news

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പിണറായി പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണ കാരണമെന്നാണ് ആര്‍എസ്എസ് ആരോപിച്ചു. ഇന്ദിരഗാന്ധി ആശുപത്രയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ജിംനേഷ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു ( RSS worker collapsed and died ). പാനുണ്ടയില്‍ ബാലസംഘം വില്ലേജ് സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതു സംബന്ധിച്ച തര്‍ക്കം ഇന്നലെ സിപിഐഎം ആര്‍എസ്എസ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ സഹോദരനൊപ്പം കൂട്ടിരുപ്പുകാരനായാണ് ജിംനേഷ് […]

Continue Reading

ശക്തികേന്ദ്രത്തിലെ പരാജയം; ബി.ജെ.പിയിൽ കലാപം

കാസർകോട്: സിറ്റിങ് സീറ്റായ ബദിയടുക്ക പട്ടാജെയിലെ പരാജയത്തെച്ചൊല്ലി ബി.ജെ.പിയിൽ അഭിപ്രായ ഭിന്നത രൂക്ഷം. കോൺഗ്രസിനോടുള്ള തോൽവിയിൽ പ്രതിഷേധിച്ച് സ്ഥാനാർഥി മഹേഷ് വളക്കുഞ്ച സ്ഥാനങ്ങൾ രാജിവെച്ചു. മണ്ഡലം ട്രഷററായിരുന്ന മഹേഷ്, പരാജയ കാരണം പാർട്ടി പ്രാദേശിക നേതൃത്വമാണെന്നാരോപിച്ച് പാർട്ടി നേതൃത്വത്തിന് കത്തയച്ചു. തോൽവി സ്വാഭാവികമാണെന്ന് ബദിയടുക്ക മണ്ഡലം കമ്മിറ്റി വിശദീകരിക്കുന്നുണ്ടെങ്കിലും ബി.ജെ.പി ശക്തികേന്ദ്രത്തിൽ 18 വർഷമായി കൈവശമുള്ള സീറ്റിൽ തോറ്റത് സംസ്ഥാന നേതൃത്വത്തിൽതന്നെ ചർച്ചയായി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രചാരണത്തിന് നേരിട്ടിറങ്ങിയ വാർഡാണ് പട്ടാജെ.ബി.ജെ.പിയുടെ വോട്ടുബാങ്കില്‍ വന്‍ […]

Continue Reading

ഏഴുവയസുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; അമ്മ കസ്റ്റഡിയിൽ

കോഴിക്കോട് അത്തോളിയിൽ കഴിഞ്ഞ ദിവസം മരിച്ച ഏഴു വയസുകാരന്റെ മരണം കൊലപാതകം. അമ്മ തലയണ വച്ച് ശ്വാസം മുട്ടിച്ച് കൊലപെടുത്തിയെന്നാണ് കണ്ടെത്തൽ. ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ആദ്യം പറഞ്ഞത്. സംശയം തോന്നി പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് വ്യക്തമായത്. അമ്മ മാനസിക രോഗത്തിന് ചികിൽസയിലുള്ള ആളെന്നാണ് സൂചന. ഇവരെ അത്തോളി പൊലിസ് കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇന്നലെ പുലർച്ചെ 2 മണിക്കാണ് ഹംദാനെ അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

Continue Reading

ദില്ലിയിലും മങ്കിപോക്സ് സ്ഥിരീകരിച്ചു; രോഗബാധ വിദേശത്ത് പോകാത്തയാൾക്ക്

ദില്ലി: രാജ്യതലസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു (Monkeypox Confirmed in Delhi). മൗലാന അബ്ദുൾ കലാം ആശുപത്രിയിൽ ചികിത്സയിലുള്ള 31 വയസ്സുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ല എന്നത് ആശങ്കയേറാൻ കാരണമായിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ മങ്കീപോക്സ് ബാധയുണ്ടായിരുന്നത് കേരളത്തിൽ മാത്രമായിരുന്നു. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ,മലപ്പുറം സ്വദേശികൾക്കാണ് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നത്. കേരളത്തിന് പുറത്തും രോഗബാധ റിപ്പോർട്ട് ചെയ്യുകയും വിദേശയാത്ര ചരിത്രം ഇല്ലാത്തയാൾ രോഗബാധിതനാവുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷണവും ജാഗ്രതയും കർശനമാക്കാൻ നിർദേശിച്ചേക്കും. 

Continue Reading

അഞ്ചാം നിലയിൽ നിന്നു വീണ് 2 വയസ്സുകാരി; നിലത്തുവീഴാതെ പിടിച്ച് സൂപ്പർ ഹീറോ(വീഡിയോ കാണാം )

ഫ്ലാറ്റിന്റെ ജനാലയിലൂടെ അഞ്ചാം നിലയിൽ നിന്നു വീണ 2 വയസ്സുകാരിയെ നിലത്തുവീഴാതെ കൈകളിൽ ഏറ്റുവാങ്ങി ജീവൻ രക്ഷിച്ച യുവാവ് ചൈനയുടെ സൂപ്പർ ഹീറോയായി.ഷെജിയാങ് പ്രവിശ്യയിലെ ടോങ്ഷിയാങ് നഗരത്തിലാണു സംഭവം. അവിടത്തെ പൊലീസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ആദ്യം ചൈനയിലും പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കുഞ്ഞിനെ രക്ഷിച്ച ഷെൻ ഡോങ് (31) ഹീറോയായി.കാലിനും ശ്വാസകോശത്തിനും ചെറിയ പരുക്കുള്ള പെൺകുഞ്ഞ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു.‘ദേശീയ സൂപ്പർതാരം’ എന്നാണ് ‍ഡോങ്ങിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

Continue Reading

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: നീരജ് ചോപ്രക്ക് വെള്ളി

ഒറിഗോണ്‍: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിന്‍ ത്രോയില്‍  നീരജ് ചോപ്രക്ക് വെള്ളി. 88.13 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് വെള്ളി നേടിയത്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം എന്ന നേട്ടം കൂടിയാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്. 90.46 മീറ്റർ എറിഞ്ഞ ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സണാണ് സ്വർണം.

Continue Reading

മങ്കിപോക്സ് ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

മങ്കി പോക്സ് ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ലോകാരോഗ്യ സംഘടന അടിയന്തരയോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്

Continue Reading

കാണാതായ മകനെ അഞ്ചാം ദിവസം കോഴിക്കോട് നിന്നും കണ്ടെത്തി പിതാവ്; കാസര്‍കോട് സ്വദേശിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍ കേസ്

കോഴിക്കോട്: അഞ്ച് ദിവസം മുമ്പ് പുത്തനത്താണിയില്‍ നിന്ന് കാണാതായ 15-വയസ്സുകരാനെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പിതാവിന് തിരിച്ചു കിട്ടി. കടത്തിക്കൊണ്ടുപോയ ആളും കുട്ടിയുടെ കൂടെയുണ്ടായിരുന്നു. 18-ാം തിയതി രാവിലെ താനൂരിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയ മകന്‍ തിരിച്ച് വരാതെ ആയതോടെയാണ് രക്ഷിതാക്കള്‍ കല്‍പ്പകഞ്ചേരി സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.കുട്ടിയെ അന്വേഷിച്ച് ഇന്നലെയാണ് പിതാവ് കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ എത്തിയത്. സ്‌റ്റേഷന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ മകന്റെ കൈ പിടിച്ച് ഒരാള്‍ നടന്നു പോകുന്നത് കണ്ടു. അയാളെ തടഞ്ഞു നിര്‍ത്തി […]

Continue Reading

മാതാവിന്‍റെ മുന്നില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

കണ്ണൂര്‍: കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. അലവിൽ നിച്ചുവയൽ സ്വദേശി നന്ദിത പി ( 16 ) ആണ് മരിച്ചത്. ഇന്ന് രാവിലെ ചിറക്കൽ ഗെയിറ്റിൽ വച്ചാണ് അപകടമുണ്ടായത്. മാതാവിന്‍റെ കൺമുന്നിൽ വച്ചാണ് നന്ദിതയെ ട്രെയിന്‍ തട്ടിയത്.കുട്ടിയെ വാഹനത്തിൽ സ്‌കൂളിൽ കൊണ്ടു വിടാനായി മാതാവ് എത്തുകയായിരുന്നു. റെയില്‍വേ ട്രാക്കിന് അപ്പുറത്ത് കുട്ടിയെ ആക്കി മാതാവ് മടങ്ങാനിരിക്കെ  ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ കുട്ടി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടൻ തന്നെ കുട്ടിയെ കണ്ണൂർ […]

Continue Reading

‘ആരും ജോലി തരുന്നില്ല, എനിക്ക് ഭ്രാന്താണെന്ന് അവര്‍ കരുതുന്നു’: പരാതിയുമായി ‘ബ്ലാക്ക് ഏലിയന്‍’

പാരിസ്: തന്നെ ഒരു സാധാരണ മനുഷ്യനായി കാണണമെന്ന അഭ്യര്‍ഥനയുമായി ദേഹം മുഴുവന്‍ ടാറ്റൂ ചെയ്ത ഫ്രാന്‍സിലെ യുവാവ്. ആളുകള്‍ തന്നെ മാറ്റിനിര്‍ത്തുകയാണെന്നും ആരും ജോലി തരുന്നില്ലെന്നും ആന്‍റണി ലോഫ്രെഡോ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ ബ്ലാക്ക് ഏലിയന്‍ എന്ന പേരിലാണ് 34കാരന്‍ അറിയപ്പെടുന്നത്. തല മുതല്‍ കാല്‍പ്പാദം വരെ ടാറ്റൂ ചെയ്തിരിക്കുകയാണ് ലോഫ്രെഡോ. നാക്കിന്റെ അറ്റം പിളർന്ന് വരെ ടാറ്റൂ ചെയ്തിട്ടുണ്ട്. കണ്ണിലെ കൃഷ്ണമണിയിലും ടാറ്റൂ ചെയ്തു. ലോഫ്രെഡോ ചെവിയും രണ്ട് വിരലുകളും മുറിച്ചുമാറ്റിയത് അടുത്ത കാലത്താണ്. ഇന്‍സ്റ്റഗ്രാമില്‍ ലോഫ്രെഡോയ്ക്ക് […]

Continue Reading