news

കിറ്റടക്കം 15000 കോടി; ഖജനാവൊഴിഞ്ഞു, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി?

തിരുവനന്തപുരം: ഓണാഘോഷം പൊടിപൊടിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. ഇതോടെ വരും ദിവസങ്ങളിൽ കടുത്ത ട്രഷറി നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് ധനവകുപ്പ്. നിയന്ത്രണം ഏത് രീതിയിൽ വേണമെന്നുള്ളതിൽ തീരുമാനം നാളെയുണ്ടാകും. ഓണക്കാലത്ത് ചെലവ് 15000 കോടി രൂപയായി. ഖജനാവ് കാലിയായ അവസ്ഥയാണ്. ചെലവ് ചുരുക്കി പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. വിവിധ പദ്ധതികൾക്കായി ബജറ്റിൽ അനുവദിച്ചിരിക്കുന്ന പണം ചെലവഴിക്കുന്നതിൽ നിയന്ത്രണം വരുത്തുകയാണ് പ്രധാന മാർഗം. എത്ര തുക വരെയുള്ള ചെലവിടലിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ധനവകുപ്പ് ഉടൻ […]

Continue Reading

കാസർകോ‌ട് തെരുവ് നായക്ക് പിന്നാലെ കുറുക്കന്റെ ആക്രമണം; ആളുകൾക്കും വളർത്തുമൃ​ഗങ്ങൾക്കും കടിയേറ്റു 

കാസർകോട്:  സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനിടെ കാസര്‍കോട്ട് കുറുക്കന്‍റെ ആക്രമണവും. പടന്ന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആളുകളേയും വളര്‍ത്ത് മൃഗങ്ങളേയും കുറുക്കന്‍ ആക്രമിച്ചു. പടന്ന പഞ്ചായത്തിലെ മാച്ചിക്കാട്, ആയിറ്റി എന്നിവിടങ്ങളിലാണ് കുറുക്കന്‍റെ ആക്രമണം. മാച്ചിക്കാട്ടെ പ്രഭാകരനെ കുറുക്കന്‍ മാന്തി പരിക്കേല്‍പ്പിച്ചു. ഭാസ്ക്കരനെ ആക്രമിക്കാന്‍ ശ്രമമുണ്ടായെങ്കിലും ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു.ആയിറ്റി കടവത്തെ ജനാര്‍ദ്ദനന്‍റെ ആടിന്‍റെ ചെവി കടിച്ച് മുറിച്ചു. മാച്ചിക്കാട്ടെ കെ പി രമേശന്‍, വി ഉമേശന്‍, വി നാരായണന്‍ എന്നിവരുടെ പശുക്കളെ കടിച്ച് പരിക്കേല്‍പ്പിച്ചു. മാധവി, നാരായണന്‍ […]

Continue Reading

CBSE പത്താം ക്ലാസ്സ്‌ ബോർഡ് പരീക്ഷയയിൽ ദേശിയ തലത്തിൽ 3 സ്ഥാനം കരസ്തമാക്കിയ പ്രാർത്ഥനയെ DYFI ആദരിച്ചു.

പത്താം ക്ലാസ് CBSE ബോർഡ് പരീക്ഷയിൽ കേരളത്തിന്റെ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും നേടി നാടിന് അഭിമാന നേട്ടം കൈവരിച്ച പ്രാർത്ഥന എം. എ DYFI കുമ്പള മേഖല കമ്മിറ്റി ആദരിച്ചു. പരിപാടിയിൽ DYFI കുമ്പള മേഖല സെക്രട്ടറി സ.ജാഫർ മേഖല പ്രസിഡന്റ് ഹൈറാസ്, മേഖല ട്രഷറർ പ്രശാന്ത് എന്നിവർ സംബന്ധിച്ചു.

Continue Reading

‘മൂന്നാം ക്ലാസിലെ പകുതിയിലധികം കുട്ടികള്‍ക്കും മലയാളം വായിക്കാനറിയില്ല’; എന്‍സിഇആര്‍ടി സര്‍വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സംസ്ഥാനത്തെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ പകുതിയില്‍ അധികം പേര്‍ക്കും മലയാളം വായിക്കാനോ ശരിയായി മനസിലാക്കാനോ സാധിക്കുന്നില്ലെന്ന് എന്‍സിഇആര്‍ടി സര്‍വേ റിപ്പോര്‍ട്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ചേര്‍ന്ന് ‘നിപുണ്‍ മിഷ’ന്റെ ഭാഗമായാണ് എന്‍സിഇആര്‍ടി സര്‍വേ നടത്തിയത്. അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര പദ്ധതിയാണ് നിപുണ്‍ മിഷന്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 104 സ്‌കൂളുകളില്‍ 1061 വിദ്യാര്‍ത്ഥികളിലാണ് സര്‍വേ നടത്തിയത്.സംസ്ഥാനത്തെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ 16 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് മലയാളം ശരിയായി വായിക്കാനും മനസിലാക്കാനും (ശരാശരിക്ക് […]

Continue Reading

ഓണമുണ്ണാൻ തറവാട്ടിലെത്തി, കണ്ണീരിൽ അവസാനിച്ച ഓണാഘോഷം, അമ്മയുടെയും മകളുടെയും മരണത്തിൽ വിറങ്ങലിച്ച് നാട്

മലപ്പുറം: ഒതളൂരിലെ തറവാട് വീട്ടില്‍ ഓണമുണ്ണാന്‍ സന്തോഷത്തോടെ വിരുന്നിനെത്തിയതായിരുന്നു കുന്നംകുളം  കാണിപ്പയ്യൂര്‍ അമ്പലത്തിങ്കല്‍ ഷൈനിയും കുടുംബവും. എന്നാല്‍ അവര്‍ക്ക് കരുതി വെച്ചത് സന്തോഷമായിരുന്നില്ല. സങ്കട പെരുമഴയായിരുന്നു. അവധിക്കാലവും ഓണത്തിന്റെയും ആഘോഷത്തിലായിരുന്നു ഇവര്‍. അതിനിടയിലാണ് ആറ്റിലേക്ക് കുളിക്കാന്‍ പോവാം എന്നുള്ള ആഗ്രഹം ഉണ്ടായത്.അങ്ങനെ അടുത്തുള്ള ആറ്റിലേക്ക് കുളിക്കാന്‍ കുടുംബത്തോടൊപ്പം പോയതാണ് ഇവര്‍. പാടശേഖരത്തില്‍ കുളിക്കാൻ ഇറങ്ങിയതിനിടെ മകള്‍ വെള്ളത്തില്‍ വീണു. രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു അമ്മ. എന്നാല്‍ നാടിനെ കണ്ണീരണിയിച്ച് അമ്മയും മകളും മുങ്ങി മരിക്കുകയായിരുന്നു. മകള്‍ കാല്‍വഴുതി വെള്ളത്തില്‍ […]

Continue Reading

അറിവിലൂടെ യശസ്സ് ഉയർത്തിയ പ്രാർത്ഥനക്ക് എം.എസ്.എഫിന്റെ ആദരവ്

കുമ്പള:പത്താം ക്ലാസ് CBSE ബോർഡ് പരീക്ഷയിൽ കേരളത്തിലെ കേന്ദ്രിയ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും നേടി നാടിന് അഭിമാന നേട്ടം കൈവരിച്ച പ്രാർത്ഥന നാടിന് അഭിമാനമായി മാറിയപ്പോൾ അനുമോദനവുമായി എം.എസ്.എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റിസഹകരണ വകുപ്പിൽ അസിസ്റ്റന്റ് രെജിസ്റ്റർ ആയ സി.മുകുന്ദന്റെയും കുമ്പള ഗവണ്മെന്റ് ഹയർ സെക്കണ്ടറി അദ്ധ്യാപിക അഞ്ചുവിന്റെയും മകളാണ് പ്രാർത്ഥന. എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം ട്രഷറർ ജംഷീർ മൊഗ്രാൽ ഉപഹാരം കൈമാറി… ചടങ്ങിൽ എം.എസ്.എഫ് […]

Continue Reading

മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെ പെണ്‍കുട്ടി ബൈകിടിച്ച് മരിച്ചു

മംഗ്ളുറു: മദ്രസയിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടി ബൈകിടിച്ച് മരിച്ചു. സുള്ള്യ പാലഡ്ക സ്വദേശി റശീദിന്റെ മകൾ റിഫ (ഏഴ്) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.45 ഓടെ അരമ്പൂരിലെ മദ്രസയിൽ നിന്ന് വീട്ടിലേക്ക് പോകാനായി പാലഡ്കയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ അറന്തോട് ഭാഗത്തുനിന്ന് സുള്ള്യ ഭാഗത്തേക്ക് വരികയായിരുന്ന ബൈക് പെൺകുട്ടിയെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

ലോൺ ആപ്പ് സംഘം യുവതിയുടേയും കുട്ടികളുടേയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നാലംഗ കുടുംബം ജീവനൊടുക്കി

ബംഗ്ലൂരു : അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ ആന്ധ്രയിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തി നഗർ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുർഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ജീവനൊടുക്കിയത്. രണ്ട് മാസം മുമ്പാണ് ഇവർ മുപ്പതിനായിരം രൂപ ലോൺ ആപ്പ് സംഘത്തിൽ നിന്നും വാങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരം രൂപ കുടുംബം തിരികെ അടച്ചു. എന്നാൽ തുക പലിശയടക്കം വീണ്ടും ഉയർന്നു. തിരികെ അടക്കാൻ  കഴിയാതെ വന്നതോടെ […]

Continue Reading

പൊൽസ് 2K22* *മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്ന് ബീഫാത്തിമ ഹജ്ജുമ്മ കുടുംബ സംഗമം-2 അവിസ്മരണീയമായി*

മൊഗ്രാൽ ബീച്ച് : മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ മഹിതമായ ബീഫാത്തിമ ഹജ്ജുമ്മ തറവാട്ടുകാരുടെ സംഗമം’പൊൽസ് 2K22′ അക്ഷരാർത്ഥത്തിൽ പൊൽസായി മാറി. മധുരസ്മരണകളുമായി ബീഫാത്തിമയുടെ നാല് തലമുറകളടങ്ങുന്ന നൂറോളം പേർ ഒത്തുചേർന്നത് പരിപാടിയെ അവിസ്മരണീയമാക്കി. പ്രകൃതി രാമണീയമായ മൊഗ്രാൽ ബീച്ചിലെ മനോഹരമായ ഈമാൻ ബീച്ച് റിസോർട്ടാണ് തലമുറകളുടെ കൂടിച്ചേരലിന് വേദിയായത്. അനുമോദന-കലാ-കായിക പരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകി.ആടിയും പാടിയും നര്‍മ്മം വിതറിയും അനുഭവങ്ങള്‍ പങ്ക് വെച്ചും പരിപാടിക്കെത്തിയവര്‍ സംഗമത്തെ സമ്പന്നമാക്കി. ബീഫാത്തിമയുടെ പേരക്കുട്ടികളുടെ പേരക്കുട്ടികളടക്കം കുടുംബ സംഗമത്തില്‍ സംബന്ധിച്ചത് കൗതുകമുളവാക്കി.പ്രോഗ്രാം […]

Continue Reading

കൊച്ചിയിൽ പുലര്‍ച്ചെ യുവാവിനെ കുത്തിക്കൊന്നു

പുലർച്ചെ കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു. കലൂരിലാണ് സംഭവം. തമ്മനം സ്വദേശി സജുൻ ആണ് കൊല്ലപ്പെട്ടത്. പ്രതി കിരണ്‍ ആന്‍റണി പൊലീസ് പിടിയിലായിട്ടുണ്ട്. എറണാകുളം കലൂർ ലിസി ആശുപത്രിക്കു സമീപമാണ് സംഭവം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രാഥമിക വിവരം. ഇതുമായി ബന്ധപ്പെട്ട തർക്കം കൊലയിൽ കലാശിക്കുകയായിരുന്നു. ഒരു മാസത്തിനിടെ കൊച്ചിയിൽ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. ഇതിൽ നാല് കൊലയ്ക്കും പിന്നിൽ ലഹരിക്കു ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.

Continue Reading