news

മംഗളുരുവില്‍ 800 വര്‍ഷം പഴക്കമുള്ള മസ്ജിദ് ക്ഷേത്ര ഭൂമിയെന്ന് ഹിന്ദുത്വവാദികള്‍; പ്രശ്നം വെച്ച് അവകാശവാദമുന്നയിച്ചത് മലയാളി ജ്യോത്സ്യന്‍

മംഗളുരു: മംഗളുരുവില്‍ മുസ്ലിം പള്ളിയില്‍ ശൈവ ആരാധനയുടെ അടയാളങ്ങളുണ്ടെന്ന അവകാശവാദവുമായി ഹിന്ദുത്വ വാദികള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മംഗളുരു നഗരത്തില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള തെങ്ക ഉളിപ്പാടി ഗ്രാമത്തിലെ അസ്സയ്യിദ് അബ്ദുല്ലാഹി മദനി മസ്ജിദിനെതിരെയാണ് വിദ്വേഷ പ്രചരണം. 800 വര്‍ഷം പഴക്കമുള്ള മസ്ജിദില്‍ ശൈവ ആരാധന നടന്നിരുന്നതിന്റെ തെളിവുണ്ടെന്നാണ് വി.എച്ച്.പി, ബജ്രംഗ് ദള്‍ സംഘടനകള്‍ അവകാശവാദമുന്നയിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 20ന് നവീകരണത്തിനായി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചപ്പോഴാണ് ഇക്കാര്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് വിശ്വഹിന്ദു പരിഷത്ത് പറന്നു. പൊളിക്കുന്നതിനിടെ […]

Continue Reading

കാസര്‍കോട് കാണാതായ മധ്യവയസ്കനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് ദേലമ്പാടി കൊട്ടയാടിയില്‍ മധ്യവയസ്ക്കനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ആനന്ദ് റായി എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അൻപത് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ കാണാതായത്. തുട‍ര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരുകയാണ്. വടക്കന്‍ കേരളത്തിലാണ് മഴ ശക്തം. കണ്ണൂര്‍ ചെറുപുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ വ്യാപകമായി കൃഷി നശിച്ചു.ആളയപായമില്ല. കോഴിക്കോട് മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു. പതിനഞ്ച് ദിവസമായി  തുടരുന്ന മഴ  നാളെ മുതല്‍   […]

Continue Reading

ജീവനൊടുക്കി വിദ്യാർത്ഥിനി, ആത്മഹത്യാക്കുറിപ്പില്‍ അധ്യാപകരുടെ പേരുകള്‍; കള്ളാക്കുറിച്ചി കത്തുന്നു(വീഡിയോ കാണാം )

ചെന്നൈ: പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് തമിഴ്നാട് കള്ളാക്കുറിച്ചിയിൽ വിദ്യാർത്ഥി യുവജനസംഘടനകൾ നടത്തിവന്ന സമരം അക്രമാസക്തമായി. പൊലീസുമായി സമരക്കാർ ഏറ്റുമുട്ടി. പൊലീസ് വാനടക്കം നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേത്ത് വെടിവച്ചു. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ  പേരുപറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു. കുട്ടിയുടെ […]

Continue Reading

അരി, പാൽ ഉൽപ്പന്നങ്ങൾക്ക് വില കൂടിയേക്കും, നാളെ മുതൽ 5 ശതമാനം ജിഎസ്‍ടി

തിരുവനന്തപുരം: പാൽ ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾക്കും നാളെ മുതൽ വില കൂടിയേക്കും. പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏർപ്പെടുത്തിയ ജിഎസ്‍ടി കൗൺസിൽ തീരുമാനം നാളെ നിലവിൽ വരും.  (പ്രീ പാക്ക്ഡ്)  പാക്കറ്റിലാക്കിയ മാംസം, മീൻ, തേൻ, ശ‌ർക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി നാളെ പ്രാബല്യത്തിലാകും. കഴിഞ്ഞ മാസം അവസാനം ചേർന്ന ജിഎസ്‍ടി കൗൺസിൽ യോഗമെടുത്ത തീരുമാനമാണ് നാളെ പ്രാബല്യത്തിലാകുന്നത്. ഇതോടൊപ്പം പരിഷ്കരിച്ച മറ്റ്  നികുതി നിരക്കുകളും നിലവിൽ വരും.അതേസമയം, ഏതെല്ലാം ഭക്ഷ്യവസ്തുക്കൾക്ക് ഇത് […]

Continue Reading

കുരങ്ങുവസൂരി; കണ്ണൂരിൽ യുവാവ് നിരീക്ഷണത്തിൽ

കണ്ണൂർ: കുരങ്ങ് വസൂരി ലക്ഷണങ്ങളുമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവ് നിരീക്ഷണത്തിൽ.ചികിത്സയിലുള്ള യുവാവിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു.വിദേശത്തുനിന്ന് എത്തിയയാളാണ് ചികിത്സയിലുള്ളത്. പരിശോധന ഫലം ലഭ്യമായിട്ടില്ലെന്ന് പരിയാരം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഗൾഫിൽ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോൾ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിൽ നിരീക്ഷണത്തിലാണ്.കൊല്ലം സ്വദേശിയായ 35കാരന് കഴിഞ്ഞദിവസം കുരങ്ങ് വസൂരി സ്ഥിരീകരിച്ചിരുന്നു. യുഎഇയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ഇയാള്‍  തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]

Continue Reading

കാസർകോട് കാറ്റിൽ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു

കാസർകോട്: മഞ്ചേശ്വരത്ത് കാറ്റിൽ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. കയ്യാർ സ്വദേശി സ്റ്റീഫൻ ക്രാസ്റ്റയുടെ മകൻ സോൺ ക്രിസ്റ്റയാണ് മരിച്ചത്. എട്ടാം തരം വിദ്യാർഥിയാണ് സോൺ ക്രിസ്റ്റ. ശനിയാഴ്ച ഉച്ചയ്ക്ക് ശക്തമായ കാറ്റിൽ തോട്ടത്തിലെ തെങ്ങ് വീണ് വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. വിദ്യാർഥിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാംഗ്ലൂരിലെ ആശുപത്രി മോർച്ചറിയിലാണുള്ളത്.

Continue Reading

കെ.എസ്.ടി. യു അവകാശ ദിനമാചരിച്ചു

കാസർകോട്: അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുക,ഭിന്നശേഷി സംവരണത്തിന്റെ പേരിലുള്ള നിയമനനിരോധനം പിൻവലിക്കുക,പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായി പിൻവലിക്കുക, എല്ലാ ജീവനക്കാർക്കും സ്റ്റാറ്റ്യുട്ടറി പെൻഷൻ ഏർപ്പെടുത്തുക,ആവശ്യമുള്ള ജില്ലകളിൽ കൂടുതൽ ഹയർസെക്കണ്ടറി ബാച്ചുകൾ അനുവദിക്കുക,2019-20 ലെ സ്റ്റാഫ് ഫിക്സേഷൻ തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തിരമായി പുതിയ സ്റ്റാഫ് ഫിക്സേഷൻ നടപടികൾ പൂർത്തിയാക്കുക,മെഡിസെപ് പദ്ധതിയിൽ ജീവനക്കാരിൽ നിന്ന് പൂർണ വിഹിതം വാങ്ങി സർക്കാർ വിഹിതം നൽകാത്ത തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക, അവധി ദിനങ്ങൾ പുനഃക്രമീകരിച്ചു പെരുന്നാളിന് കൂടുതൽ അവധി ദിനങ്ങൾ നൽകുക തുടങ്ങിയ വിദ്യാഭ്യാസ […]

Continue Reading

തോരാതെ പെയ്ത് മഴ; വടക്കൻ ജില്ലകളിൽ യെലോ അലർട്ട്

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കക്കയം ഡാമിൻ്റെ രണ്ട് ഷട്ടറുകളും കൂടുതൽ ഉയർത്തി. വയനാട് ജില്ലയിലെ മഴക്കെടുതി വിലയിരുത്താന്‍ മന്ത്രി എ.കെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ ഉച്ചകഴിഞ്ഞ് അവലോകന യോഗം ചേരും. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും വൈകിട്ട് മൂന്നിന് തുറക്കും.കണ്ണൂർ, കാസർക്കോട്, മലപ്പുറം, വയനാട് ,കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്.പാലക്കാട് മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ വൈകീട്ടോടെ തുറന്നേക്കും. ഭാരതപ്പുഴയിൽ നീരൊഴുക്ക് ശക്തമാണ്- കോഴിക്കോട് കക്കയം ഡാമിൻ്റെ വ്യഷ്ടിപ്രദേശങ്ങളിൽ കനത്ത […]

Continue Reading

25,000 രൂപയ്ക്ക് 16 വയസ്സുകാരിയുടെ അണ്ഡവില്‍പ്പന, കേരളത്തിലെ ഒരാശുപത്രിക്കും പങ്കെന്ന് റിപ്പോര്‍ട്ട്

തമിഴ്‌നാട്ടില്‍ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് 16 വയസ്സുകാരിയുടെ അണ്ഡം വിവിധ സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റ സംഭവത്തില്‍ കേരളത്തിലെ ഒരാശുപത്രിക്കും പങ്കെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. വിവാഹിതയായ സ്ത്രീയാണെന്ന് വ്യാജരേഖകളുണ്ടാക്കി 16 വയസ്സുകാരിയുടെ അണ്ഡം ഇന്‍ഫെര്‍ട്ടിലിറ്റി ആശുപത്രികള്‍ക്ക് വിറ്റ സംഭവത്തിലാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ തമിഴ്‌നാട്ടിലെ നാല് ആശുപത്രികള്‍ അടിയന്തിരമായി അടച്ചുപൂട്ടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. സംഭവം അന്വേഷിച്ച ഡയരക്ടറേറ്റ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ആന്റ് റൂറല്‍ ഹെല്‍ത്ത് സര്‍വീസസിലെ (DMS) വിദഗ്ധര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് […]

Continue Reading

പരസ്പര സമ്മതത്തോടെ ഒന്നിച്ച് കഴിഞ്ഞ ശേഷം ബന്ധം തകരുമ്പോള്‍ ബലാത്സംഗക്കുറ്റം ചുമത്താനാവില്ല : സുപ്രീം കോടതി

ന്യൂഡല്‍ഹി : ദീര്‍ഘകാലം പുരുഷനൊപ്പം പരസ്പര സമ്മതത്തോടെ ഒന്നിച്ചു കഴിഞ്ഞ ശേഷം ബന്ധം തകരുമ്പോള്‍ ബലാത്സംഗക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി. ബലാത്സംഗക്കുറ്റമാരോപിക്കപ്പെട്ടയാള്‍ക്ക് മുന്‍കൂര്‍ ജാമ്യമനുവദിച്ച് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വിവാഹിതരാവാതെ ദീര്‍ഘകാലം ഒന്നിച്ച് കഴിഞ്ഞ് കുട്ടിയുമുണ്ടായ ശേഷം ബന്ധം മുറിഞ്ഞപ്പോള്‍ സ്ത്രീ നല്‍കിയ പരാതിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയായ ശേഷമാണ് യുവതി തന്നിഷ്ടപ്രകാരം യുവാവിനൊപ്പം താമസം തുടങ്ങിയതെന്നും അതിനാല്‍ തന്നെ ബന്ധം തകരുമ്പോള്‍ ബലാത്സംഗക്കുറ്റം ചുമത്താനാവില്ലെന്നും കോടതി […]

Continue Reading