news

‘എന്റെ തല മറയ്ക്കാമെങ്കിൽ മുസ്‌ലിം വനിതക്ക് എന്തുകൊണ്ട് പറ്റില്ല’; സുപ്രിംകോടതിയിൽ ഹരജിയുമായി സിഖ് വനിത

കർണാടകയിലെ പി.യു കോളേജുകളിലെ ഹിജാബ് നിരോധനത്തെ തുടർന്ന് സുപ്രിംകോടതിയിൽ നടക്കുന്ന നിയമപോരാട്ടത്തിൽ പങ്കുചേർന്ന് സിഖ് വനിത. ഹരിയാന കൈതൽ സ്വദേശിയും ആശാ ഹെൽത്ത് വർക്കറുമായ ചരൺജീത് കൗറാണ് മുസ്‌ലിം സ്ത്രീകളുടെ ഹിജാബ് അവകാശത്തിനായി കോടതിയിലെത്തിയത്. കേസിലെ 23 ഹരജിക്കാരിൽ ഇവർ മാത്രമാണ് അമുസ്‌ലിം. ‘ഇന്നവർ ഹിജാബി പെൺകുട്ടികളെയാണ് ആക്രമിക്കുന്നത്. പക്ഷേ ഞാൻ ദസ്തർ (ടർബൻ) ധരിക്കുന്നയാളാണ്. ഇതെന്നെ ബാധിക്കില്ലെന്ന് എനിക്ക് ചിന്തിക്കാനാകില്ല. ഹിജാബണിയുന്നവർക്ക് ഇക്കാര്യം സംഭവിക്കുമെങ്കിൽ നമുക്ക് ഇത് ബാധിക്കുേെമന്നേ കരുതാനാകൂ… മറ്റുള്ളവരുടെ വീട്ടിലെ തീ നമ്മുടെ […]

Continue Reading

റാഗിംഗ്, ലഹരി ഉപയോഗം എന്നിവയെ ശക്തമായി നേരിടാൻ തീരുമാനം. മൊഗ്രാൽ ജിവിഎച്ച്എസ്എസ്: പിടിഎ, എസ്എംസി കമ്മിറ്റികൾ പുനസംഘടിപ്പിച്ചു

മൊഗ്രാൽ. വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും, റാഗിങ്ങും ശക്തമായി നേരിടാൻ മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പി ടിഎ-എസ്എംസി വാർഷിക ജനറൽബോഡി യോഗം തീരുമാനിച്ചു. യോഗം കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സ്മിത കെ ടി സ്വാഗതം പറഞ്ഞു.ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. സാമൂഹ്യ ശാസ്ത്ര അധ്യാപകൻ വി മോഹനൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. […]

Continue Reading

‘കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും നിരോധിക്കും’; കുറിപ്പുമായി വി.കെ ശ്രീരാമൻ, പിന്തുണച്ച് സുനിൽ പി. ഇളയിടവും ശാരദക്കുട്ടിയും-വിവാദം

തൃശൂർ: മലയാള ഭാഷയെ മാലിന്യത്തിൽനിന്ന് മോചിപ്പിക്കാൻ കുഴിമന്തി എന്ന വാക്ക് നിരോധിക്കണമെന്ന് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ. ഫേസ്ബുക്കിലാണ് ശ്രീരാമന്റെ ആവശ്യം. കേരളത്തിന്റെ ഏകാധിപതിയായി നിയമിക്കപ്പെട്ടാൽ ആദ്യം ചെയ്യുക കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കുമെന്ന് അദ്ദേഹം കുറിച്ചു.ശ്രീരാമന്റെ പോസ്റ്റിന് പിന്തുണയുമായി ഇടതു ചിന്തകൻ സുനിൽ പി. ഇളയിടവും എഴുത്തുകാരി എസ്. ശാരദക്കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. കുറിപ്പിനെതിരെ സാംസ്‌കാരികലോകത്തും സോഷ്യൽ മീഡിയയിലും വൻവിമർശനമാണ് ഉയരുന്നത്.പോസ്റ്റിനെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. വേറിട്ട കാഴ്ചകൾ കണ്ട ഒരാളുടെ […]

Continue Reading

‘മക്കൾ വന്നാൽ ഈ 20 കാര്യം ശ്രദ്ധിക്കുന്നത് നന്നാകും’: കഞ്ചാവ് കടത്തുകാരൻ ചങ്ങാതി പറഞ്ഞ കാര്യങ്ങൾ പങ്കുവെച്ച് അധ്യാപകൻ

കട്ടപ്പന: പീരുമേട് സബ്ജയിൽ സന്ദർശനത്തിനിടെ പരിചയപ്പെട്ട കഞ്ചാവ് കേസ് പ്രതിയിൽനിന്ന് ലഭിച്ച ‘വിലപ്പെട്ട’ വിവരങ്ങൾ പങ്കുവെച്ച് അധ്യാപകൻ. ലഹരി മാഫിയ തഴച്ചുവളരുന്ന ഇക്കാലത്ത് മക്കളുടെ കാര്യത്തിൽ മുൻകരുതലെടുക്കാൻ ഇവ സഹായിക്കു​മെന്ന പ്രതീക്ഷയിലാണ് ഇടുക്കി ഏലപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഡോ. ഫൈസൽ മുഹമ്മദ് സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതിയത്.20 കാര്യങ്ങൾ അക്കമിട്ട് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ലഹരി വിമുക്ത കേരളം അധ്യാപക പരിവർത്തന പരിപാടിയുടെ സ്റ്റേറ്റ് റിസോർസ് ഗ്രൂപ്പ് പരിശീലകൻ കൂടിയാണ് ഫൈസൽ.ഡോ. ഫൈസൽ […]

Continue Reading

‘ഗുജറാത്തൊരു മാറ്റം ആഗ്രഹിക്കുന്നു’; മോദി പ്രസംഗം ആരംഭിച്ചതോടെ സദസ് വിട്ട് ജനം, ആളൊഴിഞ്ഞ കസേരകള്‍; വീഡിയോ

അഹമ്മദാബാദ്: വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലായിരുന്നു. ഒരു ദിവസം ഏഴ് പരിപാടികളിലാണ് മോദി തന്റെ സ്വന്തം സംസ്ഥാനത്തില്‍ പങ്കെടുത്ത്. കേന്ദ്ര സര്‍ക്കാരിന്റെ ചില പദ്ധതികളുടെ ഉദ്ഘാടന കര്‍മങ്ങളാണ് വെള്ളിയാഴ്ച ആരംഭിച്ചത്. ഗാന്ധി നഗര്‍ – മുംബൈ വന്ദേഭാരത് ട്രെയിനിന്റെ ആദ്യ സര്‍വീസും അഹമ്മദാബാദ് മെട്രോയുടെ ആദ്യ ഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.അതിനിടയില്‍ അഹമ്മദാബാദില്‍ നിന്ന് മോദി പങ്കെടുത്ത പരിപാടിയിലെ ഒരു വീഡിയോയാണ് ഇപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ ആളുകള്‍ വേദിവിട്ടുപോകുന്നതാണ് […]

Continue Reading

ഐടിഐ വിദ്യാർഥിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

അട്ടേങ്ങാനം: പെരിയ പോളിടെക്നിക് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ പരേതനായ എ ഗോപിയുടെ മകൻ എം അഭിനന്ദ് (18) ആണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ വീടിന്റെ കിടപ്പുമുറിലെ ഫാനിൽ കെട്ടി തൂങ്ങി ജീവനൊടുക്കിയത്. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചുയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്നലെ രാത്രി എട്ട് മണി വരെ അഭിനന്ദ് കുഞ്ഞികൊച്ചിയിലെ ഗ്രൗണ്ടിൽ കൂട്ടുകാരൊന്നിച്ച് ഫുട്ബോൾ കളിച്ചിരുന്നു മൂന്ന് മാസം മുൻപ് പിതാവ് മരണപ്പെട്ടിരുന്നു. അത് കുടുംബത്തിന് വലിയ ആഘാതമായിരുന്നു. ഇന്നലെ […]

Continue Reading

ശ്രദ്ധിച്ചില്ലെങ്കില്‍ ജയിലും അരലക്ഷം പിഴയും; വാട്‌സ്ആപ്പ്, ടെലഗ്രാം ഉപയോക്താക്കള്‍ ജാഗ്രതൈ!

ന്യൂഡൽഹി: വ്യാജരേഖ ഉപയോഗിച്ച് വാട്‌സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകൾ തുടങ്ങുന്നവർ സൂക്ഷിക്കുക. കടുത്ത ശിക്ഷാനടപടികൾക്കുള്ള നീക്കത്തിലാണ് കേന്ദ്രം. വ്യാജരേഖ ഉപയോഗിച്ച് സിം കാർഡ് സ്വന്തമാക്കുന്നവർക്കും പണി കിട്ടുമെന്നാണ് വിവരം. തടവുശിക്ഷയും വൻതുക പിഴയുമടക്കമുള്ള ശിക്ഷാനടപടികൾക്കാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇന്ത്യൻ ടെലികമ്മ്യൂണിക്കേിഷൻ ബിൽ 2022 എന്ന പേരിൽ കേന്ദ്ര വാർത്താ വിനിമയ-പ്രക്ഷേപണ മന്ത്രാലയം തയാറാക്കിയ കരടുരേഖലിയാണ് ഇതേക്കുറിച്ചുള്ള സൂചനകളുള്ളത്. വ്യാജരേഖ ഉപയോഗിച്ച് സിം കാർഡ് വാങ്ങൽ, വ്യാജ നമ്പറോ ഇ-മെയിൽ ഐ.ഡി അടക്കമുള്ള രേഖകളോ ഉപയോഗിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും വാട്‌സ്ആപ്പ്, […]

Continue Reading

സ്‌കൂൾ ബസ് മറിഞ്ഞു; കാസർകോട്ട് നിരവധി കുട്ടികൾക്ക് പരിക്ക്

കാസർകോട് ചാലയിൽ സ്‌കൂൾ ബസ് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്. ബദിരയിലെ പി.ടി.എം എ.യു.പി സ്‌കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. വലിയ കയറ്റത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കുഴിയിലേക്ക് വീഴുകയായിരുന്നു. മരത്തിൽ തങ്ങിനിന്നതിനാലാണ് വലിയ അപകടമില്ലാതെ രക്ഷപ്പെട്ടത്. 24 വിദ്യാർഥികളാണ് ബസ്സിലുണ്ടായിരുന്നത്.പരിക്കേറ്റ കുട്ടികളെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. എന്നാൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. രണ്ടു കുട്ടികളുടെ കൈക്ക് ഒടിവുണ്ട്.

Continue Reading

യുവതിക്ക് 80 ലക്ഷം രൂപനൽകി; ബിനോയ് കോടിയേരിക്കെതിരായ പീഡനപരാതി ഒത്തുതീർപ്പാക്കി

കണ്ണൂർ: ബിനോയ് കോടിയേരിക്കെതിരായ ബിഹാർ സ്വദേശിയുടെ പീഡനപരാതി ഒത്തുതീർപ്പായി. ബോംബെ ഹൈക്കോടതിയിൽ വച്ചാണ് കേസ് ഒത്തുതീർപ്പായത്. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറി.പണം നൽകിയ വിവരങ്ങൾ ബിനോയിയും കോടതിയെ ബോധിപ്പിച്ചു. ഇതിന് ശേഷം ഇരുവരും ഒപ്പുവച്ച ഒത്തുതീർപ്പുകരാർ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ച കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികൾ അവസാനിപ്പിച്ചതായും യുവതിയും അറിയിച്ചു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലീസിൽ […]

Continue Reading

കാസർകോട് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാര്‍ഥികള്‍

കാസർകോട് കുമ്പളയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാര്‍ഥികള്‍. സംഭവത്തിൽ വിദ്യാർഥിയുടെ രക്ഷിതാവിൻ്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയത്. 16കാരനായ പ്ലസ് വിദ്യാർഥിയെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനകത്ത് വച്ച് സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെയായുന്നു സംഭവം. സാങ്കല്‍പ്പികമായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ നിര്‍ബന്ധിക്കുന്നതും വീഡിയോയിൽ ഉണ്ട്.സീനിയർ വിദ്യാർഥികൾ […]

Continue Reading