഐ)യും തമ്മിൽ ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. പി.എഫ്.ഐയുമായി ബന്ധമുള്ള സംഘടനകൾക്കും നേതാക്കൾക്കുമെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ നടപടി കടുപ്പിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. എസ്.ഡി.പി.ഐയെ നിരോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ ദേശീയ വാർത്താ ഏജൻസിയായ ‘ഇന്ത്യ ടുഡേ’യോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുഴുവൻ രേഖകളും എസ്.ഡി.പി.ഐ കമ്മിഷനുമുൻപാകെ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ, ഇതിൽ ഇരു സംഘടനകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഒരു […]

Continue Reading

കോടിയേരിയെ കവര്‍ന്നെടുത്ത രോഗം; അറിയാം ഇതെക്കുറിച്ച് വിശദമായി…

അറുപത്തിയൊമ്പതാം വയസില്‍ തന്‍റെ രാഷ്ട്രീയ- സാമൂഹികജീവിതത്തിലും വ്യക്തിജീവിതത്തിലും ഇനിയും ചെയ്യാൻ ഒരുപാട് കാര്യങ്ങള്‍ ബാക്കിവച്ച് സിപിഎം നേതാവും മുൻമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ വിട പറയുമ്പോള്‍ രാഷ്ട്രീയ- സംഘടനാ ഭേദമെന്യേ കേരളമാകെയും അദ്ദേഹത്തിന് ഹൃദയത്തില്‍ നിന്നും യാത്രാമൊഴി നേരുകയാണ്. പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ തലശ്ശേരിയിലും പയ്യാമ്പലത്തുമെല്ലാം  ജനം തടിച്ചുകൂടി. പാൻക്രിയാസ് അര്‍ബുദമാണ് കോടിയേരിയെ ബാധിച്ചത്. അര്‍ബുദം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പതിനഞ്ച് വര്‍ഷത്തിലധികമായി പ്രമേഹബാധിതനായിരുന്നു  കോടിയേരി. പാൻക്രിയാസ് അര്‍ബുദത്തിന്‍റെ ആദ്യസൂചനകളിലൊന്നായി പ്രമേഹം വരാം. എന്നാല്‍ മൂന്ന് […]

Continue Reading

കോടിയേരിക്ക് ജന്മനാടിന്റെ വിട; ഭൗതികശരീരം പയ്യാമ്പലത്തേക്ക്

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിട നൽകി ജന്മനാട്. സംസ്‌കാര ചടങ്ങുകൾക്കായി അദ്ദേഹത്തിന്റെ ഭൗതിക ശരീരം പയ്യാമ്പലം കടപ്പുറത്തേക്ക് കൊണ്ടുപോയി. പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് മൂന്നിനാണ് അദ്ദേഹത്തിന്റെ സംസ്‌കാരം. മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെയും പാർട്ടി മുൻ സെക്രട്ടറി ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിലാണ് കോടിയേരിക്ക് അന്ത്യവിശ്രമം ഒരുക്കുന്നത്.കണ്ണൂർ സി.പി.എം ജില്ല കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനെത്തിച്ച പ്രിയ സഖാവിനെ ഒരു നോക്കു കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം […]

Continue Reading

ദുർഗാപൂജയിൽ ഗാന്ധിജിയെ അസുരനാക്കി ഹിന്ദു മഹാസഭ; വിവാദമായതോടെ പ്രതിമ മാറ്റി സംഘാടകർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അഖിലേന്ത്യാ ഹിന്ദു മഹാസഭ സംഘടിപ്പിച്ച ദുർഗ്ഗാ പൂജയിൽ മഹാത്മാഗാന്ധിജിയെ അസുരനാക്കി ചിത്രീകരിച്ചു. പൂജയ്ക്കായി ഒരുക്കിയ പ്രതിമയിലാണ് രാഷ്ട്രപിതാവിനെയും ഉൾപ്പെടുത്തിയത്. ദുർഗാ ദേവി വധിച്ച അസുരന്റെ പ്രതിമയ്ക്കാണ് ഗാന്ധിജിയുടെ മുഖം നൽകിയത്. സംഭവം വിവാദമായതോടെ പ്രതിമ അസുരന്റെ രൂപത്തിലേക്ക് സംഘാടകർ മാറ്റി. ഹിന്ദു മഹാ സഭയ്ക്ക് എതിരെ കൊൽക്കത്ത പൊലീസിന് നിരവധി പരാതികൾ ലഭിച്ചു.പൊലീസിന്റെ നിർദേശപ്രകാരമാണ് പ്രതിമയുടെ രൂപം മാറ്റാൻ സംഘാടകർ തയ്യാറായതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.അതേസമയം, ഗാന്ധിജിയെ യഥാർഥ അസുരനായാണ് […]

Continue Reading

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം; സ്വപ്നങ്ങള്‍ ബാക്കിയാക്കി അറ്റ്‍ലസ് രാമചന്ദ്രന്‍ പോയി

ദുബൈ: മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖമാണ് അറ്റ്ലസ് രാമചന്ദ്രന്‍റേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കേട്ടിട്ടുള്ള ഒരാള്‍ പോലും ആ മുഖവും ശബ്ദവും മറക്കാന്‍ സാധ്യതയില്ല. നല്ല നിലയില്‍ ബിസിനസ് മുന്നോട്ട് പോവുന്നതിനിടയില്‍ സംഭവിച്ച കോടികളുടെ കടബാധ്യത അറ്റ്ലസ് രാമചന്ദ്രനെ വലച്ചിരുന്നു. കടബാധ്യതകളെ തുടര്‍ന്ന് അദ്ദേഹം ജയില്‍ ശിക്ഷയും നേരിടേണ്ടി വന്നിരുന്നു. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനേത്തുടര്‍ന്ന് 2015 ആഗസ്തില്‍ അറസ്റ്റിലായിരുന്നു. ദുബൈ […]

Continue Reading

നിങ്ങളുടെ ഫോൺ എങ്ങനെ ‘5ജി’യിലേക്ക് മാറ്റും? അറിയാം, വഴികൾ

ഇന്നലെയാണ് രാജ്യത്ത് 5ജി സേവനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി തുടക്കമിട്ടത്. 4ജിയുടെ പത്തിരട്ടി വേഗതയാണ് 5ജിയിൽ പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ 13 ഇന്ത്യൻ നഗരങ്ങളിലാണ് സേവനം ലഭ്യമാകുക. കേരളത്തിൽ അടുത്ത വർഷമേ 5ജി എത്തൂ എന്നാണ് അറിയുന്നത്.ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ മൊബൈൽ നെറ്റ്‌വർക്കുകൾ രാജ്യത്തെ എട്ടോളം നഗരങ്ങളിൽ ഇന്നലെ തന്നെ 5ജി സേവനം ആരംഭിച്ചിട്ടുണ്ട്. 5ജി സപ്പോർട്ട് ചെയ്യുന്നതാണ് അടുത്തിടെ വിപണിയിൽ ഇറങ്ങി സ്മാർട്ട് ഫോമുകളെല്ലാം. എന്നാൽ, ഫോൺ 5ജി ആയതുകൊണ്ടു മാത്രം […]

Continue Reading

ദുബായിലെ ആദ്യ ഹിന്ദു ക്ഷേത്രം നട തുറക്കുന്നു; ദർശനം രാവിലെ 6 മുതൽ

ദുബായ്• ആരാധനാലയങ്ങൾ ചുവരോടു ചുവർ ചേർന്നു നിൽക്കുന്ന ജബൽ അലിയുടെ സഹിഷ്ണുതാ മണ്ണിലെ ആദ്യ ഹിന്ദു ക്ഷേത്രം ചൊവ്വാഴ്ച ഭക്തർക്കായി സമർപ്പിക്കും. ഒരു മാസം മുൻപേ ക്ഷേത്രത്തിന്റെ വാതിലുകൾ വിശ്വാസികൾക്കായി തുറന്നിരുന്നു.നാലിനു വൈകുന്നേരം 5നു സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനും ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും ഉൾപ്പെടെയുള്ള അതിഥികളുടെ സാന്നിധ്യത്തിൽ ക്ഷേത്ര നടകൾ ഔദ്യോഗികമായി തുറക്കപ്പെടും. 3 വർഷമെടുത്താണ് എമിറേറ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിർമാണം പൂർത്തിയാക്കിയത്. ദുബായിലെ ആദ്യ […]

Continue Reading

ഇന്തോനേഷ്യയിൽ മരണക്കളമായി മൈതാനം; ഫുട്ബോൾ മത്സരത്തിന് ശേഷമുണ്ടായ സംഘർഷത്തിൽ മരിച്ചത് 127 പേർ(വീഡിയോ കാണാം )

ജക്കാർത്ത: ലോകത്തെ ഞെട്ടിച്ച് ഇന്തോനേഷ്യയിൽ ഫുട്ബോൾ മത്സരത്തിന് ശേഷം കാണികൾ മൈതാനത്തേക്കിറങ്ങിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേർ കൊല്ലപ്പെട്ടു. 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാൻ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായതെന്ന് ഇന്തോനേഷ്യൻ പൊലീസ് അറിയിച്ചു.  ചിരവൈരികളായ അരേമ എഫ്‌സിയും പെർസെബയ സുരബായയും തമ്മിലുള്ള മത്സരം അവസാനിച്ചതിന് ശേഷമാണ് സംഘർഷവും പൊലീസ് നടപടിയുമുണ്ടായത്.മത്സരത്തിൽ പെർസെബയ 3-2ന് വിജയിച്ചിരുന്നു. തോറ്റ ടീമായ അരേമ എഫ്സിയുടെ ആരാധകർ മൈതാനത്തിറങ്ങി ആക്രമിക്കുകയായിരുന്നു. ആരാധകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ […]

Continue Reading

ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവിന്റെ 153-ാം ജന്മദിനം

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ വ്യക്തിത്വം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ് ഗാന്ധിജി. സത്യം, അഹിംസ, മതേതരത്വം… എവിടെയും ഗാന്ധിജിക്ക് പറയാനുള്ളത് ഇതൊക്കെയായിരുന്നു. ഏതു ലക്ഷ്യവും നേടിയെടുക്കുന്നതിനുള്ള മാർഗം അഹിംസയുടേതാകണമെന്ന് ഗാന്ധിജി നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. ഗാന്ധിജിയോടുള്ള ആദരസൂചകമായി 2007 മുതൽ ഐക്യരാഷ്ട്രസഭ ഒക്ടോബർ രണ്ട് അഹിംസാ ദിനമായി ആചരിക്കുന്നു.ആ രൂപം പോലെത്തന്നെ ലളിതമായിരുന്നു ജീവിതവും. . വൈരുദ്ധ്യങ്ങളോട് നിരന്തരം […]

Continue Reading

മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

ചെന്നൈ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. 69 വയസായിരുന്നു. അർബുദബാധിതനായി കഴിഞ്ഞ കുറേനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 29നാണ് രോഗം മൂർച്ഛിച്ച് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിച്ചത്. ഇന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. 2015ൽ പിണറായി വിജയനിൽനിന്നാണ് കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്. 2018ലെ സംസ്ഥാന സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1982, 1987, 2001, 2006, 2011 […]

Continue Reading