news

സംസ്ഥാനത്ത് ആൺ-പെൺ സ്‌കൂളുകൾ വേണ്ടെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ ആൺ-പെൺ സ്‌കൂളുകൾ നിർത്തലാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്. എല്ലാ സ്‌കൂളുകളും മിക്‌സഡ് സ്‌കൂളുകളാക്കി സഹവിദ്യാഭ്യാസം നടപ്പാക്കണം. ഇതിന് മുന്നോടിയായി സ്‌കൂളുകളിലെ ശൗച്യാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കൾക്ക് സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടികൾ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്‌കൂളുകൾ പ്രവർത്തിക്കൂന്നതിലൂടെ ലിംഗനീതി നിഷേധിക്കപ്പെടുകയാണെന്നും ഇവിടങ്ങളിൽ സഹവിദ്യാഭ്യാസം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചൽ സ്വദേശി ഡോ. ഐസക് പോൾ സമർപ്പിച്ച […]

Continue Reading

ഉസ്താദ് ചള്ളങ്കയം അബ്ദുൽ റഹിമാൻ മുസ്‌ലിയാർക്ക്‌ സ്വീകരണം നൽകി

അബു ദാബി : സന്ദർശനാർത്ഥം അബു ദാബി യിൽ എത്തിയ കന്തൽ മുൻ ഖത്തീബ് ഉസ്താദ് ചള്ളങ്കയം അബ്ദുൽ റഹിമാൻ മുസ്‌ലിയാർക്ക് മദിനത്ത് സായിദ് ഷോപ്പിൽ മാളിലുള്ള സ്മോക്കി കഫെയിൽ വെച്ച് കന്തൽ നിവാസികൾ ഊഷ്‌മളമായ സ്വീകരണം നൽകി . സ്മോക്കി കഫെയിൽ ചേർന്ന യോഗത്തിൽ ഹാരിസ് ഡി അദ്ധ്യക്ഷത വഹിച്ചു .മജീദ് എം വൈ. ഖിറാഅത്ത് നടത്തി . റൗഫ് കെ എം. യോഗം ഉദ്ഘാടനം ചെയ്തു . അസീസ് കന്തൽ കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു […]

Continue Reading

സുള്ള്യയിൽ ആൾക്കൂട്ട ആക്രമണം; കാസർഗോഡ് സ്വദേശി കൊല്ലപ്പെട്ടു

കാസർകോട്: സുള്ള്യയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായ കാസർകോട് സ്വദേശി മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് മസൂദ്(19) ആണ് മരിച്ചത്. സംഭവത്തിൽ പ്രദേശവാസികളായ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുനിൽ, സുധീർ, ശിവ, രഞ്ജിത്ത്, സദാശിവ, അഭിലാഷ്, ജിം രഞ്ജിത്ത്, ഭാസ്കര എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.മസൂദ് ഒരു മാസമായി കൂലിപ്പണിക്കായി കർണാടക സുള്ള്യയിലെ കളഞ്ചയിലെ മുത്തച്ഛൻ അബ്ദു മുക്രിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് സുധീറും കൊല്ലപ്പെട്ട മശൂദും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ആ വിഷയം പരിഹരിക്കാമെന്ന് […]

Continue Reading

കുടുംബത്തിന് വിഷം നൽകി ആത്മഹത്യ: അധ്യാപകനും മകളും മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

കരൂർ: തമിഴ്‌നാട്ടിലെ കരൂരിൽ കുടുംബത്തിന് വിഷം നൽകി അധ്യാപകൻ ആത്മഹത്യ ചെയ്തു. കരൂരിലെ സർക്കാർ എയ്ഡഡ് സ്‌കൂളിൽ അധ്യാപകനായ മുഹമ്മദ് ഫരീദ് (49) ആണ് ജീവനൊടുക്കിയത്. ഇയാൾ വിഷം കഴിപ്പിച്ച മകൾ മകൾ ജുഗിന്നാജ് (16) ചികിത്സ കിട്ടാതെ മരിച്ചു. ഭാര്യ നസ്രീൻ ബാനു (39) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷം കഴിക്കാത്തതിനെ തുടർന്ന് മകൻ തൻവീർ (9) രക്ഷപ്പെട്ടു. കരൂർ ഗാന്ധിഗ്രാം ഈസ്റ്റ് ട്രാൻസ്‌പോർട്ട് നഗറിൽ വീട് വെക്കുന്നതിനായി മുഹമ്മദ് ഫരീദ് വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടക്കാൻ കഴിയാതിരിക്കുകയും […]

Continue Reading

പ്ലസ് വണ്‍ പ്രവേശനം; സമയപരിധി ഒരു ദിവസത്തേക്ക് നീട്ടി, ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും

കൊച്ചി:  പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി തൽക്കാലം തുടരും.  സമയം ഒരു ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ഹൈ്കകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി നാളെ മൂന്നു മണിക്ക് വീണ്ടും പരിഗണിക്കും, അതുവരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്.പ്ലസ് വൺ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.  അത് നീണ്ടു പോകും എന്ന് കോടതി പറഞ്ഞു. പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുളള അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്ഇ അഭിഭാഷകൻ കോടതിയെ അറിയിച്ചു. […]

Continue Reading

‘അടുത്തിരിക്കുന്നില്ല, മടിയിലിരിക്കുന്നു’ സീറ്റ് വെട്ടിപ്പൊളിച്ച സദാചാരവാദികൾക്ക് മറുപടി നൽകി വിദ്യാ‍ര്‍ത്ഥികൾ

തിരുവനന്തപുരം : ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബസ് സറ്റോപ്പിലെ ബെഞ്ച് വെട്ടിപ്പൊളിച്ച സംഭവത്തിൽ പ്രതിഷേധവുമായി തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ (സിഇടി) വിദ്യാ‍ർത്ഥികൾ. അടുത്തിരിക്കാൻ വിലക്കുമായെത്തിയവ‍ർക്ക് മുന്നിൽ ഒരാൾക്ക് മാത്രം ഇരിക്കാവുന്ന കസേരയിൽ ഒരാൾ മറ്റൊരാളുടെ  മടിയിലിരുന്നാണ് പ്രതിഷേധിച്ചത്. സിഇടി കോളേജിന് സമീപത്താണ് സംഭവം നടന്നത്. ചൊവ്വാഴ്ച വിദ്യാ‍ർത്ഥികളെത്തിയപ്പോഴാണ് ബസ് സ്റ്റോപ്പിലെ ഇരിപ്പിടിങ്ങൾ വെട്ടിപ്പൊളിച്ച രീതിയിൽ കണ്ടത്. ആൾകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കാതിരിക്കാനാണ് സദാചാരവാദികളുടെ നടപടിയെന്ന് മനസ്സിലാക്കിയ വിദ്യാ‍ർത്ഥികളുടെ പ്രതിഷേധം. കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികളാണ് മടിയിലിരുന്ന് […]

Continue Reading

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ കോടതിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം വരാത്തതിനാല്‍ അപേക്ഷകള്‍ക്കുള്ള തിയതി വീണ്ടും നീട്ടണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ഹര്‍ജി ഇന്ന് കോടതി വീണ്ടും പരിഗണിച്ചേക്കും. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി അപേക്ഷ നല്‍കാനുള്ള തിയതി ഇന്ന് വരെ നീട്ടാനായിരുന്നു നിര്‍ദേശിച്ചത്. കോടതി നിലപാട് അനുസരിച്ചാകും ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കുള്ള സമയപരിധി നീട്ടുന്ന കാര്യം തീരുമാനിക്കുകയെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. നാലര ലക്ഷത്തോളം […]

Continue Reading

എട്ട് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അദ്ധ്യാപകന് ഏഴ് വർഷം കഠിന തടവും പിഴയും

മലപ്പുറം: മഞ്ചേരിയിൽ പോക്സോ കേസിൽ ഉൾപ്പെട്ട മദ്രസ അദ്ധ്യാപകന് ഏഴ് വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. കൊഴിഞ്ഞിൽ പെരിന്താറ്റിൽ സ്വദേശി തേറമ്പൻ വീട്ടിൽ അബൂബക്കറിനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ശിക്ഷിച്ചത്. എട്ട് വയസ് പ്രായമുള്ള പെൺകുട്ടിയെ ഇയാൾ മദ്രസയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മഞ്ചേരി മുള്ളമ്പാറ മദ്രസ അദ്ധ്യാപകനാണ് അബൂബക്കർ. 2016 ജനുവരി മുതൽ ഏപ്രിൽ മാസം വരെയുള്ള കാലയളവിലായിരുന്നു പീഡനം. കുട്ടി പീഡന വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. […]

Continue Reading

ടോൾപ്ലാസയിലേക്ക് ആംബുലൻസ് പാഞ്ഞുകയറി; കർണാടകയിൽ മൂന്നുപേർ മരിച്ചു

കർണാടക ശിരൂർ ടോൾപ്ലാസയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ചു. ഒരാൾക്ക്‌ പരിക്കേറ്റു. ഇന്ന് വൈകീട്ട് 4 മണിക്കാണ് കർണാടക ശിരൂർ ടോൾ പ്ലാസയിൽ അപകടം നടന്നത്. ഹൊന്നാവറിൽ നിന്ന് കുന്ദാപൂരിലേക്ക് രോഗികളുമായി പോയ ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്.  ആംബുലൻസ് നിയന്ത്രണം വിട്ട് ടോൾ പ്ലാസയിലേക്ക് പാഞ്ഞുകയറിയായിരുന്നു അപകടം. സംഭവത്തിൻ്റെ സിസി ടി.വി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. ബൈന്ദൂർ പൊലീസ് സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Continue Reading

മഴ വേണം; ഉത്തർപ്രദേശിൽ തവളക്കല്യാണം നടത്തി; വിഡിയോ കാണാം

മഴ പെയ്യിക്കാൻ ഉത്തർപ്രദേശിൽ തവളക്കല്യാണം നടത്തി. ഗോരഖ്പൂരിലാണ് ഇന്നലെ രാത്രി വിശ്വാസപ്രകാരം തവളക്കല്യാണം നടത്തിയത്. ഇതിന്റെ വിഡിയോ ഇപ്പോൾ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ൈവറലാണ്. രണ്ടു തവളകൾക്ക് മാല ചാർത്തി പുഷ്പങ്ങൾ വിതറിയാണ് ചടങ്ങ് നടത്തിയത്. ഒട്ടേറെ േപർ ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു.വരള്‍ച്ചയ്ക്ക് സമാനമായ അവസ്ഥയാണെന്നും ഇത് മാറുന്നതിനാണ് ചടങ്ങ് നടത്തിയതെന്ന് ഹിന്ദു മഹാസംഗ് പറയുന്നു. തവളക്കല്യാണത്തിലൂടെ മഴ ദൈവം പ്രീതിപ്പെടുമെന്നും മഴ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Continue Reading