news

ലൈസൻസില്ലാതെ ഷവർമ്മ വിറ്റാൽ 5 ലക്ഷം രൂപ പിഴയും ആ​റ് മാസം തടവും; ചിക്കൻ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടർച്ചയായി വേവിക്കണം

തിരുവനന്തപുരം: ലൈസൻസ് ഇല്ലാതെ ഷവർമ്മ വിറ്റാൽ അഞ്ച് ലക്ഷം രൂപ ഈടാക്കാനും ആറ് മാസം തടവ് ശിക്ഷ നൽകാനും സർക്കാർ മാർ​ഗ നിർദേശം. നിർദേശത്തിന്റെ ഭാ​ഗമായി വൃത്തിഹീനമായ സാഹചര്യത്തിൽ ഷവർമ്മ ഉണ്ടാക്കുന്നതും വിൽപനയും നിയന്ത്രിക്കും. ഷവർമ്മയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമായ സാഹചര്യത്തിലാണ് സർക്കാർ നീക്കം.ഇനിമുതൽ ഷവർമ്മ പാക്കറ്റുകളിൽ ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം, ഒരു മണിക്കൂറിന് ശേഷം ഉപയോ​ഗിക്കുന്നത് ഒഴിവാക്കണമെന്ന് രേഖപ്പെടുത്തണമെന്നും സർക്കാർ നിർദേശത്തിൽ പറയുന്നു. ഷവർമ്മ നിർമ്മിക്കുന്നതിന് ഉപയോ​ഗിക്കുന്ന സ്റ്റാൻഡ് വൃത്തിയുളളതും പൊടിപിടിക്കാത്തതും ആയിരിക്കണം. ഇറച്ചി മുറിക്കാൻ […]

Continue Reading

‘യുവാക്കള്‍ ജീവിതം ആസ്വദിക്കാൻ വിവാഹം തടസമായി കാണുന്നു’; ലിവിങ് ടുഗദർ കൂടുന്നതിൽ ആശങ്കയെന്ന് ഹൈക്കോടതി

കൊച്ചി: ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതിയ തലമുറ വിവാഹത്തെ കാണുന്നുവെന്ന് ഹൈക്കോടതി. എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദർ കൂടുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.കേരളം ശക്തമായ കുടുംബബന്ധങ്ങൾക്ക് പ്രസിദ്ധമായിരുന്നു. വിവാഹേതര ബന്ധങ്ങൾക്കായി വിവാഹ ബന്ധം തകർക്കുന്നത് കൂടുന്നു. ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണ് എന്നാണ് പുതുതലമുറ ചിന്തിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു. എല്ലാ കാലത്തും ഭാര്യ ഒരു അനാവശ്യമാണെന്ന […]

Continue Reading

26 വര്‍ഷമായി ഒറ്റയ്ക്ക്; ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍ വിടവാങ്ങി

റിയോ ഡി ജനീറോ: പുറംലോകവുമായി ബന്ധമില്ലാതെ 26 വര്‍ഷമായി ആമസോണ്‍ വനാന്തരങ്ങളില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്ന ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍ അന്തരിച്ചു. ‘മാന്‍ ഒഫ് ദ ഹോള്‍ ‘ ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍’ എന്നീ വിശേഷണങ്ങളില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ക്ക് ഏകദേശം 60 വയസുണ്ടെന്നാണ് കരുതുന്നത്.വന്യമൃഗങ്ങളെ കെണിയില്‍ വീഴ്ത്താനും ഒളിക്കാനുമായി കാട്ടില്‍ ഇയാള്‍ ആഴത്തിലുള്ള കുഴികള്‍ ഉണ്ടാക്കിയിരുന്നു. അതുകൊണ്ടാണ് ‘മാന്‍ ഓഫ് ദ ഹോള്‍’ എന്നറിയപ്പെട്ടിരുന്നത്. ആഗസ്ത് 23ന് അദ്ദേഹത്തിന്‍റെ വൈക്കോല്‍ കുടിലിനു പുറത്താണ് മൃതദേഹം കണ്ടെത്തിയത്. […]

Continue Reading

പരീക്ഷയ്ക്ക് മാര്‍ക്ക് കുറച്ചു; കണക്ക് അധ്യാപകനെ മരത്തില്‍ കെട്ടിയിട്ട് പൊതിരെ തല്ലി വിദ്യാര്‍ത്ഥികള്‍(വീഡിയോ കാണാം )

ദുംക: പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നല്‍കിയതിന് അധ്യാപകനെയും സ്കൂള്‍ സ്റ്റാഫിനെയും മരത്തില്‍ കെട്ടിയിട്ട് തല്ലി വിദ്യാര്‍ത്ഥികള്‍. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ഷെഡ്യൂള്‍ഡ് ട്രൈബ് റെസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപകനെ മരത്തില്‍ കെട്ടിയിട്ട് അടിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറച്ചതിനാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഗോപീകന്ധര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സുമന്‍ കുമാര്‍ എന്ന അധ്യാപകനും സോനൊറാം ചൗരേ എന്ന സ്റ്റാഫിനുമാണ് മര്‍ദ്ദനമേറ്റത്. പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ മാർക്കിന്റെ […]

Continue Reading

കാസര്‍കോട് റെയില്‍വേ ട്രാക്കില്‍ ഇരുമ്പുപാളി വെച്ച സംഭവത്തില്‍ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍

കാസർകോട്: കോട്ടിക്കുളം റെയിൽവേ പാളത്തിൽ ഇരുമ്പുപാളി വെച്ച സംഭവത്തിൽ തമിഴ്‌നാനാട്ടിൽ നിന്നുള്ള  22-കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കനകവല്ലി (22) ആണ് അറസ്റ്റിലായത്. 10 ദിവസം മുമ്പാണ് കോട്ടിക്കുളത്ത് കോൺക്രീറ്റ് ഘടിപ്പിച്ച ഇരുമ്പുപാളി പാളത്തിൽ വെച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ അട്ടിമറി ശ്രമമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനെ തുടർന്ന് പൊലീസും ആർപിഎഫും റെയിൽവേ പൊലീസും സംയുക്തമായി പരിശോധന നടത്തി. റെയിൽവേ സുരക്ഷാ കമീഷനറടക്കമുള്ളവരും അന്വേഷണത്തിന് വേണ്ടി കാസർകോട് എത്തിയിരുന്നു. […]

Continue Reading

ഇതര മതക്കാരിയായ പെൺകുട്ടിയോട് സംസാരിച്ച കോളജ് വിദ്യാർഥിക്ക് ക്രൂര മർദനം

മംഗളൂരു: ഹിന്ദു മതത്തിൽപെട്ട വിദ്യാർഥിനിയുമായി കോളജ് കാമ്പസിൽ സംസാരിച്ചു നിന്ന മുസ്‌ലിം വിദ്യാർഥിയെ മുതിർന്ന വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദിച്ചുവെന്ന് പരാതി. സുള്ള്യ കസബ കൊടിയബയലിലെ ഫസ്റ്റ് ഗ്രേഡ് കോളജ് ബികോം ഒന്നാം വർഷ വിദ്യാർഥിയും ജാൽസൂർ സ്വദേശിയുമായ പൈഞ്ചാർ വീട്ടിൽ മുഹമ്മദ് സനിഫ് (19) ആണ് അക്രമത്തിനിരയായത്.കോളജിലെ വിദ്യാർഥിയായ പെൺകുട്ടിയോട് സനിഫ് ഏറെനേരം സംസാരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഏതാനും വിദ്യാർഥികൾ ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തന്നെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് സനിഫ് സുള്ള്യ പൊലീസിൽ നൽകിയ […]

Continue Reading

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിന് നാളെ മുതൽ അപേക്ഷിക്കാം, ഒഴിവുകൾ നാളെ അറിയാം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. നാളെ രാവിലെ മുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മൂന്ന് അലോട്ട്മെന്റിലും അവസരം ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള അവസാന അവസരമാണ് സപ്ലിമെന്ററി അലോട്ട്മെന്റ്.  ഒഴിവുകൾ നാളെ പ്രസിദ്ധീകരിക്കും. ഇത് നോക്കി വിദ്യാർത്ഥികൾ അപേക്ഷ പുതുക്കി നൽകണം. വിശദ പരിശോധനകൾക്ക് ശേഷം പട്ടിക പ്രസിദ്ധീകരിക്കും. അടുത്ത മാസം 30നകം പ്രവേശന നടപടികൾ പൂർത്തീകരിക്കാനാണ് ഹയർസെക്കണ്ടറി വകുപ്പ് ലക്ഷ്യമിടുന്നത്. 32,469 പേരാണ് മൂന്ന് അലോട്ട്മെന്റ് പൂർത്തിയായ ശേഷം ബാക്കിയുള്ളത്. മെറിറ്റ് സീറ്റിൽ പ്രവേശനം […]

Continue Reading

അൽഖാഇദ ബന്ധമാരോപിച്ച് അസമിൽ മൂന്നാമത്തെ മദ്രസയും പൊളിച്ചുനീക്കി

ഗുവാഹതി: അൽഖാഇദ ബന്ധമാരോപിച്ച് മൂന്നാമത്തെ മദ്രസയും അസം സർക്കാർ പൊളിച്ചുനീക്കി. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ അഞ്ചുപേർ അറസ്റ്റിലായതിന് പിന്നാലെയാണ് നടപടി. ബൊംഗൈഗാവിലെ മദ്രസയാണ് രാവിലെ ജെസിബി ഉപയോഗിച്ചു പൊളിച്ചുനീക്കിയത്. മദ്രസയിലെ സാധനങ്ങളെല്ലാം പ്രദേശവാസികളുടെ സഹായത്തോടെ മദ്രസാ കമ്മിറ്റി ഇന്നലെ രാത്രി തന്നെ മാറ്റിയിരുന്നു.മദ്രസാ കെട്ടിടം പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചല്ല നിർമിച്ചതെന്നും അതുകൊണ്ട് മനുഷ്യവാസത്തിന് യോഗ്യമല്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ടെന്ന് എസ്പി സ്വപ്‌നനീൽ ദേഖയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. അൽഖാഇദ […]

Continue Reading

അധ്യാപക ഒഴിവ്

ചെർക്കള സെൻട്രൽ ഗവൺമെന്റ് എച്ച്എസ്എസിൽ ഇക്കണോമിക്‌സ് ജൂനിയർ, ഹിസ്റ്ററി ജൂനിയർ വിഭാഗങ്ങൾക്ക് താത്കാലിക അധ്യാപക ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം

Continue Reading

ഈ വര്‍ഷം 16,228 കേസുകൾ, കേരളത്തിൽ ലഹരിമരുന്ന് ഉപയോഗം കൂടിയെന്ന് മുഖ്യമന്ത്രി; അടിയന്തര പ്രമേയ നോട്ടീസ്

തിരുവനന്തപുരം : സംസ്ഥാനത്തെ ലഹരിവ്യാപനം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കോൺഗ്രസ് എംഎൽഎ പിസി വിഷ്ണുനാഥ് നിയമസഭയിൽ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകി. 2022 ൽ മാത്രം 16,228 കേസുകളാണ് ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് അടിയന്തിര പ്രമേയമവതരിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു. അയ്യായിരം കേസുകളിൽ നിന്നാണ് ഈ വർഷം വെറും എട്ടു മാസം കൊണ്ട് 120 % വർദ്ധനവുണ്ടായത്. പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവുമധികം മയക്കുമരുന്ന് ബാധിത പ്രദേശം കേരളമാണെന്ന നിലയിലേക്ക് എത്തിയെന്നും വിഷ്ണുനാഥ് ആരോപിച്ചു. ലഹരി ഉപയോഗം, […]

Continue Reading