news

പയ്യന്നൂരില്‍ കട അടപ്പിക്കാനെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

▪️പയ്യന്നൂർ: പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ച ഹർത്താൽ അനുകൂലികൾക്ക് നാട്ടുകാരുടെ മർദ്ദനം. ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ച നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് നാട്ടുകാർ മർദ്ദിച്ചത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ തൃക്കരിപ്പൂർ സ്വദേശി മുബഷീർ, ഒളവറ സ്വദേശി മുനീർ, രാമന്തളി സ്വദേശികളായ നർഷാദ്, ഷുഹൈബ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇതിനിടെ കണ്ണൂർ, മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ് ഉണ്ടേയായി .പെട്രോൾ ബോംബാണ് എറിഞ്ഞതെന്നാണ് വിലയിരുത്തൽ. പൊലീസ് ഈ മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.അതേസമയം കണ്ണൂർ കല്യാശേരിയിൽ രണ്ട് […]

Continue Reading

നാളെ സ്കൂൾ അവധിയില്ല: ഇനി മൂന്ന് ശനിയാഴ്ച്ചകൾ പ്രവർത്തിദിനം

▪️തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് നാളെ പ്രവർത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്കൂൾ തുറന്ന് പ്രവർത്തിക്കുക. ഇന്ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. സർവകലാശാല പരീക്ഷകൾ അടക്കം മാറ്റിയിട്ടുണ്ട്. നാളെ ശനിയാഴ്ച്ചത്തെ പ്രവർത്തി ദിനത്തിന് ശേഷം ഈ വർഷം 2 പ്രവർത്തി ദിനങ്ങൾ കൂടിയുണ്ട്.ഒക്ടോബർ 29ശനിയും ഡിസംബർ 3ശനിയും സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ ഒഴികെയുള്ള മാസങ്ങളിൽ ഈ വർഷം ഇനി ശനി സ്കൂളുകൾക്ക് […]

Continue Reading

കാസർഗോഡ് വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

കാസർഗോഡ് വയോധികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഐ.സി ബണ്ടാരി റോഡിലെ മാലിനി (72) ആണ് മരിച്ചത്. ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടുത്തം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

ആന പാപ്പാന്മാരാകാന്‍ കത്തെഴുതി വച്ച് നാട് വിട്ട മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി

തൃശ്ശൂർ : കുന്നംകുളത്ത് ആന പാപ്പാന്മാർ ആകാൻ വേണ്ടി കത്തെഴുതി വച്ച് നാട് വിട്ട മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. തെച്ചിക്കോട്ടു കാവ് ക്ഷേത്രത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിൽ ഉറങ്ങുകയായിരുന്നു കുട്ടികൾ. പുലർച്ചെ അഞ്ചുമണിയോടെയാണ് കുന്നംകുളം പൊലീസ് കുട്ടികളെ കണ്ടുപിടിച്ചത്. ഇന്നലെ കുന്നംകുളത്ത് നിന്ന് ബസ് കയറിയ കുട്ടികൾ തെച്ചിക്കോട്ടുകാവിന് അടുത്ത് പേരാമംഗലത്ത് ബസ് ഇറങ്ങിയതായി വിവരം ലഭിച്ചിരുന്നു. ഇവിടെ എത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ കണ്ട് ശേഷം രാത്രി ബസിൽ […]

Continue Reading

പി.എഫ്.ഐ ഹർത്താൽ: ആലപ്പുഴയിൽ കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾക്ക് നേരെ കല്ലേറ്

ആലപ്പുഴ: പോപുലർഫ്രണ്ടിന്റെ ഹർത്താലിനിടെ വളഞ്ഞവഴിയിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്. രണ്ട് കെഎസ്ആർടിസി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി, കാർ എന്നിവയുടെ ചില്ല് തകർന്നു.രാവിലെ 6.30 ഓടെയാണ് സംഭവം. രണ്ടു യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല.കല്ലെറിഞ്ഞവർ ബൈക്കിൽ രക്ഷപ്പെട്ടതായി ബസിലെ ഡ്രൈവറും കണ്ടക്ടറും പറഞ്ഞു.അതേസമയം, തിരുവനന്തപുരം കാട്ടാകടയിൽ ഹർത്താൽ അനുകൂലികൾ ബസ് തടഞ്ഞു. ഹര്‍ത്താല്‍ തുടങ്ങി ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ഓട്ടോകളും അടക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍ പലയിടത്തും ഓടുന്നില്ല. റെയില്‍വെ സ്റ്റേഷനുകളിലും […]

Continue Reading

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് നാളെ ഹർത്താൽ പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. കണ്ണൂർ സര്‍വകലാശാലയും നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ […]

Continue Reading

‘സ്‌കൂൾ സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ’; ശിപാർശയുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ സമയമാറ്റത്തിനുള്ള ശിപാർശയുമായി രണ്ടാം ഖാദർ കമ്മിറ്റി റിപ്പോർട്ട്. പഠനസമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ആക്കണമെന്ന് കമ്മിറ്റി ശിപാർശ ചെയ്തിരിക്കുന്നത്. അതിരാവിലെ മുതൽ ഉച്ചവരെ കുട്ടികൾ മാനസികമായി ഉയർന്നിരിക്കുന്നതിനാലാണ് ഈ സമയം നിർദേശിച്ചിരിക്കുന്നത്. ഒരു മണിക്ക് ശേഷമുള്ള പാഠ്യേതര പ്രവർത്തനങ്ങൾക്കും കായിക പരിശീലനങ്ങൾക്കുമായി മാറ്റിവെക്കണമെന്നുമാണ് നിർദേശം. അതേസമയം, അധ്യാപക പരിശീലനത്തിനായി അഞ്ചുവർഷ കോഴ്‌സ് രൂപീകരിക്കണമെന്നും കമ്മിറ്റി ശിപാർശ ചെയതു. ഇന്നാണ് രണ്ടാം ഖാദർ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. നിലവിലുള്ള […]

Continue Reading

നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

കൊച്ചി: സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.ദേശീയസംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആര്‍എസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറുപ്പിലൂടെ അറിയിച്ചു. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പിഎഫ്‌ഐ ജനറല്‍ സെക്രട്ടറി […]

Continue Reading

എ.കെ.ജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയിൽ. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് മൺവിള സ്വദേശി ജിതിന്‍ ആണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡയിലായിരിക്കുന്നത്.ഇയാളെ ക്രൈംബ്രാഞ്ച് ജില്ലാ ഓഫീസിലേക്ക് കൊണ്ടുപോയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജിതിനാണ് സ്‌കൂട്ടറിലെത്തി സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും. എ.കെ.ജി സെന്റര്‍ ആക്രമണം നടത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്ന വിവരം […]

Continue Reading

സംസ്ഥാനത്തുടനീളം പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ വ്യാപക റെയ്ഡ്; നേതാക്കൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ, ഇഡി പരിശോധന. ന്യൂഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. കോഴിക്കോട് അർധരാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. കേരളത്തിൽ 50 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നതെന്നാണ് വിവരം. അതിനിടെ പോപ്പുലർ ഫ്രണ്ട് സമിതി അംഗത്തേയും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രെട്ടറിയേയും കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് പിഎഫ്‌ഐ മുൻ ദേശീയ സമിതി അംഗത്തിന്റെ വീട്ടിൽ പരിശോധന നടത്തി. അഷറഫ് മൗലവിയുടെ വീട്ടിലാണ് എൻഐഎ പരിശോധന. മണക്കാട് ഓഫീസിലും […]

Continue Reading