news

ഗൃഹനാഥന്‍ മരിച്ചനിലയില്‍; സിപിഐഎം നേതാക്കളുടെ പീഡനം മൂലമെന്ന് ആത്മഹത്യാ കുറിപ്പ്

പത്തനംതിട്ട: പെരുനാട് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മടുത്തുമൂഴി സ്വദേശി ബാബു ആണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള പറമ്പിലെ റബ്ബര്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് വെയിറ്റിങ് ഷെഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണം. ബാബു എഴുതിയിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പുള്ള ഡയറി പൊലീസിന് ലഭിച്ചിട്ടുണ്ട്. സിപിഐഎം നേതാക്കളാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പില്‍ ആരോപിക്കുന്നത്. പെരുന്നാട് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും തന്നെ ഉപദ്രവിച്ചതായി കത്തില്‍ പറയുന്നുണ്ട്. ബാബു […]

Continue Reading

‘കുടുംബം പുലര്‍ത്താന്‍ പഠനം നിര്‍ത്തി റിസപ്ഷനിസ്റ്റായി, ആദ്യ ശമ്പളം ലഭിക്കും മുന്‍പേ അവളെ കൊന്നുകളഞ്ഞു’

“പ്ലസ് ടു പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി. കോളജില്‍ പോയി പഠിക്കാന്‍ ഏറെ ആഗ്രഹിച്ചിട്ടും അവള്‍ 19ആം വയസ്സില്‍ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായി ജോലിയില്‍ പ്രവേശിച്ചത് കുടുംബം പുലര്‍ത്താന്‍ വേണ്ടിയായിരുന്നു. അവളുടെ അച്ഛന്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. അമ്മ അംഗന്‍വാടി ജീവനക്കാരിയും. അച്ഛന് ജോലി നഷ്ടമായതോടെയാണ് മകള്‍ ജോലിക്ക് പോവാന്‍ തുടങ്ങിയത്. എന്നിട്ട് ആദ്യ മാസത്തെ ശമ്പളം ലഭിക്കും മുന്‍പ് അവളെ കൊന്നുകളഞ്ഞു”- ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസോര്‍ട്ട് ജീവനക്കാരിയായ 19കാരിയെ കുറിച്ച് ബന്ധുക്കള്‍ പറഞ്ഞതാണിത്. ഉത്തരാഖണ്ഡിലെ ലക്ഷ്മൺ ജുല പ്രദേശത്തെ റിസോർട്ടിൽ നിന്ന് […]

Continue Reading

അധ്യാപക ഒഴിവ്

▪️ബേക്കൽ : ഗവ. യു.പി. സ്കൂൾ അഗസറഹൊളെയിൽ യു.പി. മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 9.30-ന്. ഉദുമ : മുദിയക്കാൽ ഗവ. എൽ.പി. സ്കുളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ ഒന്നിന് രാവിലെ 11-ന് നടക്കും. ചെറുവത്തൂർ : കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്ര അധ്യാപക ഒഴിവിലേക്ക് അഭിമുഖം 26-ന് രാവിലെ 10.30-ന് നടക്കും. പെരിയ : കല്യോട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ഫിസിക്കൽ സയൻസ് […]

Continue Reading

ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മലപ്പുറം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. ഇന്നു പുലർച്ചെ രണ്ടു മണിക്കാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മലബാറിൽ കോൺഗ്രസിന്റെ ഏറെക്കാലത്തെ കരുത്തനായ നേതാവായിരുന്നു ആര്യാടൻ. എട്ടു തവണ സ്വന്തം മണ്ഡലമായ നിലമ്പൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. വിവിധ സര്‍ക്കാരുകളില്‍ വൈദ്യുതി, വനം, ഗതാഗത മന്ത്രിയുമായിരുന്നു. കോണ്‍ഗ്രസിലെ ‘ഐ’ ഗ്രൂപ്പിന്‍റെ ഏറെക്കാലത്തെ കരുത്തുറ്റ മുഖമായിരുന്നു.1952ലാണ് കോൺഗ്രസ് അംഗമായി രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. 1958 മുതൽ കെ.പി.സി.സി അംഗമായി. മലപ്പുറം […]

Continue Reading

നായയെ പിടിച്ചാൽ 300 രൂപ, ആളെ വേണം; അപേക്ഷിക്കുന്നവർക്ക് പരിശീലനം നൽകും

കാസർകോട് ∙ തെരുവു നായ ശല്യം തുടരുന്നതിനാൽ നായ പിടിത്തക്കാരെ തേടി മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. നേരത്തേ ജില്ലയിൽ ഈ സേവനം നടത്തിയിരുന്ന നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നിർവഹണ ഏജൻസി ആനിമൽ വെൽഫെയർ ബോർഡിന്റെ അനുമതി കിട്ടാത്തതിനാൽ ജില്ല വിട്ടതോടെ അസം സ്വദേശികളുൾപ്പെടെയുള്ള നായ പിടിത്തക്കാരും ഇല്ലാതായി. 2016 മുതൽ കാസർകോട് വന്ധ്യംകരണം പദ്ധതി വിജയകരമായി നടന്നു വരുന്നതിനിടെയാണ് പദ്ധതി ഇവിടെ തുടരാൻ കഴിയാതെ നിലച്ചത്. 38 പഞ്ചായത്തുകളും 3 നഗരസഭകളും ഉള്ള ജില്ലയിൽ 10 […]

Continue Reading

11 മക്കളുണ്ട്, സ്വത്തുണ്ട്… സംരക്ഷിക്കാന്‍ ആരുമില്ലാതെ ദയാവധത്തിന് അനുമതി തേടി ഈ അമ്മ

11 മക്കളുണ്ട്. 30 ഏക്കര്‍ സ്ഥലവും ഏഴ് വീടുകളും ഉണ്ട്. എന്നിട്ടും സംരക്ഷിക്കാനാരുമില്ലെന്ന് പറഞ്ഞ് ദയാവധത്തിന് അനുമതി തേടുകയാണ് വയോധിക. കർണാടകയിലാണ് സംഭവം. പുട്ടവ്വ ഹനമന്തപ്പ എന്ന 75കാരിയാണ് ദയാവധം തേടി രാഷ്ട്രപതിക്ക് ഹരജി സമര്‍പ്പിച്ചതെന്ന് വാര്‍ത്താഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. റാണിബെന്നൂർ രംഗനാഥനഗര സ്വദേശിനിയാണ് പുട്ടവ്വ ഹനമന്തപ്പ. ഏഴ് ആൺമക്കൾക്കും നാല് പെൺമക്കൾക്കും ജന്മം നൽകിയെങ്കിലും വാര്‍ധക്യത്തില്‍ ആരും തന്നെ സംരക്ഷിക്കാന്‍ തയ്യാറല്ലെന്ന് വയോധിക ഹരജിയിൽ ചൂണ്ടിക്കാട്ടി. രോഗബാധിതയായതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഏറെ ബുദ്ധിമുട്ട് നേരിടുകയാണെന്ന് […]

Continue Reading

അധ്യാപക ഒഴിവ്

പരപ്പ : ബാനം ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച് എസ് ടി മലയാളം അധ്യാപക ഒഴിവുണ്ട്.കൂടിക്കാഴ്ച 26ന് രാവിലെ 10ന് സ്കൂളിൽ നടക്കും. ഉപ്പള: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്കൽ സയൻസ് (മലയാളം) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 26ന് 11 മണിക്ക് സ്കൂളിൽ നടക്കും. ഫോൺ : 9446063502 വിദ്യാനഗർ : ഹിദായത്ത് നഗർ ഗവൺമെന്റ് യുപി സ്കൂളിൽ എൽപി, യുപി (മലയാളം), അറബിക് എന്നീ മൂന്ന് തസ്തികകളിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 26ന് രാവിലെ 11ന് നടക്കും.

Continue Reading

അധ്യാപക ഒഴിവ്

കാസറഗോഡ് : ജി എസ് എസ് ബാരയിൽ എച്ച് എസ് ടി നാച്ചുറൽ സയൻസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 27ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കും.ഫോൺ : 8156920303 ജീ വി എച്ച് എസ് എസ് ഇരിയണ്ണിയിൽ എച്ച് എസ് എ ഫിസിക്കൽ സയൻസ്,സോഷ്യൽ സയൻസ്, പ്രൈമറി (ഹിന്ദി) തസ്തികകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 28 ന് രാവിലെ 10 30 ന് നടക്കും.ഫോൺ : 9495909552 തൃക്കരിപ്പൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ജനറൽ […]

Continue Reading

ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ സമുദായ സംവരണം നഷ്ടപ്പെടുമോയെന്ന് ആശങ്ക പ്രകടിപ്പിച്ച് പി.എസ്.സി ചെയർമാൻ

തേഞ്ഞിപ്പലം: നാലു ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ സാമുദായിക സംവരണത്തെ ബാധിക്കുമോയെന്ന ആശങ്ക പ്രകടിപ്പിച്ച് പിഎസ്‌സി ചെയർമാൻ അഡ്വ എം.കെ സക്കീർ. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സംഘടിപ്പിച്ച വിദ്യാർഥികളുമായി മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിഎസ്‌സി ചെയർമാൻ. നിലവിലെ ഔട്ട് ഓഫ് ടേണിൽ നിന്ന് വ്യത്യസ്തമായി റൊട്ടേഷന്റെ ഭാഗമായി തന്നെ 4 ശതമാനം നടപ്പാക്കണമന്നാണ് സർക്കാരിന് മുന്നിലുള്ള നിർദേശം. ഇത് നടപ്പാക്കുന്ന നിലവിലെ ഏതെങ്കിലും സമുദായത്തിന്റെ അവസരത്തെയാകും ബാധിക്കും. അങ്ങനെയുണ്ടായാൽ അവർ സമരവുമായി രംഗത്തുവരും. അതുകൊണ്ടു തന്നെ സമുദായ സംവരണത്തെ […]

Continue Reading

‘പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം, താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്നതിന്‍റെ രേഖകൾ കിട്ടി’: എന്‍ ഐ എ

ദില്ലി:പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് ആഭ്യന്തരമന്ത്രാലയത്തിന് എൻഐഎ പുതിയ റിപ്പോർട്ട് നല്കും, പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ റെയിഡിൽ വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി എൻഐഎ. താലിബാൻ മാതൃക മതമൗലികവാദം പിഎഫ്ഐ പ്രചരിപ്പിക്കുന്നതിൻറെ രേഖകൾ കിട്ടിയതായും എൻഐഎ അവകാശപ്പെട്ടു.പോപ്പുലർ ഫ്രണ്ടിനെതിരെ എൻഐഎ നടത്തിയ ഓപ്പറേഷനിൽ  45 പേരാണ് ഇന്നലെ അറസ്റ്റിലായത്. ദില്ലിയിൽ എത്തിച്ച നേതാക്കളെ എൻഐഎ ആസ്ഥാനത്ത് ഇന്നലെ ചോദ്യം ചെയ്തു. ഡിജി ദിൻകർ ഗുപ്തയുടെ മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഫണ്ടിംഗ്, പരിശീലന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു എൻഐഎ […]

Continue Reading