news

കണ്ടയ്‌നർ ലോറി കാറിനു മുകളിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു(വീഡിയോ കാണാം )

ചണ്ഡിഗഡ്: 18 ചക്രമുള്ള കണ്ടയ്‌നർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കാർ യാത്രികരായ ദമ്പതികളും മകനുമാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. പഞ്ചാബിലെ ബെഹ്‌റാമിൽ, ഫഗ്‌വാര-ചണ്ഡിഗഡ് ദേശീയപാതയിലാണ് അപകടമുണ്ടായത്. ചരക്കുമായി പോവുകയായിരുന്ന കണ്ടയ്‌നർ ലോറി പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറിയിൽനിന്ന് സാധനങ്ങൾ റോഡിലേക്ക് മറിഞ്ഞു. ഒരു കാർ പൂർണമായും ലോറിയുടെ അടിയിൽപ്പെട്ടുപോയി. മറ്റൊരു കാർ ലോറിയുടെ പിൻഭാഗത്തും ഇടിച്ചു.കാബിനടിയിൽപ്പെട്ട കാറിൽ സഞ്ചരിച്ച ദമ്പതികളും മകനുമാണ് മരിച്ചത്. ലോറിയുടെ ഡ്രൈവർ […]

Continue Reading

മാസങ്ങളായി നാട്ടുകാർക്ക് ശല്യമായിരുന്ന തെരുവുനായയെ കൊന്ന് കെട്ടിതൂക്കി

കോട്ടയം ചങ്ങനാശേരി പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. നായയുടെ മൃതദേഹത്തിന് താഴെ റീത്തും പൂക്കളും വച്ചു. പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. നായയെ പിന്നീട് കുഴിച്ചിട്ടുകയും ചെയ്തു. സ്ഥിരമായി നായ ആളുകളെ ശല്യം ചെയ്തിരുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോട്ടയം മുളക്കുളം പഞ്ചായത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ട് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Continue Reading

എലിസബത്ത് രാഞ്ജിക്ക് വേണ്ടി ഉംറ ചെയ്യാന്‍ ബാനറും പിടിച്ചു മക്കയിലെത്തിയ വിദേശി അറസ്റ്റില്‍

മക്ക: അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ തീർഥാടനം നിർവഹിക്കാൻ മുസ്‌ലിം പുണ്യനഗരമായ മക്കയിലേക്ക് എത്തിയ ആൾ അറസ്റ്റിൽ. താൻ ഉംറ നിർവഹിക്കാൻ മക്കയിലെത്തിയതാണെന്നും അന്തരിച്ച എലിസബത്ത് രാജ്ഞിക്കു വേണ്ടിയാണ് തന്റെ കർമമെന്നും വ്യക്തമാക്കിയുള്ള വീഡിയോ ഇയാൾ പങ്കുവച്ചിരുന്നു. ഇത് സൗദിയിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ ഇയാൾക്കെതിരെ നടപടിയാവശ്യപ്പെട്ട് രം​ഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സൗദി പൊലീസ് നടപടി.യെമനി പൗരനാണ് അറസ്റ്റിലായതെന്ന് സൗദി അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് മക്കയിലെ മസ്ജിദുൽ ഹറമിലെത്തി ഇയാൾ വീഡിയോ ചെയ്തത്. […]

Continue Reading

അധ്യാപക ഒഴിവ്

▪️ചെമ്മനാട് : ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി. (സീനിയർ) ഇംഗ്ലീഷ് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 10.30-ന്. ▪️കുണ്ടംകുഴി : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. നാച്വറൽ സയൻസ്, സംഗീതം എന്നിവയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച 10-ന് സ്കൂൾ ഓഫീസിൽ. ▪️കുറ്റിക്കോൽ : ഗവ. ഐ.ടി.ഐ. ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച 10-ന് ഐ.ടി.ഐ. ഓഫീസിൽ. ഫോൺ: 04994206200. ▪️ദേലംപാടി : ദേലംപാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ […]

Continue Reading

വീണ്ടും പനിച്ച് വിറച്ച് കാസർകോട് ജില്ല; ഈ വര്‍ഷം ഇതുവരെ പനി ബാധിച്ചത് 1,62,022 പേര്‍ക്ക്

കാഞ്ഞങ്ങാട് ∙ ജില്ലയിൽ പനിബാധിതരുടെ എണ്ണം വീണ്ടും കൂടുന്നു. ഈ മാസം ഇതുവരെ 7786 പേർ പനി ബാധിച്ചു ചികിത്സ തേടി. ഈ വർഷത്തെ പനി ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 1,62,022 പേരാണ് ഇതുവരെ പനി ബാധിച്ചു ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഹോമിയോ, ആയുർവേദം, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സ തേടിയവരുടെ എണ്ണം കൂടി കണക്കിലെടുത്താൽ പനി ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടക്കും.ഈ മാസം മാത്രം 10 പേർക്ക് […]

Continue Reading

‘സമയപരിധിക്ക് മുമ്പ് ജപ്തി’; പോകാന്‍ ഇടമില്ലാതെ സുഹറയും കുടുംബവും, രാത്രി കഴിച്ചുകൂട്ടിയത് വീട്ടുവരാന്തയില്‍

കണ്ണൂര്‍: സമയപരധിക്ക് മുമ്പായി വീട് ജപ്തിചെയ്തുവെന്ന് പരാതി. ബങ്കിന്റെ ജപ്തി കഴിഞ്ഞപ്പോള്‍ പോകാനിടിമില്ലാതെ സുഹറയും കുടുംബവും വീട്ടുവരാന്തയില്‍ ചെലവഴിച്ചു. ജപ്തിയില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. കൂത്തുപറമ്പ് പുറക്കളത്തെ പിഎം സുഹറ, മാതാവ് 80 വയസ്സുകാരി നബീസു, പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകള്‍ നിസ്വാനി എന്നിവക്കാ്ണ് രാത്രി മുഴുവന്‍ വീട്ടുവാരാന്തയില്‍ കഴിയേണ്ടി വന്നത്. തിങ്കളാഴ്ച്ച വൈകിട്ടാണ് ബാങ്ക് അധികൃതര്‍ വീടും സ്ഥലവും ജപ്തി ചെയ്തത്. 2012 ലാണ് സുഹറ വീട് നിര്‍മാണത്തിനായി കേരള സര്‍വീസ് സഹകരണ ബാങ്കിന്റെ തെക്കിബസാര്‍ ശാഖയില്‍ […]

Continue Reading

അധ്യാപക ഒഴിവ്

പരവനടുക്കം : ചെമ്മനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച് എസ് എസ് ടി (സീനിയർ) ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10 30 ന് സ്കൂളിൽ. കുമ്പള : ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കായിക അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 15 ന് 10.30ന് സ്കൂളിൽ.

Continue Reading

ഇശൽ വിരുന്നൊരുക്കി മൊഗ്രാൽ കേരള മാപ്പിള കലാ അക്കാദമിയുടെ തുടക്കം

മൊഗ്രാൽ:ഇശൽ മഴ പെയ്തിറങ്ങിയ രാത്രിയിൽ ഇശൽ ഗ്രാമത്തിൽ പുതുതായി രൂപം കൊണ്ട കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ പ്രവർത്തനോദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച “പിരിസപ്പാട്ട്” പ്രൗഢ ഗംഭീരമായി.. ചാപ്റ്റർ പ്രസിഡൻ്റ് നാസർ മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു. എം സി ഖമറുദ്ദീൻ ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടറി സെഡ്എ മൊഗ്രാൽ സ്വാഗതം പറഞ്ഞു. അസീസ് തായിനേരി,മുഹമ്മദലി മാസ്റ്റർ,കബീർ ചെർക്കളം മാഹിൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. മുജീബ് കമ്പാർ, എം എ നജീബ് ബഷീർ അഹമദ് സിദ്ദിഖ്, മുഹമ്മദ് നിസാർ […]

Continue Reading

സ്കൂൾ ബസിൽ ഉറങ്ങിപ്പോയി; ഖത്തറിൽ മലയാളി ബാലികയ്ക്ക് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം

കോട്ടയം • പിറന്നാൾ ദിനത്തിൽ ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരി കടുത്ത ചൂടിനെത്തുടർന്ന് മരിച്ചു. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസയാണ് ദാരുണമായി മരിച്ചത്. ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി1 വിദ്യാർഥിനിയാണ് മിൻസ.രാവിലെ സ്കൂൾ ബസിൽ പോയ കുട്ടി ബസിനുള്ളിൽ സീറ്റിൽ ഉറങ്ങിപ്പോയതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി […]

Continue Reading

ഇന്ത്യയ്ക്കാരെ ലക്ഷ്യമിട്ട് ഖത്തർ എയർവേസ്, വൻ തൊഴിലവസരങ്ങൾ; ഡൽഹിയിലും മുംബൈയിലും റിക്രൂട്ട്‌മെന്റ് ഡ്രൈവ്

ദോഹ: ഇന്ത്യയിൽനിന്ന് വൻ റിക്രൂട്ട്‌മെന്റിനൊരുങ്ങി ഖത്തർ എയർവേസ്. കമ്പനിയുടെ വിവിധ വിഭാഗങ്ങളിലേക്കും തസ്തികകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈന്‍ അപേക്ഷയ്ക്കു പുറമെ ഇന്ത്യയില്‍ പ്രത്യേകമായും റിക്രൂട്ട്‍മെന്‍റ് ഡ്രൈവ് നടത്തുന്നുണ്ട്.ഖത്തർ എയർവേസിനു പുറമെ കമ്പനിയുടെ ഉപവിഭാഗങ്ങളായ ഖത്തർ ഡ്യൂട്ടി ഫ്രീ, ഖത്തർ ഏവിയേഷൻ സർവിസസ്, ഖത്തർ എയർവേസ് കാറ്ററിങ് കമ്പനി, ഖത്തർ ഡിസ്ട്രിബ്യൂഷൻ കമ്പനി, ദിയാഫതിന ഹോട്ടൽസ് എന്നിവയിലേക്കാണ് കമ്പനി കൂടുതൽ ജീവനക്കാരെ നിയമിക്കുന്നത്. പാചകം, കോർപറേറ്റ്-കമേഴ്‌സ്യൽ, മാനേജ്‌മെന്റ്, കാർഗോ, കസ്റ്റമർ സർവിസ്, എൻജിനീയറിങ്, ഫ്‌ളൈറ്റ് ഓപറേഷൻസ്, ഗ്രൗണ്ട് സർവിസസ്, […]

Continue Reading