news

ഹിജാബ് വിവാദം: മംഗളൂരു യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജുകളില്‍ നിന്നും ടി.സി വാങ്ങിയത് 16 ശതമാനം വിദ്യാര്‍ത്ഥിനികള്‍

മംഗളൂരു: ഹിജാബ് നിരോധനത്തെ തുടര്‍ന്ന് മംഗളൂരു യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജുകളില്‍ നിന്നും 16 ശതമാനത്തോളം മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ടി.സി വാങ്ങിയതായി റിപ്പോര്‍ട്ട്. മംഗളൂരു യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളില്‍ പഠിക്കുന്ന രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനികളാണ് ടി.സി വാങ്ങിയതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട്.ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സര്‍വകലാശാലക്ക് കീഴില്‍ വരുന്ന സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ 2020-21, 2021-22 വര്‍ഷങ്ങളില്‍ വിവിധ കോഴ്സുകള്‍ക്ക് ചേര്‍ന്ന 900 മുസ്‌ലിം […]

Continue Reading

‘ആന്റി നാർകോട്ടിക്ക് കൗൺസിൽ ഓഫ് ഇന്ത്യ’ സിൽവർ ജൂബിലി പുരസ്‌കാര ജേതാവ് എൻ.ജി രഘുനാഥനെ മൊഗ്രാൽ ദേശീയവേദി ആദരിച്ചു

മൊഗ്രാൽ:ആന്റി നാർകോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യ സിൽവർ ജൂബിലി പുരസ്കാര ജേതാവും എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ എൻ.ജി രഘുനാഥനെ മൊഗ്രാൽ ദേശീയവേദി ആദരിച്ചു.വിദ്യാർത്ഥികളടക്കമുള്ള യുവസമൂഹത്തെ അഗാധ ഗർത്തത്തിലേക്ക് തള്ളിവിടുന്ന ലഹരി വ്യാപനത്തിനെതിരെ വർഷങ്ങളായി നടത്തിവരുന്ന പ്രതിഫലേച്ഛയില്ലാത്ത പോരാട്ടത്തിനുള്ള അംഗീകാരമായിട്ടാണ് മൊഗ്രാൽ ദേശീയവേദി രഘുനാഥനെ ആദരിച്ചത്. എ.കെ.എം അഷറഫ് എം.എൽ.എ ഷാളണിയിച്ച് പ്രശസ്തി പത്രം സമ്മാനിച്ചു.ആധുനിക സമൂഹത്തെ ദിനംപ്രതി കാർന്ന് തിന്നുകൊണ്ടിരിക്കുന്ന ലഹരി എന്ന വൻ വിപത്തിനെതിരെ ലഹരി വിമുക്ത മിഷൻ ജില്ലാ കോർഡിനേറ്റർ എന്ന നിലയിൽ രഘുനാഥൻ […]

Continue Reading

അക്കൗണ്ടിലെ പണത്തിന് പോലും വലിയ ഭീഷണി; 35 ആപ്പുകൾ പ്രശ്നക്കാർ, ഫോണിൽ ഉണ്ടെങ്കിൽ എത്രയും വേഗം ഡിലീറ്റ് ചെയ്യണം

മിക്കപ്പോഴും സുരക്ഷാപ്രശ്നങ്ങൾ കാരണമാണ് ആൻഡ്രോയിഡ് ആപ്പുകൾ വാർത്തകളിൽ നിറയുന്നത്. ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. ആപ്പുകളിൽ മാൽവെയറുകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നാല് ആപ്പുകൾ ഡിലീറ്റും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ 35 ആൻഡ്രോയിഡ് ആപ്പുകൾ കൂടി നീക്കം ചെയ്യുമെന്ന റിപ്പോർട്ട് വന്നിരിക്കുന്നത്. ഇവയിൽ മാൽവെയർ അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, ഒരു തുമ്പും അവശേഷിപ്പിക്കാതെ, തെളിവുകൾ പോലും ബാക്കി വെയ്ക്കാതെ പണം നഷ്ടപ്പെടുത്തുകയും ചെയ്യും. പേരുമാറ്റിയും ഐക്കൺ മാറ്റിയും […]

Continue Reading

മകൾക്ക് എ​ൻ​ട്ര​ൻ​സ് കിട്ടാനായി പൂജക്കെത്തിയ 52 കാരനായ പൂജാരിക്കൊപ്പം 22 കാരി ഒളിച്ചോടി

കോ​ട്ട​യം. മകളുടെ പഠനം ശ്രദ്ധിക്കാനായി മാതാപിതാക്കൾ വീട്ടി വിളിച്ചു വരുത്തി വന്ന 52 കാ​ര​നായ പൂജാരിക്കൊപ്പം ഒ​ളി​ച്ചോ​ടി​പ്പോ​യി വി​വാ​ഹം ചെ​യ്ത 22 കാ​രിയായ മകളെ തങ്ങൾക്ക് ഇ​നി മകളായിട്ട് വേ​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ൾ.ആ​ല​പ്പു​ഴ മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി​നി​യും, ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കു​ടും​ബ സ​മേ​തം വാടകക്ക് താ​മ​സി​ക്കു​ക​യും ചെ​യ്തി​രു​ന്ന 22 കാ​രി​യെ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​വുകയായിരുന്നു. കി​ട​ങ്ങൂ​ർ സ്വ​ദേ​ശി​യും വാ​രി​ശേ​രി കു​ട​യം​പ​ടി റോ​ഡ് വ​ക്കി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഒ​രു ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യു​മാ​യി​രു​ന്ന 52 കാ​ര​നൊ​പ്പ​മാ​ണ് 22കാ​രി​യാ​യി വി​ദ്യാ​ർ​ഥി​നി ഒ​ളി​ച്ചോ​ടി​ പ്പോവുകയായിരുന്നു. […]

Continue Reading

സ്വാതന്ത്ര്യദിനാഘോഷം : *മൊഗ്രാൽ ഐലൻഡ് നഴ്സറി സ്കൂളിൽ ദേശഭക്തി ഗാനമത്സരം സംഘടിപ്പിച്ചു

സ്വതന്ത്ര ഭാരതത്തിന്റെ 75)0 വാർഷികാഘോഷത്തിന്റെ ഭാഗമായി മൊഗ്രാൽ ഐലൻഡ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിൽ വിവിധ കലാ മത്സരങ്ങൾ സംഘടിപ്പിച്ചു. കുരുന്നുകൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും, പ്രസംഗവും, നൃത്തവും പരിപാടി വീക്ഷിക്കാനെത്തിയ രക്ഷിതാക്കളിൽ കൗതുകമുണർത്തി.ദേശഭക്തി ഗാന, പ്രസംഗ മത്സരത്തിൽ ജസ്വ താഹിറ, മുഹമ്മദ്‌ മുനാസിർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ഈമാൻ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ ടി.എം ഷുഹൈബ് സമ്മാനങ്ങൾ വിതരണം ചെയ്തു. ടി. കെ ജാഫർ, ഷറഫുദ്ദീൻ എസ്. കെ, ലത്തീഫ് […]

Continue Reading

ഏഷ്യാ കപ്പ് യോഗ്യത: യുഎഇ ടീമിനെ നയിക്കാന്‍ മലയാളി, കാഞ്ഞങ്ങാട് സ്വദേശിയും കളിക്കും

ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിന്റെ യോഗ്യതാ മത്സരം കളിക്കുന്ന യുഎഇ ടീമിനെ മലയാളി താരം സി.പി.റിസ്‍വാൻ നയിക്കും. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ അലിഷാൻ ഷറഫുവും ടീമിലുണ്ട്. ഒമാനിൽ നാളെ ആരംഭിക്കുന്ന യോഗ്യതാ റൗണ്ട് മത്സരത്തിനുള്ള 17 അംഗ ടീമിനെയാണ് യുഎഇ പ്രഖ്യാപിച്ചത്.തലശ്ശേരി സ്വദേശിയായ റിസ്‌വാൻ 2019ൽ മുതൽ യുഎഇ ദേശീയ ടീമംഗമാണ്. 2014ൽ ജോലിക്കായി യുഎഇയിലെത്തിയ റിസ്‌വാൻ ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ദേശീയ ടീമിൽ ഇടം നേടിയത്. കഴിഞ്ഞവർഷം അയർലൻഡിനെതിരായ മത്സരത്തിൽ സെഞ്ചറി നേടിയ […]

Continue Reading

എൻഎസ് എസ് ക്യാമ്പ് മൊഗ്രാൽ സ്‌കൂളിൽ സമാപിച്ചു; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു

മൊഗ്രാൽ: ഏഴു ദിവസങ്ങളിലായി മൊഗ്രാൽ ഗവണ്മെന്റ് വോക്കഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന എൻഎസ് എസ് ക്യാമ്പ് സമാപിച്ചു. സമാപന പരിപാടി കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു.

Continue Reading

സ്‌കൂളുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തിദിനം; സെപ്റ്റംബര്‍ 2 മുതല്‍ ഓണാവധി

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച (20-8-2022) പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നത്. ഓഗസ്റ്റ് 24-ാം തീയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. സെപ്റ്റംബര്‍ 12-ന് ഓണാവധിക്ക് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറക്കും.

Continue Reading

അധ്യാപക ഒഴിവ്

▪️കാസർകോട് : കോടോത്ത് ഡോ. അംബേദ്കർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് (സീനിയർ, ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 20-ന് രാവിലെ 11-ന് നടക്കും. ഫോൺ: 0467 2279500, 9048559428 ▪️പെരിയ : പെരിയയിലുള്ള കാസർകോട്‌ ഗവ. പോളിടെക്‌നിക് കോളേജിൽ മെക്കാനിക്കൽ, ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കൽ, സിവിൽ എൻജിനീയറിങ് ബ്രാഞ്ചുകളിലെ വർക്ക്ഷോപ്പുകളിലും ലാബുകളിലും ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.കൂടിക്കാഴ്ച 22, 23 തീയതികളിൽ നടക്കും. ഫോൺ:0467 2234020, 9995681711.========================

Continue Reading

‘ഡോളോ നിർമാതാക്കൾ ഡോക്ടർമാർക്ക് നൽകിയത് ആയിരം കോടി’; മെഡിക്കൽ സംഘടന സുപ്രിംകോടതിയിൽ

ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടെ ജനപ്രിയമായ പാരസെറ്റമോൾ ടാബ്‌ലറ്റ് ഡോളോയുടെ നിർമാതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി മെഡിക്കൽ സംഘടന. ടാബ്‌ലറ്റ് രോഗികൾക്ക് നിർദേശിക്കാനായി നിർമാതാക്കൾ ആയിരം കോടി രൂപയുടെ സൗജന്യങ്ങൾ ഡോക്ടർമാർക്ക് കൈക്കൂലി നൽകിയെന്നാണ് ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റപ്രസന്റേറ്റീവ് അസോസിയേഷൻ ഓഫ് ഇന്ത്യ സുപ്രിം കോടതിയിൽ ആരോപിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരേഖാണ് വാദമുന്നയിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്തു.’ആയിരം കോടി രൂപയിലേറെ വില വരുന്ന സൗജന്യങ്ങളാണ് […]

Continue Reading