news

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ എസ് ടി യു DEO ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

കാസറഗോഡ് : വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഡി ഇ ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സർക്കാറിന്റെ പാഠ്യപദ്ധതി പരിഷ്കരണം, അധ്യാപക നിയമനങ്ങൾ, പങ്കാളിത്ത പെൻഷൻ, ഭാഷാധ്യാപകരുടെ പ്രശ്നങ്ങൾ, AIP സ്കൂൾ, ഡിഎ കുടിശ്ശിക, കായികാധ്യാപക പ്രശ്നങ്ങൾ, യൂണിഫോം വിതരണ വീഴ്ചകൾ, പാഠപുസ്തക വിതരണ ത്തിലെ പ്രശ്നങ്ങൾ, സറണ്ടർ ആനുകൂല്യം മരവിപ്പിക്കൽ, K-tet ഇളവ് തുടങ്ങി പ്രതിഷേധത്തിനിടയാക്കിയ ഒട്ടനവധി വിഷയങ്ങൾ ധർണ്ണയിൽ ഉന്നയിച്ചു. മുസ്ലിം ലീഗ് […]

Continue Reading

”ആന്തമാനിലെ ജയിലിൽനിന്ന് ബുൽബുൽ പക്ഷികളുടെ ചിറകിലേറി സവർക്കർ ദിവസവും മാതൃരാജ്യം സന്ദർശിക്കാറുണ്ടായിരുന്നു”; കർണാടക സ്‌കൂൾ പാഠപുസ്തകം വിവാദത്തിൽ

ബംഗളൂരു: കർണാടകയിൽ സ്‌കൂൾ പാഠപുസ്തകങ്ങൾ കാവിവൽക്കരിക്കുന്നതായുള്ള ആരോപണങ്ങൾക്കിടെ പുതിയ വിവാദം. സംസ്ഥാനത്തെ സ്‌കൂളുകളിൽ പഠിക്കുന്ന എട്ടാം തരക്കാർക്കുള്ള പുസ്തകത്തിൽ ആർ.എസ്.എസ് ആചാര്യൻ വി.ഡി സവർക്കറെ മഹത്വവൽക്കരിച്ചുകൊണ്ടുള്ള പാഠഭാഗം ഉൾപ്പെടുത്തിയതായാണ് പുതിയ ആരോപണം. രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിൽ നടന്ന പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി തയാറാക്കിയ പുസ്തകത്തിലാണ് പുതിയ ഭാഗം ചേർത്തിരിക്കുന്നത്.എട്ടാം തരത്തിൽ രണ്ടാം ഭാഷയായി കന്നട തിരഞ്ഞെടുത്തവർക്കുള്ള പാഠപുസ്തകത്തിലാണ് സവർക്കറുടെ ജീവിതം പറയുന്ന പുതിയ ഭാഗമുള്ളത്. പാഠത്തിലുള്ള വിചിത്രകരമായ ഭാഗം പുറത്തെത്തിയതോടെയാണ് വൻ വിമർശനമുയരുന്നത്. പാഠത്തിലെ വിവാദ ഭാഗങ്ങൾ […]

Continue Reading

വീണ ജോര്‍ജ് സ്പീക്കര്‍, എംബി രാജേഷ് വിദ്യാഭ്യാസ മന്ത്രി, കെകെ ശൈലജ മന്ത്രിസഭയിലേക്ക്; തലസ്ഥാനത്ത് അഭ്യൂഹങ്ങള്‍ ശക്തം

തിരുവനന്തപുരം: അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് മാറുന്നതിനോടൊപ്പം മന്ത്രിസഭയിലും മാറ്റങ്ങള്‍ വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തം. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ സ്പീക്കറാക്കും. നിലവില്‍ സ്പീക്കറായ എംബി രാജേഷിനെ വിദ്യാഭ്യാസ മന്ത്രിയാക്കാനാണ് ആലോചനകളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കും.സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വന്നതിനെ തുടര്‍ന്ന് ഏറെ നാളുകളായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ നേതാവിനെ സിപിഐഎം അന്വേഷിക്കുകയായിരുന്നു. ഒന്നാം പിണറായി […]

Continue Reading

‘5,500 കോടി ചെലവിട്ടു; ബിജെപി ഇതുവരെ വാങ്ങിയത് 277 എംഎൽഎമാരെ’; കേജ്‌രിവാൾ

സംസ്ഥാനങ്ങളിൽ സർക്കാരുകളെ അട്ടിമറിക്കാനായി എംഎൽഎമാരെ വാങ്ങാൻ ബിജെപി 5,500 കോടി രൂപ ചെലവിട്ടുവെന്ന ഗുരുതര ആരോപണവുമായി എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. ഡൽഹിയിലെ 40 എഎപി എംഎൽഎമാരെ വാങ്ങാൻ 800 കോടി ബിജെപി ചെലവഴിച്ചുവെന്ന് കഴിഞ്ഞദിവസം കേജ്‌രിവാൾ ആരോപിച്ചിരുന്നു.വെള്ളിയാഴ്ച ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോഴാണ് പുതിയ ആരോപണം കേജ്‌രിവാൾ ഉന്നയിച്ചത്. ‘വിവിധ പാർട്ടികളുടെ ഭാഗമായി മത്സരിച്ച് പിന്നീടു ബിജെപിയിൽ ചേർന്നത് ഇതുവരെ 277 എംഎൽഎമാരാണ്. അവർക്ക് 20 കോടി […]

Continue Reading

കാസർകോട് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്കേറ്റു

ദേശീയപാതയിൽ കാറും മീൻ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തുക്കളായ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പിലിക്കോട് മട്ടലായിൽ ശനിയാഴ്ച രാവിലെ 6.45 മണിയോടെയാണ് അപകടം നടന്നത്. തുരുത്തി ഓർക്കുളത്തെ പരേതനായ രാധാകൃഷ്ണൻ-കാർത്യായനി ദമ്പതികളുടെ മകൻ കെപി രാജിത് (31) ആണ് മരിച്ചത്. സുഹൃത്തുക്കളായ മൂന്ന് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറശ്ശിനിക്കടവ് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ചെറുവത്തൂർ ഭാഗത്ത് നിന്നും അമിതവേഗതയിൽ വന്ന മീൻലോറി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മടക്കരയിൽ കെ പി ആർ […]

Continue Reading

അദ്ധ്യാപക ഒഴിവ്

ബളാൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 29/08/22 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹയർ സെക്കണ്ടറി വിഭാഗം ഓഫീസിൽ ഹാജരാകേണ്ടതാണ്.

Continue Reading

ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിത്; സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിത് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസായിരുന്ന എൻ.വി രമണ വിരമിച്ചതോടെയാണ് ജസ്റ്റിസ് യു.യു ലളിത് അധികാരമേറ്റത്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്ന നിലയിൽ പ്രവർത്തിക്കുന്ന 74 ദിവസങ്ങളിൽ താൻ പ്രവർത്തിക്കാനുദ്ദേശിക്കുന്ന മൂന്ന് മേഖലകൾ ജസ്റ്റിസ് യു.യു ലളിത് ഉയർത്തിക്കാട്ടിയിരുന്നു. സുപ്രിംകോടതിയിൽ വർഷം മുഴുവനും കുറഞ്ഞത് ഒരു ഭരണഘടനാ ബെഞ്ചെങ്കിലും പ്രവർത്തിക്കുമെന്ന് ഉറപ്പാക്കും. സുപ്രിം കോടതിയിൽ കേൾക്കാനുള്ള […]

Continue Reading

പ്രതിസന്ധികാലത്ത് കോൺഗ്രസിനെ ‘കൈ’വിട്ട രാഷ്ട്രീയ നേതാക്കൾ ഇവരൊക്കെയാണ്

ചരിത്രത്തിലില്ലാത്ത വിധം പ്രതിസന്ധി അനുഭവിക്കുകയാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ്. ഒരു കാലത്ത് രാജ്യത്ത് പ്രതാപത്തോടെ അധികാരം കൈയാളിയിരുന്ന പാർട്ടിയുടെ നിലവിലെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. അധികാരമുണ്ടായിരുന്ന കാലത്ത് അതെല്ലാം നിരന്തരം അനുഭവിച്ചിരുന്ന മുതിർന്ന നേതാക്കളാണ് പ്രതിസന്ധി കാലത്ത് കോൺഗ്രസിനെ ഉപേക്ഷിച്ച് പുതിയ ലാവണങ്ങൾ തേടി പോകുന്നത്. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഗുലാം നബി ആസാദ്. അടുത്തിടെ പാർട്ടിയിൽ നിന്ന് രാജിവച്ച കോൺഗ്രസ് നേതാക്കളുടെ പട്ടിക വളരെ നീണ്ടതാണ്. വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും […]

Continue Reading

ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ചു വിൽപന നടത്തുന്ന സംഘം കാഞ്ഞങ്ങാട്ട് സജീവം ; മോഷണം പോയ മൂന്ന് ബൈക്കുകൾ ആക്രിക്കടയിൽനിന്ന് കണ്ടെത്തി

കാഞ്ഞങ്ങാട്: ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ചു വിൽപന നടത്തുന്ന സംഘം കാഞ്ഞങ്ങാട്ട് സജീവം. മോഷണം പോയ മൂന്ന് മോട്ടോർ ബൈക്കുകൾ ആക്രിക്കടയിൽനിന്ന് കണ്ടെത്തി. സ്ഥാപനങ്ങൾക്കു മുന്നിലും റോഡരികിലും നിർത്തിയിട്ട ബൈക്കുകൾ മോഷ്ടിച്ച ശേഷം ആക്രിക്കടയിൽ എത്തിച്ച് പൊളിച്ചു വിൽപന നടത്തുകയാണ് സംഘത്തിന്റെ രീതി.കഴിഞ്ഞദിവസം മോഷണംപോയ രണ്ട് മോട്ടോർ ബൈക്കുകൾ ആറങ്ങാടി കൂളിയങ്കാലിൽനിന്നും പൊലീസും വാഹനത്തിെന്റ ഉടമയും ചേർന്ന് കണ്ടെത്തി. പാണത്തൂർ സ്വദേശി അബ്ദുൽ റഹ്മാെന്റ ഉടമസ്ഥതയിൽ പുതിയ കോട്ടയിലുള്ള പഴയ മോട്ടോർ ബൈക്ക് വാഹന വിൽപന സ്ഥാപനത്തിൽ […]

Continue Reading

ദില്ലിയില്‍ ഓപ്പറേഷന്‍ താമര? എഎപി എംഎല്‍എമാരെ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എഎപി ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ചില എംഎല്‍എമാരെ കാണുന്നില്ലെന്ന് പരാതി. ഇന്ന് രാവിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വിളിച്ചു ചേര്‍ത്ത എഎപി യോഗം ആരംഭിക്കാനിരിക്കെയാണ് എംഎല്‍എമാരില്‍ ചിലരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് കാട്ടി നേതാക്കള്‍ രംഗത്തെത്തിയത്. ഇവരെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചു.രാവിലെ 11 മണിയോടെയായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലാണ് യോഗം നിശ്ചയിച്ചിരുന്നത്. ‘ഓപ്പറേഷന്‍ കമല’യുമായി ഡല്‍ഹിയിലും ബിജെപി കരുക്കള്‍ നീക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു മുഖ്യമന്ത്രി യോഗം വിളിച്ചത്. നിയമസഭയുടെ പ്രത്യേക […]

Continue Reading