news

ലേഖനം. ————– സെപ്റ്റംബർ 5,അധ്യാപക ദിനം. ഇശൽ ഗ്രാമത്തിലെ അധ്യാപകലോകം. -എം എ മൂസ മൊഗ്രാൽ

മൊഗ്രാലുകാർക്ക് അക്ഷരങ്ങൾ പഠിപ്പിച്ച ഗുരുനാഥൻ ടി മമ്മുഞ്ഞി മാസ്റ്റർ മുതൽ പ്രധാനാധ്യാപകനായി വിരമിച്ച എം മാഹിൻ മാസ്റ്റർ വരെയുള്ളതും, മുപ്പതോളം വരുന്ന ന്യൂജൻ അധ്യാപകനും അടങ്ങുന്നതാണ് ഇശൽ ഗ്രാമത്തിലെ ഇന്നത്തെ അധ്യാപകലോകം… മൊഗ്രാലിലെ പ്രഥമ ബിരുദധാരിയായിരുന്നു എംഎസ് മൊഗ്രാലെന്ന മുഹമ്മദ് ഷാ മൊഗ്രാലെ ങ്കിൽ,മൊഗ്രാലിലെ ആദ്യത്തെ ബിഎഡ് ഡിഗ്രി കരസ്ഥമാക്കിയത് എം മഹിൻ മാസ്റ്ററായിരുന്നു. വിദ്യാഭ്യാസ പുരോഗതിയിൽ ഏറെ പ്രശോഭിച്ച മറ്റൊരു വ്യക്തിത്വമായിരുന്നു എം സി മമ്മി സാഹിബ്. മൊഗ്രാലിലെയും, അയൽ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ പുരോഗതിയിൽ എംസി […]

Continue Reading

റെയിൽവേ ട്രാക്കിൽ ഇൻസ്റ്റഗ്രാം റീൽ ഷൂട്ടിങ്‌: തീവണ്ടിതട്ടി 17-കാരൻ ഗുരുതരാവസ്ഥയിൽ (വീഡിയോ കാണാം )

ഹൈദരാബാദ്: റെയിൽവേ പാളത്തിൽ ഇൻസ്റ്റഗ്രാം റീൽ തയ്യാറാക്കുന്നതിനിടെ 17-കാരനെ ട്രെയിനിടിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഞായറാഴ്ച തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലിയിലുള്ള കാസിപേട്ടിലാണ് സംഭവം നടന്നത്. അപകടത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാടാനാപ്പള്ളി സ്വദേശിയായ സി.എച്ച്. അക്ഷയ് രാജാണ് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായത്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ് അക്ഷയ് രാജ്.ഒരു റെയിൽവേ ട്രാക്കിന് സമീപത്തുകൂടെ അക്ഷയ് രാജ് നടക്കുന്നതിന്റെ വീഡിയോ ആണ് റീലിനായി ചിത്രീകരിച്ചുകൊണ്ടിരുന്നത്. പിന്നിലൂടെ അതിവേഗതയിൽ വന്ന ട്രെയിൻ ഇയാളെ ഇടിച്ചിടുന്നതിന്റെ ദൃശ്യം […]

Continue Reading

പുതു തലമുറയെ വാർത്തെടുക്കുന്ന ഗുരുനാഥന്മാരെ ആദരവോടെ സ്മരിച്ച് ദേശീയ അധ്യാപക ദിനത്തിൽ മൊഗ്രാൽ ദേശീയവേദി ഗുരു സംഗമം സംഘടിപ്പിച്ചു

മൊഗ്രാൽ: ഇശൽ ഗ്രാമത്തിന്റെ വിദ്യാഭ്യാസപുരോഗതിക്ക് അധ്യാപകർ നൽകി വരുന്ന സംഭാവനകൾ വിലപ്പെട്ടതാണെന്ന് ദേശീയ അധ്യാപക ദിനത്തിൽ മൊഗ്രാൽ ദേശീയവേദി, മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഗുരു സംഗമം അഭിപ്രായപ്പെട്ടു. അധ്യാപന ജീവിതത്തിൽ സമ്മാനിച്ച രസകരമായ അനുഭൂതികളും വിദ്യാർത്ഥികളിൽ ഉണ്ടാക്കിയ പരിവർത്തനത്തെ കുറിച്ചും ഗുരു സംഗമത്തിൽ പങ്കെടുത്ത 25ഓളം അധ്യാപകർ വിവരിച്ചു. ചടങ്ങ് മൊഗ്രാൽ ജിവിഎച്ച്എസ്എസ് പ്രധാനാധ്യാപിക സ്മിത കെ.ടി ഉദ്ഘാടനം ചെയ്തു. റിട്ടയേഡ് ഹെഡ് മാസ്റ്റർ എം മാഹിൻ വിഷയമവതരിപ്പിച്ചു. കുമ്പള ഗ്രാമ […]

Continue Reading

‘മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്നു’; മുസ്ലീം ലീഗിനെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്‌

ന്യൂഡെല്‍ഹി: മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്. കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസ് അയച്ചത്. നാല് ആഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.സയ്യദ് വാസിം റിസ്വി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എം ആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടിസ് അയച്ചത്. ജനപ്രാധിനിത്യ നിയമത്തിലെ 29(എ), 123(3) (3എ) എന്നീ വകുപ്പുകള്‍ പ്രകാരം മതപരമായ ചിഹ്നമോ പോരോ ഉപയോഗിച്ച് സ്ഥാനാര്‍ത്ഥികള്‍ വോട്ട് […]

Continue Reading

തെരുവുനായ കടിച്ച കുട്ടി മരിച്ചു

പത്തനംതിട്ടയില്‍ തെരുവുനായ കടിച്ച കുട്ടി മരിച്ചു. റാന്നി പെരുനാട് സ്വദേശിനി അഭിരാമിയാണ് (13) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആഗസ്ത് 13നാണ് അഭിരാമിക്ക് നായയുടെ കടിയേറ്റത്. അടുത്ത വീട്ടില്‍ പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. കാലിലും കഴുത്തിലും മുഖത്തുമാണ് കുട്ടിക്ക് കടിയേറ്റത്. മുഖത്തേറ്റ പരിക്കില്‍ നിന്നും അണുബാധയേറ്റാണ് കുട്ടിയുടെ ആരോഗ്യനില ഗുരുതരമായത്. ആദ്യം പ്രൈമറി ഹെല്‍ത്ത് സെന്‍ററിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്ന് ദിവസം വാക്സിന്‍ സ്വീകരിച്ച ശേഷം മടങ്ങിയെത്തിയ ശേഷമാണ് കഴിഞ്ഞ വെള്ളിയാഴ്ച […]

Continue Reading

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; സിപിഎം ബ്രാഞ്ച് സെക്രടറി കൂടിയായ പിടിഎ പ്രസിഡന്റിനെതിരെ കേസ്

പിലിക്കോട്: ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രടറി കൂടിയായ പിടിഎ പ്രസിഡന്റിനെതിരെ ചന്തേര പൊലീസ് കേസെടുത്തു. പിടിഎ പ്രസിഡന്റും സിപിഎം ഏച്ചികൊവ്വല്‍ വടക്ക് ബ്രാഞ്ച് സെക്രടറിയുമായി ടി ടി ബാലചന്ദ്രനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം. സ്‌കൂളില്‍ ഓണാഘോഷം നടക്കുന്നതിനിടയില്‍ നൃത്ത പരിശീലനത്തിനിടെ കൈക്ക് കടന്നുപിടിക്കുകയും ലൈഗീക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നുമാണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നത്. സമീപത്തുണ്ടായിരുന്ന മറ്റുവിദ്യാര്‍ഥികള്‍ പിടിഎ പ്രസിഡന്റിനെതിരെ കയ്യേറ്റം നടത്തിയതായും വിവരമുണ്ട്. […]

Continue Reading

നന്നായി ഉറങ്ങുന്നയാളാണോ, 10 ലക്ഷം രൂപ പ്രതിഫലം കിട്ടും!

നല്ല ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യക്കാരെ ബോധവത്കരിക്കാനുള്ള ഒരു ദൗത്യത്തിലാണ് Wakefit.co. എന്തായാലും ഉറങ്ങിക്കൊണ്ട് വരുമാനം നേടാൻ ആ​ഗ്രഹം ഉണ്ടെങ്കിൽ നിരാശപ്പെടേണ്ട. സീസൺ 3 -യും കമ്പനി ആരംഭിച്ചിട്ടുണ്ട്.ഏറ്റവും ഇഷ്ടപ്പെട്ട് ചെയ്യുന്ന കാര്യത്തിന് വൻ തുക പ്രതിഫലം കിട്ടിയാൽ എങ്ങനെ ഉണ്ടാവും? അത് ഉറക്കമാണെങ്കിലോ? പൊളിക്കും അല്ലേ? നന്നായി ഒന്ന് ഉറങ്ങിയതിന് കൊൽക്കത്തയിലെ ഒരു സ്ത്രീ സമ്പാദിച്ചത് അഞ്ച് ലക്ഷം രൂപ. ആകെ കൺഫ്യൂഷനായിക്കാണും അല്ലേ? എന്നാൽ സം​ഗതി സത്യമാണ്. മാത്രമല്ല, നിങ്ങൾക്കും ഇങ്ങനെ നന്നായി ഉറങ്ങിയാൽ ഇതുപോലെ […]

Continue Reading

പ്രസവിച്ചയുടൻ കുഞ്ഞിനെ സ്കൂൾ പരിസരത്ത് ഉപേക്ഷിച്ച് പ്ലസ്‍വൺ വിദ്യാർഥിനി

ചെന്നൈ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ ഭുവനഗിരിയൽ സ്കൂളിന് സമീപത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സ്കൂളിലെ പതിനൊന്നാം ക്ലാസുകാരിയാണ് പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തിൽ പെൺകുട്ടിയെ ഗർഭിണിയാക്കിയ പത്താം ക്ലാസുകാരനെതിരെ പൊലീസ് കേസെടുത്തു.വ്യാഴാഴ്ചയാണ് നവജാത ശിശുവിന്റെ മൃതദേഹം സ്കൂളിനോട് ചേർന്നുള്ള മതിലിനടുത്ത് നിന്ന് കണ്ടെത്തിയത്. കുഞ്ഞിനെ കണ്ട ഒരു വിദ്യാർഥിയാണ് സ്‌കൂൾ അധികൃതരോട് കാര്യം പറഞ്ഞത്. പിന്നീടവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.കുഞ്ഞിന്‍റെ പൊക്കിൾക്കൊടി ശരിയായ വിധം മുറിഞ്ഞിട്ടില്ലാത്തതിനാൽ സ്കൂളിനകത്ത് തന്നെയായിരിക്കും കുഞ്ഞിനെ പ്രസവിച്ചതെന്ന നിഗമനത്തിൽ പൊലീസ് എത്തി. […]

Continue Reading

ഇന്ന് ദേശീയ അധ്യാപക ദിനം; ഓർമ്മിക്കാം പ്രിയ അധ്യാപകരെ

തിരുവനന്തപുരം: ഇന്ന് ദേശീയ അധ്യാപക ദിനം. രണ്ടാമത്തെ രാഷ്ട്രപതിയും ചിന്തകനും ദാര്‍ശനികനുമായിരുന്ന ഡോ എസ് രാധാകൃഷ്ണന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അധ്യാപകദിനം ആചരിക്കുന്നത്. തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിന് പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന ഡോ എസ് രാധാകൃഷ്ണന്റെ എളിയ നിര്‍ദേശമാണ് അധ്യാപകദിനത്തിന് പിന്നില്‍.മദ്രാസ് പ്രസിഡന്‍സി കോളജിലെ ഫിലോസഫി അധ്യാപക വൃത്തിയില്‍ നിന്നും എസ് രാധാകൃഷ്ണന്‍ രാജ്യത്തിന്റെ പരമോന്നത പദവിയായ രാഷ്ട്രപതി സ്ഥാനം വഹിച്ചപ്പോഴും അധ്യാപനമായിരുന്നു രാധാകൃഷ്ണന് എല്ലാം. ഗഹനമായ ഭാരതീയ തത്വചിന്തയെ ലോകത്തിന് […]

Continue Reading

മുന്‍ വൈരാഗ്യം; കര്‍ണിസേനാ നേതാവിനെ പൊതുസ്ഥലത്ത് കുത്തിക്കൊന്നു- (വീഡിയോ കാണാം )

ഭോപ്പാല്‍: മധ്യപ്രദേശില്‍ നടുറോഡില്‍ കര്‍ണിസേനാ നേതാവിനെ കുത്തിക്കൊന്നു. കര്‍ണിസേനയുടെ ഇട്ടാര്‍സിയിലെ സെക്രട്ടറി രോഹിത് സിങ് രജ്പുത്(28) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ രോഹിത്തിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നഗരസഭാ ഓഫീസിന് മുന്‍വശത്തുവെച്ച് മൂവര്‍സംഘമാണ് രോഹിത്തിനെ ആക്രമിച്ചത്. മുന്‍വൈരഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. രോഹിത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സച്ചിന്‍ പട്ടേലിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സച്ചിന്‍റെ നില ഗുരതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  വെള്ളിയാഴ്ച […]

Continue Reading