news

ന്യൂനപക്ഷങ്ങൾക്ക് വോട്ടില്ല, തലസ്ഥാനം വരാണസി; ഹിന്ദുരാഷ്ട്രത്തിനായി ഭരണഘടന ഒരുങ്ങുന്നു

ലഖ്‌നൗ: 30ഓളം ഹിന്ദു പുരോഹിതന്മാരുടെയും ഗവേഷകരുടെയും നേതൃത്വത്തിൽ ഹിന്ദുരാഷ്ട്രത്തിനായി ഭരണഘടന ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത വർഷം നടക്കുന്ന മാഘമേളയിൽ ആദ്യ കരട് അവതരിപ്പിക്കും. ന്യൂഡൽഹിക്കു പകരം വരാണസി തലസ്ഥാനം, ലോക്‌സഭയ്ക്കും രാജ്യസഭയ്ക്കും പകരം വരാണസിയിൽ മതപാർലമെന്റ്, ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം എടുത്തുകളയല്‍ തുടങ്ങി സുപ്രധാന നിർദേശങ്ങൾ പുതിയ ഭരണഘടനയിലുണ്ടാകുമെന്നാണ് വിവരം.ദേശീയമാധ്യമമായ ‘ഹിന്ദുസ്ഥാൻ ടൈംസ്’ ആണ് വാർത്ത പുറത്തുവിട്ടത്. സംഭവി പീഠാധ്വീശ്വറും വരാണസി കേന്ദ്രമായുള്ള ശങ്കരാചാര്യ പരിഷത്തിന്റെ തലവനുമായ സ്വാമി ആനന്ദ് സ്വരൂപ് ആണ് ഭരണഘടനാ നിർമാണ സമിതിക്ക് നേതൃത്വം […]

Continue Reading

പടിക്ക് താഴെക്കിടന്ന പാമ്പിന്റെ കടിയിൽ നിന്ന്, കുഞ്ഞ് രക്ഷപെട്ടത് ഇഞ്ചുകളുടെ വ്യത്യാസത്തിൽ.(വീഡിയോ കാണാം )

പടിക്ക് താഴെക്കിടന്ന പാമ്പിന്റെ കടിയിൽ നിന്ന്, കുഞ്ഞ് രക്ഷപെട്ടത് ഇഞ്ചുകളുടെ വ്യത്യാസത്തിൽ.(വീഡിയോ കാണാം )

Continue Reading

കാസർകോട് ആസിഡുമായെത്തിയ ടാങ്കർ ലോറി മറിഞ്ഞു

കാസർകോട്: നീലേശ്വരത്ത് ആസിഡുമായെത്തിയ ടാങ്കർ ലോറി മറിഞ്ഞു. മംഗളൂരുവിലെ കാർവാറിൽനിന്ന് കൊച്ചിയിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡ് കൊണ്ടുപോകുന്ന ലോറിയാണ് മറിഞ്ഞത്. ഒരു വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. ആസിഡ് ചോർച്ചയുണ്ടായെങ്കിലും അഗ്നിരക്ഷാസേനയെത്തി ചോർച്ചയടച്ചു. ചോർന്ന ആസിഡ് നിർവീര്യമാക്കിയെന്നും സുരക്ഷാപ്രശ്‌നങ്ങളില്ലെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Continue Reading

കാസറഗോഡ് ഹോസങ്കടിയിൽ ബൈക്കപകടം15 കാരൻ മരിച്ചു

ഉപ്പള: സ്കൂട്ടർ അപകടത്തിൽ പെട്ട് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പെരിങ്കടി സ്വദേശിയായ ഹിഷാം(15) ആണ് ഹൊസങ്കടിയിലുണ്ടായ അപകടത്തിൽ മരിച്ചത്. ജി.എച്ച്.എച്ച്.എസ് മംഗൽപ്പാടിയിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ഹിഷാം Updating….

Continue Reading

കേസുകൾ കുമിഞ്ഞുകൂടി; ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ ഉത്പന്നങ്ങൾ പിൻവലിക്കുന്നു

നിരവധി കേസുകൾ നേരിടേണ്ടി വരുന്നതിനാൽ ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ ഉത്പന്നങ്ങൾ പിൻവലിക്കുന്നു. യു.എസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് ഉത്പന്നം പിൻവലിച്ചിരിക്കെ 2023 ൽ ഇതരയിടങ്ങളിൽ നിന്നും ഒഴിവാക്കാനാണ് തീരുമാനം. ഉത്പന്നങ്ങൾ അർബുദത്തിന് കാരണമാകുന്നുവെന്ന് കുറ്റപ്പെടുത്തി ദശാബ്ദത്തോളമായി കമ്പനി കേസുകൾ നേരിടുകയാണ്. എന്നാൽ അവ സുരക്ഷിതമാണെന്നാണ് ജോൺസൺ ആൻഡ് ജോൺസൺ അവകാശപ്പെടുന്നത്.2020 മേയിൽ ജെ. ആൻഡ് ജെ. ആയിരക്കണക്കിന് കേസുകൾ നേരിട്ടതിനെ തുടർന്നാണ് യു.എസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് പിൻവലിച്ചത്. അർബുദത്തിന് കാരണമാകുന്നുവെന്ന് ആരോപിച്ചായിരുന്നു കേസുകൾ. […]

Continue Reading

ഓണം ഹിന്ദു ആഘോഷം മാത്രം, വാമനജയന്തിയാക്കും, മാംസം ഒഴിവാക്കണം; കേരളത്തിലെ ബിജെപിയുടെ അടുത്ത നീക്കം ഇങ്ങനെ

കൊല്ലം: കയ്യിലുണ്ടായിരുന്ന ഒരു നിയമസഭ സീറ്റും നഷ്ടപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതിയ ‘ഹിന്ദുത്വ’ പരീക്ഷണത്തിന് ഒരുങ്ങി ബിജെപി. മതേതര ആഘോഷമായി കേരളം കൊണ്ടാടുന്ന ഓണത്തെ അതില്‍ നിന്നും മാറ്റി ഹിന്ദു ആഘോഷമായി മാത്രം ആഘോഷിപ്പിക്കാനുള്ള നീക്കമാണ് ആദ്യം നടക്കുക. കേരളീയതയെ ഹൈന്ദവികതയുമായി ചേര്‍ക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഓണത്തിന്‍മേലുള്ള പരീക്ഷണം ആദ്യം നടത്തുക. സംസ്ഥാന നേതൃത്വത്തിന്റെ പുതുനയത്തിന് ദേശീയ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷ് അനുമതി നല്‍കി കഴിഞ്ഞെന്നാണ് വിവരം. ബിജെപിയുടെ ഓണം പദ്ധതിയുടെ ഭാഗമായി ഓണാഘോഷം […]

Continue Reading

നാടിളക്കി പ്രചരണങ്ങൾ അന്തിമഘട്ടത്തിലേക്ക്; സാഹിത്യോത്സവിന് ഇന്ന് കൊടിയുയരും

മുള്ളേരിയ: എസ് എസ് എഫ് 29 മത് എഡിഷൻ കാസർകോട് ജില്ലാ സാഹിത്യോത്സവിൻ്റെ പ്രചരണം അന്തിഘട്ടത്തിലേക്ക് കടന്നു. നാടും നഗരവും കീഴടക്കി മുള്ളേരിയ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച പാണ്ട് വണ്ടി സമാപിച്ചു. മാപ്പിളടുക്കയിൽ നിന്ന് തുടക്കം കുറിച്ച് പഴമ പാട്ടുകളോടെ ആലൂരിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വിത്യസ്ത കലാവിഷ്കാരങ്ങൾ അവതരിക്കപ്പെട്ടു. പ്രചരണാർത്ഥം സംഘടിപ്പിച്ച മഴവിൽ സംഘം സൈക്കിൾ റാലി ഗ്രാമങ്ങളിൽ കുളിർക്കാഴ്ച പകർന്നു. നിരവധി കുരുന്നുകളാണ് സൈക്കിൾ റാലിയിൽ അണിചേർന്നത്.ഇന്ന് ജുമുഅ നിസ്കാരാനന്തരം സിയാറത്ത് നടക്കും. […]

Continue Reading

കാസര്‍കോട് കളനാട് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

കാസര്‍കോട്: കളനാട് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. കളനാട് അയ്യങ്കോല്‍ റോഡിലെ ശരീഫ് – ഉമ്മുകുല്‍സു ദമ്പതികളുടെ മകന്‍ യാസിര്‍ (25) ആണ് മരിച്ചത്. സുഹൃത്തുകളുമൊത്ത് കുളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി എന്നാണ് സംശയിക്കുന്നത്.

Continue Reading

ഉത്തർപ്രദേശിൽ ‘തിരംഗ യാത്ര’യ്ക്കിടെ തമ്മിൽതല്ലി ബി.ജെ.പി പ്രവർത്തകർ(വീഡിയോ കാണാം )

ലഖ്‌നൗ: ഉത്തർപ്രദേശിൽ നടന്ന ‘തിരംഗ യാത്ര’യ്ക്കിടെ പരസ്പരം ഏറ്റുമുട്ടി ബി.ജെ.പി പ്രവർത്തകർ. കാൺപൂരിലെ മോട്ടിജീലിൽ ഇന്നലെ നടന്ന ബി.ജെ.പി പരിപാടിക്കിടെയാണ് സംഭവം.പരിപാടിക്കായി എത്തിയ യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥകിനെ സ്വീകരിക്കാനിരിക്കെയായിരുന്നു പ്രവർത്തകർ തമ്മിൽ തമ്മിൽതല്ലിയത്. പ്രവർത്തകർ എത്തിയ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചതാണ് തർക്കത്തിലേക്ക് നയിച്ചത്. തർക്കം മൂർച്ഛിച്ചതോടെ പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ അടിയായി. ഒടുവിൽ മുതിർന്ന നേതാക്കൾ ഇടപെട്ടാണ് ഇവരെ പിരിച്ചുവിട്ടത്.ഒരു ബൈക്കപകടവുമായി ബന്ധപ്പെട്ട് ചെറിയ കുട്ടികൾ തമ്മിൽ നടന്ന ചെറിയ കശപിശയാണ് തിരംഗ യാത്രയ്ക്കിടെയുണ്ടായതെന്നാണ് കാൺപൂർ […]

Continue Reading

’12 കാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു’; പിതാവ് അറസ്റ്റിൽ

രാജപുരം: 12 കാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന കേസിൽ പിതാവ് അറസ്റ്റിൽ. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരാതി ലഭിച്ചതിന് പിന്നാലെ പിതാവിനെ വ്യാഴാഴ്ച ഉച്ചയോടെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് പെൺകുട്ടിയെ പിതാവ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതെന്നാണ് പരാതി. പെൺകുട്ടി ബോധം കേട്ടതോടെ സംഭവം ശ്രദ്ധയിൽ പെട്ട മാതാവ് ബഹളം വെക്കുകയും നാട്ടുകാർ ഓടിക്കൂടുകയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു. ഇതിനിടയിൽ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് […]

Continue Reading