news

ഉറങ്ങിയുറങ്ങി അടിച്ചെടുത്തത് അഞ്ചു ലക്ഷം! ഇന്ത്യയുടെ ഉറക്കറാണിയായി ത്രിപർണ

ന്യൂഡൽഹി: ഉറങ്ങിയുറങ്ങിയുറങ്ങി ഒരു 26കാരി സ്വന്തമാക്കിയത് അഞ്ചുലക്ഷം രൂപ! കേട്ടിട്ട് ഞെട്ടേണ്ട! കൊൽക്കത്തക്കാരിയായ ത്രിപർണ ചക്രവർത്തിയാണ് ഇന്ത്യയുടെ  ഉറക്കരാജ്ഞിയായിരിക്കുന്നത്. ഇന്ത്യൻ കിടക്ക നിർമാതാക്കളായ ‘വെയ്ക്ക്ഫിറ്റ്’ സംഘടിപ്പിച്ച ഉറക്കമത്സരത്തിലാണ് ത്രിപർണയുടെ കൗതുകരമായ നേട്ടം. തുടർച്ചയായി 100 ദിവസം ഇടതടവില്ലാതെ ഒൻപതു മണിക്കൂർ ഉറങ്ങിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വെയ്ക്ക്ഫിറ്റിന്റെ സ്ലീപ്പ് ഇന്റേൺഷിപ്പ് സീസൺ രണ്ടിന്റെ ചാംപ്യനായാണ് 26കാരിയെ തിരഞ്ഞെടുത്തിരിക്കുന്നത്.മൂന്നു മാസത്തിലേറെ നീണ്ട മത്സരത്തിനൊടുവിൽ നാലുപേരാണ് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒറ്റ ദിവസത്തെ ലൈവ് ഉറക്കമായിരുന്നു ഫൈനൽ. ഫൈനലിൽ ബാക്കി മൂന്നുപേരെയും […]

Continue Reading

‘പ്രധാനമന്ത്രി നരേന്ദ്ര മോഡി സംബന്ധിച്ച പരിപാടിക്കിടെ തിരക്കില്‍ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതില്‍ വിഷമം’; ഹിന്ദു യുവസേന പ്രവര്‍ത്തകനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മംഗ്ളുറു: യുവാവിനെ വാടക വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഹിന്ദു യുവസേനയുടെ സജീവ പ്രവർത്തകനായ കുംപല ഹനുമാൻ നഗറിലെ ജയന്ത് എസ് (49) ആണ് മരിച്ചത്. ഓടോറിക്ഷ ഡ്രൈവറായിരുന്നു. ഹനുമാൻ നഗറിൽ ഇദ്ദേഹത്തിന്റെ സ്വന്തം വീടിന്റെ നിർമാണം അവസാനഘട്ടത്തിലായിരുന്നു. വെള്ളിയാഴ്ച മംഗ്ളൂറിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കിടെ തിരക്കിൽ ജയന്തിന് തന്റെ സ്മാർട് ഫോൺ നഷ്ടപ്പെട്ടിരുന്നുവെന്നും ശനിയാഴ്ച ഉച്ചവരെ ഫോൺ നഷ്ടപ്പെട്ടതിൽ അദ്ദേഹം വിഷാദത്തിലായിരുന്നുവെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് ഡൈജി വേൾഡ് റിപോർട് ചെയ്തു. വൈകീട്ട് ജയന്തിന്റെ […]

Continue Reading

പ്രളയത്തിൽ തകർന്ന് പാക്കിസ്ഥാൻ; മരിച്ചവരുടെ എണ്ണം 1300 കടന്നു, രാജ്യത്തിന്റെ മൂന്നിലൊന്ന് വെള്ളത്തിൽ

ഇസ്ലാമാബാദ്: പാക്കിസ്ഥാനെ പകുതിയോളം മുക്കിയ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1300 കടന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുമ്പോഴും മരണം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29 പേർ മരിച്ചു. ജൂൺ മുതൽ 1,290 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) ശനിയാഴ്ച അറിയിച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം, പാകിസ്ഥാൻ സർക്കാർ ഏജൻസികളും സ്വകാര്യ എൻജിഒകളും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. പാക്കിസ്ഥാൻ സർക്കാർ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് പ്രകൃതി ദുരന്തവും സംഭവിച്ചിരിക്കുന്നത് എന്നത് രാജ്യത്തിന് […]

Continue Reading

സിഗരറ്റ് വലിക്കുന്നത് കണ്ടു; ആറാം ക്‌ളാസുകാരിയുടെ മുടി മുറിച്ച് സീനിയേഴ്സ്

കൊല്ലം: ആറാം ക്‌ളാസ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. മുതിർന്ന വിദ്യാർഥികൾ സിഗരറ്റ് വലിക്കുന്നത് കണ്ടതിന്റെ പേരിലായിരുന്നു ആറുപേർ ചേർന്ന് പെൺകുട്ടിയുടെ മുടി മുറിച്ചത്. കൊല്ലത്ത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിലാണ് സംഭവം. ഓണഘോഷത്തിനിടെയാണ് ആക്രമണമുണ്ടായതെന്ന് പെൺകുട്ടി പറഞ്ഞു. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയതിനാൽ തലയിൽ ഷാൾ ധരിച്ച് മുടി മറച്ചാണ് പെൺകുട്ടി നടന്നിരുന്നത്. രണ്ടുദിവസത്തിന് ശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. പരാതിയെ തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം സ്‌കൂളിലെത്തി കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. 

Continue Reading

അധ്യാപക ദിനത്തിൽ മൊഗ്രാൽ ദേശീയവേദി ഇശൽ ഗ്രാമത്തിൽ “ഗുരു സംഗമം” സംഘടിപ്പിക്കും

മൊഗ്രാൽ: സെപ്റ്റംബർ 5ന് അധ്യാപക ദിനത്തിൽ ഇശൽ ഗ്രാമത്തിലെ അധ്യാപകർ “ഗുരു സംഗമം ”എന്ന പേരിൽ ഒത്തുചേരുന്നു. മൊഗ്രാൽ ദേശീയവേദിയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വേറിട്ട പരിപാടി സംഘടിപ്പിക്കുന്നത്. അധ്യാപനം സമ്മാനിച്ച രസകരമായ അനുഭൂതിയും, വിദ്യാർത്ഥികളിൽ ഉണ്ടാക്കിയ പരിവർത്തനവും അധ്യാപകർ ഗുരു സംഗമത്തിൽ വിവരിക്കും. ഇശൽ ഗ്രാമത്തിലെ 25ഓളം വരുന്ന അധ്യാപകരാണ് ഒത്തുചേരുന്നത് . പരിപാടിയിൽ അധ്യാപകർക്ക് പുറമേ നാട്ടിലെ സാമൂഹ്യ- സാംസ്കാരിക- വിദ്യാഭ്യാസ മേഖലയിലുള്ള പ്രമുഖ വ്യക്തിത്വങ്ങൾ […]

Continue Reading

കേരളത്തിലും താമര വിരിയും; കമ്യൂണിസം അപ്രത്യക്ഷമാവുന്നു, ഭാവിയുള്ളത് ബി.ജെ.പിക്ക് -അമിത് ഷാ

തിരുവനന്തപുരം: കേരളത്തിലും താമര വിരിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ഭാവിയുള്ളത് ബി.ജെ.പിക്ക് മാത്രമാണ്. മോദി സർക്കാർ രാജ്യത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് പട്ടികജാതി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്ത് നിന്ന് കമ്യൂണിസവും അപ്രത്യക്ഷമാവുന്നു. കേരളവും മോദിക്കൊപ്പമുള്ള യാത്രക്ക് ചേരണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.പുൽവാമക്ക് പാകിസ്താന്‍റെ മണ്ണിൽച്ചെന്ന് മറുപടി നൽകി. കോൺഗ്രസ് ഒരിക്കലും അങ്ങനെ മറുപടി നൽകിയിരുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു. 

Continue Reading

എം.വി ഗോവിന്ദൻ രാജിവച്ചു; എം.ബി രാജേഷ് മന്ത്രിയാകും, ഷംസീർ സ്പീക്കർ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവച്ചു. നിലവിലെ സ്പീക്കറായ എം.ബി രാജേഷ് മന്ത്രിയാകും. തലശ്ശേരി എം.എൽ.എ എ.എൻ ഷംസീർ സ്പീക്കറുമാകും. സി.പി.എം ഔദ്യോഗിക വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചു. വകുപ്പിനെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായിട്ടുണ്ടെങ്കിലും ഇത് പുറത്തുവിട്ടിട്ടില്ല. തദ്ദേശ-എക്‌സൈസ് വകുപ്പുകളാണ് എം.വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്നത്. ഇതിൽ മാറ്റമുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. അതേസമയം, സജി ചെറിയാൻ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണ്ടെന്നാണ് സി.പി.എം യോഗ തീരുമാനം.

Continue Reading

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ് പ്രതി ശിവമൂർത്തി മുരുഘ ശരണാരുവിന് നെഞ്ചുവേദന, ആശുപത്രിയിൽ

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ലിംഗായത്ത് സന്യാസി  ശിവമൂർത്തി മുരുഘ ശരണാരുവിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. സന്യാസിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. ഇന്നലെ രാത്രിയാണ് ചിത്രദുര്‍ഗയില്‍ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്. വലിയ ജനകീയ പ്രതിഷേധം ഉയര്‍ന്നതിന് ഒടുവിലായിരുന്നു അറസ്റ്റ്. കര്‍ണാടകയിലെ നിര്‍ണായക വോട്ടുബാങ്കായ ലിംഗായത്ത് മഠത്തിന് രാഷ്ട്രീയ നേതൃത്വങ്ങളുമായി ഉന്നത ബന്ധമാണ് ഉള്ളത്.  ലിംഗായത്ത് മഠം തന്നെ നടത്തുന്ന സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ വച്ച് മൂന്ന് വര്‍ഷത്തോളം സന്യാസി പീഡിപ്പിച്ചെന്നാണ് കേസ്. കേസ് […]

Continue Reading

ഖാദിസിയ്യ സമ്മേളനം;വടക്കൻ മേഖല പ്രചാരണ സമ്മേളനം ഇന്ന് മള്ഹറിൽ

ഹൊസങ്കടി:സെപ്തംബർ 9 മുതൽ 11 വരെ നടക്കുന്ന തെക്കൻ കേരളത്തിലെ വിദ്യഭ്യാസ സ്ഥാപനമായ കൊല്ലം ഖാദിസിയ്യയുടെ 28 മത് വാർഷിക സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വടക്കൻ മേഖല ജൗഹരി കോർ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ സമ്മേളനം നാളെ (വെള്ളി) വൈകുന്നേരം നാൽ മണിക്ക് ഹൊസങ്കടി മള്ഹർ ക്യാമ്പസിൽ നടക്കും.സയ്യിദ് ആരിഫ് അൽ ഹാദിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ജലാലുദ്ധീൻ തങ്ങൾ മള്ഹർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഷഹീർ തങ്ങൾ മള്ഹർ പ്രാർത്ഥനക്ക് നേതൃത്വം നൽകും.ഉസ്മാൻ ജൗഹരി നെല്ലിയാടി മുഖ്യ പ്രഭാഷണം […]

Continue Reading

മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം, കരാറുകാർക്കെതിരെ കേസ്,വനംവകുപ്പ് നടപടി വന്യജീവി സംരക്ഷണ നിയമപ്രകാരം(വീഡിയോ കാണാം )

മലപ്പുറം: മലപ്പുറത്തു ദേശീയ പാത വികസനത്തിന്‌ വേണ്ടി മരം മുറിച്ചപ്പോൾ നിരവധി പക്ഷികൾ ചത്തു പോയ സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കാൻ തീരുമാനം. കരാറുകാർക്കെതിരെ വനം വകുപ്പ് ആണ് കേസ് എടുക്കുന്നത്. ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ  നീർക്കാക്ക കുഞ്ഞുങ്ങൾ  ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. വന്യജീവി സംരക്ഷണം നിയമ പ്രകാരം ആണ് കേസ്  രജിസ്റ്റർ ചെയ്യുക. മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശങ്ങൾ പോലും കരാറുകാരൻ ലംഘിച്ചെന്ന് വനം […]

Continue Reading