news

ബേക്കല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കും

കാസര്‍കോട്: കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ബേക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജൂലൈ 25 മുതല്‍ ആഗസ്ത് 8 വരെ പാലത്തില്‍ കൂടിയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചു. കാസര്‍കോട് നിന്നും കാഞ്ഞങ്ങാടേക്കും, തിരിച്ചും പോകേണ്ട വാഹനങ്ങള്‍ ദേശീയപാത വഴി പോകണമെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

അബു ദാബി മഞ്ചേശ്വരം കെ എം സി സി സംഘടിപ്പിച്ച എം എം നാസർ മെമ്മോറിയൽ കബഡി സംഘചേതന കുതിരക്കോട് ചാമ്പ്യന്മാർ

അബു ദാബി : അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സിയുടെ ആഭിമുഖ്യത്തിൽ ബ്രദേഴ്‌സ് കന്തൽ യു എ ഇയുമായി സഹകരിച്ച് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന എം എം നാസർ മെമ്മോറിയൽ കബഡി ടൂർണമെന്റിൽ സംഘചേതന കുതിരക്കോട് ചാമ്പ്യന്മാരായി, വാശിയേറിയ ഫൈനൽ മത്സരത്തിൽ ബ്രദേഴ്‌സ് കന്തലിനെ പരാജയപ്പടുത്തിയാണ് പ്രഥമ എം എം നാസർ മെമ്മോറിയൽ കപ്പിൽ മുത്തമിട്ടത്. പ്രതിഭ എരോൽ മൂന്നാം സ്ഥാനവും റെഡ് സ്റ്റാർ ദുബായ് നാലാം സ്ഥാനവും കരസ്ഥമാക്കിഇന്ത്യൻ […]

Continue Reading

അധ്യാപക ഒഴിവ്

▪️രാജപുരം : സെയ്ന്റ് പയസ് ടെൻത് കോളേജിൽ ബി.എസ്‌സി. ലൈഫ് സയൻസ് ആൻഡ് കപ്യൂട്ടേഷണൽ ബയോളജി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. കോളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധപ്പെടുത്തിയ പട്ടികയിൽ ഉൾപ്പെട്ടവർ ആയിരിക്കണം. അഭിമുഖം അടുത്ത മാസം 10-ന് കോളേജ് ഓഫീസിൽ. ഫോൺ: 0467 2224775, 2225766. എളേരിത്തട്ട് : ഇ.കെ. നയനാർ ഗവ. കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 11-ന് കോളേജിൽ. ഉദ്യോഗാർഥികൾ കോഴിക്കോട് കോളേജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച […]

Continue Reading

ബെംഗളൂരുവിൽ കൊല്ലപ്പെട്ട കാസറഗോഡ് സ്വദേശി സനു തോംസണിന്റെ കൊലപാതകത്തിൽ മൂന്നു പേർ അറസ്റ്റിൽ

ബെംഗളൂരുവിൽ കൊല്ലപ്പെട്ട രാജപുരം സ്വദേശി സനു തോംസണിന്റെ കൊലപാതകത്തിൽ മൂന്നു പേർ അറസ്റ്റിൽ ബെംഗളൂരു സ്വദേശികളായ പുട്ട രാജു, ഗോപി, ശ്രീനിവാസ് എന്നിവരാണ് അറസ്റ്റിലായത്വ്യാഴാഴ്ചയാണ് ജോലി കഴിഞ്ഞ് മടങ്ങും വഴി മൂന്നംഗ സംഘം സനുവിനെ കുത്തികൊലപ്പെടുത്തിയത് സനു തോംസൺ ജോലിചെയ്തിരുന്ന സ്ഥാപനത്തിനരികിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ കൊലപാതക ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മൂന്നു പ്രതികളും അറസ്റ്റിലായത്. ബെംഗളൂരു നഗരത്തിലെ കുപ്രസിദ്ധ മോഷ്ടാക്കളാണ് അറസ്റ്റിലായ മുന്ന് പ്രതികളും. സനുവിനെ അക്രമിച്ച് […]

Continue Reading

ഇന്ത്യയുടെ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം കൂടുന്നു; 2021ല്‍ മാത്രം ഇന്ത്യന്‍ പൗരത്വം ഒഴിവാക്കിയത് 1.6 ലക്ഷം പേര്‍

ന്യൂദല്‍ഹി: ഇന്ത്യയുടെ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ലോക്സഭയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) എം.പി ഹാജി ഫസ്ലുര്‍ റഹ്മാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. 2019 മുതല്‍ രാജ്യത്ത് പൗരത്വം ഉപേക്ഷിച്ച ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം, ഇതിന് പിന്നിലെ കാരണങ്ങള്‍ എന്നിവയായിരുന്നു ഫസ്ലുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിന് മറുപടിയായിരുന്നു മന്ത്രാലയം ഇത് […]

Continue Reading

‘ബ്രാ കൈയിലെടുത്ത് പോകാൻ അവർ പറഞ്ഞു’; എക്‌സാം ഹാളിൽ ഇരുന്നത് ഓർത്തെടുക്കാൻ ഭയമെന്ന് നീറ്റ് എഴുതിയ പെൺകുട്ടി

കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം ദേശീയ തലത്തിൽ തന്നെ വലിയ ച‍‍ർച്ചകൾക്കാണ് വഴിവെച്ചത്. സംഭവത്തിൽ അഞ്ചുപേരാണ് ഇപ്പോൾ കസ്റ്റഡിയിലായിട്ടുളളത്. കൊല്ലം ആയുർ മാർത്തോമ്മ കോളജിലെ രണ്ട് വനിത ജീവനക്കാരേയും മൂന്ന് പരീക്ഷാ ഏജൻസി ജീവനക്കാരെയുമാണ് കസ്റ്റഡിയിലെടുത്തത്. നേരിട്ടത് വളരെ മാേശം അനുഭവമായിരുന്നുവെന്നും പരീക്ഷ കഴിഞ്ഞ് കോളേജിൽ വച്ച് അടിവസ്ത്രം ഇടാൻ അനുവദിച്ചില്ലെന്നും ദുരനുഭവം നേരിട്ട പെൺകുട്ടി എൻഡിടിവിയോട് പ്രതികരിച്ചു. ‘വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. സ്‌കൂളിലെത്തിയ ഉടൻ സ്‌കാനിങ്ങാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. പെട്ടെന്ന് […]

Continue Reading

പട്ടാപ്പകല്‍ റോഡിലൂടെ നടന്നുപോവുന്ന സ്ത്രീയെ കയറിപ്പിടിച്ച് യുവാവ്, പാക് വീഡിയോ വൈറല്‍!(വീഡിയോ കാണാം)

പട്ടാപ്പകല്‍ റോഡില്‍ കൂടി നടന്നുപോവുകയായിരുന്നു ആ സ്ത്രീ. ബുര്‍ഖ ധരിച്ച്, റോഡിന്റെ നടുവിലൂടെ നടന്നുപോവുകയായിരുന്ന അവര്‍ക്കു പിറകിലൂടെ പെട്ടെന്നാണ് ഒരാള്‍ ഓടി വന്നത്. അയാള്‍ പുറകില്‍നിന്നും അവരുടെ ദേഹത്ത് കയറിപ്പിടിച്ചു. അവര്‍ കുതറുമ്പോള്‍, മാറിടത്തില്‍ ബലമായി പിടിച്ചു നിന്ന അയാളെ അവര്‍ കുതറിത്തെറിപ്പിച്ചു. അതോടെ അയാള്‍ മുന്‍വശത്തേക്ക് ഓടിരക്ഷപ്പെട്ടു. പാക്കിസ്താനി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയെക്കുറിച്ചാണ് പറയുന്നത്. സംഭവസ്ഥലത്തുള്ള ഒരു സിസിടിവി ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവമുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ […]

Continue Reading

അലക്കികൊണ്ടിരിക്കെ വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചു

നിലേശ്വരം: അലക്കികൊണ്ടിരിക്കെ വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു. മരം മുറിക്കുന്നതിനിടെ വൈദ്യുതി ലൈൻ കൂട്ടിമുട്ടിയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. പരപ്പ, ക്ലായിക്കോട് റോഡരികിൽ താമസിക്കുന്ന ഓടോറിക്ഷാ ഡ്രൈവർ സി ക മൊയ്തീൻകുഞ്ഞിയുടെ വീട്ടിൽ ചൊവ്വാഴ്ചഉച്ചയോടെയാണ് സംഭവം. വീടിന് സമീപത്ത് മരം മുറിക്കുമ്പോൾ മരത്തിന്റെ ശിഖിരം വൈദ്യുത കമ്പിയിൽ തട്ടി ലൈനുകൾ കൂട്ടിയിടിച്ചപ്പോഴാണ് വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചതെന്നാണ് വിവരം. ശബ്ദവും കരിഞ്ഞ മണവും ഉണ്ടായതോടെ എത്തി നോക്കിയപ്പോഴാണ് വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചതായി കണ്ടത്. ഒരു വർഷം മുമ്പ് വാങ്ങിയ വാഷിങ് മെഷീനാണ് […]

Continue Reading

ഏണിപ്പടിയിൽ നിന്ന് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂര്‍: മാട്ടൂലില്‍ ഏണിപ്പടിയില്‍ നിന്ന് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യു ഷാജഹാന്‍ – മുഹൈറ ദമ്ബതികളുടെ മകള്‍ ബിന്‍ത്ത് ഷാജഹാന്‍ ആണ് മരിച്ചത്.ഞായറാഴ്ച രാത്രിയാണ് സംഭവം. വീട്ടിനകത്ത് കളിച്ചു കൊണ്ടിരിക്കെയായിരുന്ന് കുട്ടി അപകടത്തില്‍പ്പെട്ടത്. വീട്ടിലെ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഏണിപ്പടിയിലേക്ക് കുഞ്ഞ് കയറുകയായിരുന്നു. മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നതിന് മുന്‍പ് താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

Continue Reading

കെ എസ് ശബരിനാഥൻ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം ഉയര്‍ത്തിയ സംഭവത്തില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ കെ എസ് ശബരീനാഥന്‍ അറസ്റ്റില്‍. ഗവ. പ്ലീഡര്‍ കോടതിയെ അറസ്റ്റ് അറിയിച്ചു. മൂന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ സമയം വ്യക്തമാക്കുന്ന രേഖ ഉടന്‍ ഹാജരാക്കാന്‍ കോടതി നിർദേശിച്ചു. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദ്ദേശം നല്‍കിയത് ശബരിനാഥനെന്ന് സൂചിപ്പിക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്ത് വന്നിരുന്നു. അതേസമയം വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് […]

Continue Reading