news

വെയില്‍ കൊണ്ടാല്‍ പുരുഷന്മാരില്‍ വിശപ്പ് വര്‍ധിപ്പിക്കും; പഠന റിപ്പോര്‍ട്ട്

സൂര്യപ്രകാശം കൊണ്ടാല്‍ പുരുഷന്മാരില്‍ വിശപ്പ് വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തല്‍.ഇസ്രായേലിലെ തേല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. എന്നാല്‍ സ്ത്രീകളില്‍ സൂര്യപ്രകാശം വിശപ്പ് വര്‍ധിപ്പിക്കുന്നില്ലെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.3,000 പേരിലാണ് പഠനം നടത്തിയത്. സൂര്യപ്രകാശം കൂടുതലായി ഏറ്റ പുരുഷന്മാരുടെ കലോറി ഇന്‍ടേക്ക് 300 കലോറിയായി വര്‍ധിച്ചുവെന്നും സ്ത്രീകളുടേതില്‍ മാറ്റമൊന്നും കണ്ടെത്തിയില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.പഠനത്തില്‍ ലഭിച്ച ഫലങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി പുരുഷന്മാരോടും സ്ത്രീകളോടും വെയിലത്ത് പോകാന്‍ ഗവേഷകര്‍ ആവശ്യപ്പെട്ടു. പഠനത്തില്‍ പങ്കെടുത്തവര്‍ സ്ലീവ്ലസ് ഷര്‍ട്ടും ഷോര്‍ട്ട്സുമാണ് […]

Continue Reading

ബദിയടുക്ക കൈവിട്ടു; മറ്റിടങ്ങളിലെല്ലാം വോട്ട് കുറഞ്ഞു; കാസര്‍ഗോഡ് ജില്ല ബിജെപിയെ കൈവിടുന്നോ?

കാസര്‍ഗോഡ്: ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട് ബിജെപി. കൈവശമുണ്ടായിരുന്ന ബദിയടുക്കയിലെ സീറ്റ് കൈവിട്ടത് മാത്രമല്ല മറ്റ് സീറ്റുകളില്‍ വോട്ട് കുറഞ്ഞതും ബിജെപിയെ ഭയപ്പെടുത്തുന്നു. ബദിയടുക്കയിലെ 14ാം വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി കോണ്‍ഗ്രസ് ബിജെപിയെ അട്ടിമറിച്ച് വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ യുഡിഎഫിനാവും. നേരത്തെ 19 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എട്ട് സീറ്റുകള്‍ വീതമായിരുന്നു യുഡിഎഫിനും ബിജെപിക്കുമുണ്ടായിരുന്നത്. സിപി ഐഎമ്മിന് മൂന്നും. യുഡിഎഫിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത് നറുക്കെടുപ്പിലൂടെയായിരുന്നു. വിജയത്തോടെ കോണ്‍ഗ്രസിന് […]

Continue Reading

ഇവിടെ കിടന്നാൽ ഒരു ലക്ഷം രൂപ ശമ്പളം കിട്ടും. ഈ കമ്പനി വിദേശത്തല്ല ഇന്ത്യയിലാണ്

നിങ്ങൾ നന്നായി ഉറങ്ങുകയാണെങ്കിൽ മാസം ഒരു ലക്ഷം രൂപയുടെ ജോലി നിങ്ങളെ കാത്തിരിക്കുന്നു. ഈ ജോലി വിദേശത്ത് അല്ല, നിങ്ങളുടെ സ്വന്തം രാജ്യത്താണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനുള്ള അപേക്ഷകൾ ആരംഭിച്ചിട്ടുണ്ട് നിങ്ങൾക്ക് നല്ല ഉറക്കം ലഭിച്ചാൽ താമസിക്കാതെ അപേക്ഷിക്കാം. എന്നിരുന്നാലും പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം നൽകുന്നതിന് മുമ്പ് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കുമോ ഇല്ലയോ എന്ന് കമ്പനി ഉറപ്പാക്കും. നിങ്ങൾക്ക് ഈ ജോലി ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ. അതിന്റെ പൂർണ്ണമായ വിശദാംശങ്ങൾ കമ്പനിയെ അറിയുകയും ശരിയായി […]

Continue Reading

8000 കോടി ചിലവ്‍; ഉദ്ഘാടനം ചെയ്ത് 5 ദിവസം; യുപി എക്സ്പ്രസ് വേ തകർന്നു

ഉദ്ഘാടനം ചെയ്ത് അഞ്ച് ദിവസം മാത്രമായ ഉത്തർപ്രദേശിലെ എക്സ്പ്രസ് വേ തകർന്നു. ഈ മാസം 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. മഴ കനത്തതോടെയാണ് റോഡിന്റെ വിവിധ ഭാഗങ്ങൾ തകർന്നത്. ചിത്രകൂടിലെ ഭാരത്കൂപിനെയും ഇറ്റാവയിലെ കിഡ്രേലിനെയും ബന്ധിപ്പിക്കുന്ന 296 കിലോമീറ്ററുള്ള നാലു വരിപ്പാത ഏഴു ജില്ലകളിൽകൂടിയാണ് കടന്നുപോകുന്നത്. 8000 കോടി രൂപ മുടക്കി നിർമിച്ച പാതയാണ് ദിവസങ്ങൾക്കുള്ളിൽ തകർന്നത്. എക്സ്പ്രസ് വേയുടെ വിവിധ ഇടങ്ങളിൽ ടാർ ഒലിച്ചുപോയി. റോഡിൽ കുഴികൾ രൂപപ്പെട്ടതോടെ […]

Continue Reading

68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; അപര്‍ണ ബാലമുരളി മികച്ച നടി; സച്ചി സംവിധായകന്‍

68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം സൂരരൈ പോട്രിലെ അഭിനയത്തിന് അപര്‍ണ ബാലമുരളി നേടി. മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവ്ഗണും സ്വന്തമാക്കി. മികച്ച സംവിധായകനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയുടെയും സംവിധാനത്തിലൂടെ സച്ചിക്ക് ലഭിച്ചു. മികച്ച സഹനടനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോന്‍ നേടി. അയ്യപ്പനും കോശിയിലൂടെ നഞ്ചിയമ്മ മികച്ച പിന്നണി ഗായികയായി.മികച്ച മലയാളം സിനിമക്കുള്ള പുരസ്‌കാരം സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം നേടി. വാങ്ക് എന്ന […]

Continue Reading

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി; നീട്ടിയത് തിങ്കളാഴ്ച വരെ

എറണാകുളം: പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയതി തിങ്കളാഴ്ച അഞ്ച് മണിവരെ നീട്ടി. തിയതി നീട്ടണമെന്നാവശ്യപ്പെട്ട് സി ബി എസ് ഇ സിലബസില്‍ പഠിച്ച വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജവിജയരാഘവന്‍റെ ഉത്തരവ്. സിബിഎസ് ഇയുടെ പത്താം ക്ലാസ് ഫലം വരാത്തതിനാൽ അപേക്ഷിക്കാനാകില്ലെന്നും തുടർ പഠന സാധ്യതകൾ ഇല്ലാതാകുമെന്നും ചൂണ്ടികാട്ടിയാണ് ഹരജി നല്‍കിയത്.എന്നാല്‍ പരീക്ഷാഫലം ഇന്നുച്ചക്ക് പ്രസിദ്ധീകരിച്ചുവെന്ന് സി ബി എസ് ഇ അറിയിച്ചതിനെ തുടര്‍ന്നാണ് അപേക്ഷ സമർപ്പിക്കേണ്ട തിയതി ഹൈക്കോടതി നീട്ടിയത്. നാല് ലക്ഷത്തോളം […]

Continue Reading

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കാസർകോഡ് ജില്ലയിൽ അഞ്ചിൽ മൂന്നിടത്തും എൽ ഡി എഫിന് ജയം

കാസർകോഡ്: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍ ജില്ലയിൽ അഞ്ചിൽ മൂന്നിടത്തും എൽ ഡി എഫ് വിജയം. കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ്, കള്ളാർ പഞ്ചായത്തിലെ ആടകം വാർഡ്, കുമ്പള പഞ്ചായത്തിലെ പെർവാർഡ് വാർഡ് എൽ ഡി എഫ് നിലനിർത്തി. ബദിയടുക്ക പഞ്ചായത്തിലെ ബിജെപിക്ക് സിറ്റിംഗ് സീറ്റായ പട്ടാജെ വാർഡിൽ തോൽവി. അവിടെ യുഡിഎഫാണ് വിജയിച്ചത്. പള്ളിക്കര പഞ്ചായത്തിലെ പള്ളിപ്പുഴ വാർഡ് യു ഡി എഫ് നിലനിർത്തി.

Continue Reading

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന്; പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ക്കിടെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് മുമ്പായി സിബിഎസ്ഇ വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായിരുന്നു. പത്താം ക്ലാസ് ഫലം വരാത്തതിനാല്‍ രണ്ടു തവണയാണ് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സമയപരിധി നീട്ടിയത്. അടുത്ത തിങ്കളാഴ്ച വരെ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ വീണ്ടും കോടതിയെ സമീപിക്കാനിരിക്കെയാണ് […]

Continue Reading

വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

വയനാട്: വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിൽ അയച്ച സാമ്പിളിലാണ് സ്ഥിരീകരികരണം. സംസ്ഥാനത്തെ മുഴുവൻ പന്നി ഫാമുകൾക്കും ജാഗ്രത നിർദേശം നൽകി. രോഗം സ്ഥിരീകരിച്ച ഒരു ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും. ചെള്ളുകൾ വഴിയാണ് പന്നികൾക്ക് രോഗം ഉണ്ടാകുന്നത്. അതേസമയം, മനുഷ്യനിലേക്ക് പടരുന്ന വൈറസ് അല്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചതോടെ ചെക്ക് പോസ്റ്റിൽ പരിശോധനയും കർശന നിയന്ത്രണവും ഏർപ്പെടുത്തി.  വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പന്നി പനി സ്ഥിരീകരിച്ചതോടെ കേന്ദ്രം കേരളത്തിലും ജാഗ്രത നിർദേശം നൽകിയിരുന്നു.

Continue Reading

ഞെട്ടിച്ച് കേരളത്തില്‍ നിന്ന് ഒരു വോട്ട് മുര്‍മുവിന്; ആരാണ് ആ ഒരാള്‍..?…

തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ട് എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിന്. ആകെയുള്ള 140 അംഗങ്ങളിൽ 139 പേരും പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹക്കാണ് വോട്ട് ചെയ്തത്. എന്നാൽ ഒരു വോട്ട് ക്രോസ്‌വോട്ടായി മുർമുവിന് ലഭിച്ചു. ആരുടെ വോട്ടാണ് ഇതെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം.ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. പോൾ ചെയ്തതിൽ 64.03 ശതമാനം വോട്ടുകൾ ദ്രൗപദിക്ക് ലഭിച്ചപ്പോൾ യശ്വന്ത് സിൻഹക്ക് 35.97 ശതമാനം വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.4754 വോട്ടുകളാണ് […]

Continue Reading