news

നീന്തൽ പരിശീലകൻ എം എസ് മുഹമ്മദ് കുഞ്ഞിക്ക് മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ ആദരവ്.

മൊഗ്രാൽ. സൗജന്യ നീന്തൽ പരിശീലനത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ട മൊഗ്രാൽ ഇശൽ ഗ്രാമത്തിലെ അനുഗ്രഹീത കലാകാരനും, നീന്തൽ പരിശീലകനുമായ എം എസ് മുഹമ്മദ് കുഞ്ഞിക്ക് മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാലിന്റെ ആദരവ്. മൊഗ്രാൽ ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എക്സ് എംഎൽഎ മർഹൂം: പി ബി അബ്ദുൽ റസാഖ് പവലിയനിൽ ചേർന്ന ആദരിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ജമീലാ -സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഫ് […]

Continue Reading

ഹിജാബ് വിലക്ക്: കർണാടക സർക്കാറിന് സുപ്രിംകോടതി നോട്ടീസ്

ന്യൂഡൽഹി: ഹിജാബ് വിലക്കിനെതിരെ സമർപ്പിക്കപ്പെട്ട ഹരജിയിൽ കർണാടക സർക്കാറിന് സുപ്രിംകോടതി നോട്ടീസ്് അയച്ചു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹിജാബ് വിലക്ക് ശരിവെച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരായ 21 ഹരജികളാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് മാറ്റിവെക്കണമെന്ന ഹരജിക്കാരുടെ അപേക്ഷയെ സുപ്രിംകോടതി എതിർത്തു. അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട ശേഷം മാറ്റിവെക്കാൻ അപേക്ഷ നൽകുന്നത് എന്തിനാണെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത ചോദിച്ചു. ഇഷ്ടമുള്ള ബെഞ്ചിന് മുമ്പാകെ ഹരജി വരുത്താനുള്ള […]

Continue Reading

നോവായി കുടയത്തൂർ, അപ്രതീക്ഷിത ഉരുൾപ്പൊട്ടൽ; 5 വയസുകാരനടക്കം മൂന്ന് മരണം; തിരച്ചിലിന് എൻഡിആർഎഫ് സ്ഥലത്തേക്ക്

തൊടുപുഴ : തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക് സമീപം ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ അഞ്ച് വയസ്സുള്ള കുഞ്ഞടക്കം 3 പേർ മരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയിൽ പെട്ടത്. ഇവരിൽ തങ്കമ്മ കൊച്ചുമകൻ ദേവാനന്ദ്, ഷിമ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്. വീട് പൂർണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. […]

Continue Reading

പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരട്ടെ; കോടിയേരിക്ക് രോഗശാന്തി നേര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍

തിരുവനന്തപുരം: ആരോഗ്യ കാരണങ്ങളാല്‍ സി.പി.ഐ.എം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന് രോഗശാന്തി നേര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍. മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്, കോണ്‍ഗ്രസ് എം.എല്‍.എ ടി. സിദ്ദീഖ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരാണ് കോടിയേരി ബാലകൃഷ്ണന് രോഗ ശാന്തി നേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചത്.‘എത്രയും പെട്ടെന്ന് അസുഖം മാറി കര്‍മപഥത്തിലേക്ക് തിരിച്ചെത്താന്‍ ശ്രീ കോടിയേരി ബാലകൃഷ്ണനു സാധിക്കട്ടെ എന്നാശംസിക്കുന്നു. Get well soon… Prayers.’ […]

Continue Reading

അധ്യാപന രംഗത്ത് നിർഭയത്വം സാധ്യമാക്കണം:വിസ്ഡം യൂത്ത്

കാസർകോട്: സമൂഹനിർമ്മിതിയിലും സംസ്കാര പ്രചാരണത്തിലും വലിയ പങ്ക് വഹിക്കുന്ന അധ്യാപകസമൂഹത്തിന് നിർഭയമായ കർത്തവ്യ നിർവഹണത്തിന് സാഹചര്യമൊരുക്കാൻ അധികാരികൾ തയ്യാറാകണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ കാസർകോട് ജില്ലാ സമിതി സംഘടിപ്പിച്ച അധ്യാപകസംഗമം അഭിപ്രായപ്പെട്ടു. ലഹരിയുടെ ഉപയോഗമടക്കം വിദ്യാർത്ഥികളിൽ വ്യാപകമായ മൂല്യച്യുതിയും ധാർമ്മികനിരാകരണവും നടക്കുന്നുണ്ട്. നിഷേധാത്മകമായ വിദ്യാർഥികളുടെ പെരുമാറ്റങ്ങൾ കാരണം കുടുതൽ സുരക്ഷിതത്വം ആഗ്രഹിച്ച് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഉൾവലിയാൻ അധ്യാപകർ നിർബന്ധിതരാകുന്നു. വിദ്യാർത്ഥികളിൽ മതനിരാസം അടിച്ചേൽപിക്കാനുള്ള ശ്രമത്തിനെതിരെ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം. ജെൻഡർ ന്യൂട്രാലിറ്റി വിദ്യാർത്ഥികളിൽ അടിച്ചേൽപിക്കില്ലെന്ന വിദ്യാഭ്യാസ […]

Continue Reading

നോയിഡയില്‍ ‘മരട്’ മോഡല്‍ പൊളിക്കല്‍; ഇരട്ട ടവര്‍ തകര്‍ത്തു നീക്കി, പൊളിച്ചതില്‍ രാജ്യത്ത് ഉയരം കൂടിയത്(വീഡിയോ കാണാം )

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അനധികൃതമായി നിര്‍മിച്ച ഇരട്ട ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കി. 3,700 കിലോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് കെട്ടിടം തകർത്തത്. എറണാകുളം മരടില്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച ദക്ഷിണാഫ്രിക്കന്‍ സംഘമാണ് നോയിഡയിലെ ടവറും പൊളിച്ചത്. 560ന് മുകളില്‍ പൊലീസ് ഉദ്യോഗസ്ഥരും എന്‍.ഡി.ആര്‍.എഫ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പ്രദേശത്തുനിന്നും പൂര്‍ണമായും ആളുകളെ ഒഴിപ്പിച്ചുമാറ്റിയതിന് ശേഷമാണ് കെട്ടിടം തകര്‍ത്തത്. പൊളിച്ചു നീക്കിയതില്‍ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ഇന്ന് തകര്‍ത്തത്. ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ സുപ്രിം […]

Continue Reading

കോടിയേരി ഒഴിഞ്ഞു… ഇനി എം.വി ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വി ഗോവിന്ദനെത്തും. അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ മാറിയതിനെ തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം എം വി ഗോവിന്ദനെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, എം എ ബേബി എന്നിവര്‍ കോടിയേരിയെ എകെജി സെന്ററിന് മുന്നിലെ വീട്ടിലെത്തി കണ്ടിരുന്നു. സെക്രട്ടേറിയേറ്റില്‍ എടുത്ത തീരുമാനം കോടിയേരിയെ അറിയിക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം. അനാരോഗ്യം മൂലമാണ് കോടിയേരി സ്ഥാനം ഒഴിയുന്നത്. നേരത്തെ തന്നെ […]

Continue Reading

റെയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന അമ്മയ്ക്കരികിൽ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച് യുവാവ്(വീഡിയോ കാണാം )

മഥുര: റെയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന അമ്മയ്ക്കരികിൽ നിന്ന് ഏഴു മാസം പ്രായമായ കുഞ്ഞിനെ മോഷ്ടിച്ച് യുവാവ്. യുപിയിലെ മഥുര ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഈ മാസം 24ന് പുലർച്ചെ 4.28നാണ് സംഭവം. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ‍ പുറത്തുവന്നു. എന്നാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെ പിടികൂടാൻ റെയിൽവേ പൊലീസുകാരുടെ നാല് സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്.മഥുര ജങ്ഷൻ‍ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ ഒരാൾ‍ നടന്നുവരുന്നത് ദൃശ്യങ്ങളിൽ കാണാം. മാന്യനെ പോലെ നടന്നുവരുന്ന ഇയാൾ തുടർന്ന്, ഇവിടെ ഉറങ്ങിക്കിടക്കുകയായിരുന്നു സ്ത്രീയുടെ സമീപത്തെത്തുകയും കൈയ്ക്കുള്ളിൽ […]

Continue Reading

സമസ്ത മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു

കോഴിക്കോട്: സമസ്ത മുശാവറ അംഗവും സംസ്ഥാന ട്രഷററുമായ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ (90) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം വൈകുന്നേരം നാലിന് നാദാപുരം ചേലക്കാട് ജുമാ മസ്ജിദിൽ നടക്കും. 2004 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയില്‍ അംഗമായത്.സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയാണ് ചേലക്കാട് മുഹമ്മദ് മുസ്ലിയാർ. ചേലക്കാട് കുളമുള്ളതില്‍ അബ്ദുല്ല മുസ്‌ലിയാരുടേയും കുഞ്ഞാമിയുടെയും മകനായി 1932ല്‍ ജനിച്ച മുഹമ്മദ് മുസ്‌ലിയാർ വിവിധ മഹല്ലുകളുടെ ഖാസിയുമാണ്. മക്കൾ: കുഞ്ഞബ്ദുല്ല, […]

Continue Reading

‘പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണം രാഹുല്‍ ഗാന്ധി’; ഗുലാം നബി ആസാദിന് പിന്നാലെ മുന്‍ രാജ്യസഭാംഗവും കോണ്‍ഗ്രസ് വിട്ടു

ഹൈദരാബാദ്: ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുന്‍ രാജ്യസഭാംഗവും തെലുങ്കാനയില്‍ നിന്നുള്ള നേതാവുമായ എംഎ ഖാന്‍ നേതൃത്വത്തിന് രാജി കത്ത് നല്‍കി. കോണ്‍ഗ്രസിന് പഴയ പ്രതാപം തിരിച്ചെടുക്കാനാകില്ലെന്ന് എംഎ ഖാന്‍ നേതൃത്വത്തിന് നല്‍കിയ കത്തില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുല്‍ ഗാന്ധിയാണെന്നും രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പാര്‍ട്ടി പൂര്‍ണമായും പരാജയപ്പെട്ടെന്നും എംഎ ഖാൻ പറഞ്ഞു. ‘ജി 23 നേതാക്കളുടെ ശബ്ദത്തെ വിമത ശബ്ദമായി […]

Continue Reading