news

“മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കാന്‍ കഴിയില്ല, സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യും”- യതി നരസിംഹാനന്ദ

മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിവാദ സന്യാസി യതി നരസിംഹാനന്ദ.  ഗാന്ധിയുടെ രാഷ്ട്രപിതാവ് എന്ന സ്ഥാനം നീക്കാൻ സുപ്രീം കോടതിയില്‍ കേസ് ഫയൽ ചെയ്യുമെന്നും  ഒരു ലക്ഷം ഒപ്പുകള്‍ ശേഖരിക്കുമെന്നും  നരസിംഹാനന്ദ പറഞ്ഞു.  “ഒരിക്കലും ഒരു ഹിന്ദുവിന് ഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കാനാവില്ല.  അദ്ദേഹത്തിന്‍റെ ആ സ്ഥാനം നീക്കാനായി സുപ്രീം കോടതിയില്‍ ഞാന്‍ കേസ് ഫയല്‍ ചെയ്യാന്‍ പോവുകയാണ്. ഇതിന് പിന്തുണ തേടി ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും”-യതി നരസിംഹാനന്ദ പറഞ്ഞു. ഹരിദ്വാര്‍ വിദ്വേഷ പ്രസംഗമടക്കം […]

Continue Reading

ബെംഗളൂരുവില്‍ കാസര്‍കോട് സ്വദേശി കുത്തേറ്റ് മരിച്ചു; ആളുമാറി കുത്തിയെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കാസര്‍കോട് സ്വദേശി സനു തോംസണ്‍ (30)ആണ് മരിച്ചത്. ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായ സനുവിന് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുത്തേറ്റത്. രാത്രി 10.30 ഓടെ ജോലി കഴിഞ്ഞ് ഇറങ്ങിയ സനുവിനെ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം കുത്തി വീഴ്ത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതാകാമെന്നാണ് സംശയം.

Continue Reading

കുട്ടികൾക്ക് രാവിലെ 7 മണിക്ക് സ്‌കൂളിൽ പോകാമെങ്കിൽ കോടതിക്ക് എന്തുകൊണ്ട് 9 മണിക്ക് തുടങ്ങിക്കൂടാ ? സുപ്രിംകോടതി ജസ്റ്റിസ്

ഡൽഹി: കുട്ടികൾക്ക് രാവിലെ ഏഴ് മണിക്ക് സ്‌കൂളിൽ പോകാമെങ്കിൽ, ജഡ്ജിമാർക്കും അഭിഭാഷകർക്കും കോടതിയിൽ എന്തുകൊണ്ട് ഒമ്പതുമണിക്ക് എത്തിക്കൂടായെന്ന് സുപ്രിംകോടതി ജസ്റ്റിസ് ഉദയ് യു ലളിത്. സാധാരണ പ്രവൃത്തിദിവസങ്ങളിൽ സുപ്രിംകോടതി ബെഞ്ചുകൾ രാവിലെ 10.30നാണ് ഒത്തുകൂടുക. വൈകുന്നേരം 4 മണി വരെയാണ് സമയം. ഈ സമയത്തിനുള്ളിൽ ഉച്ചയ്ക്ക് 1 മണിക്കും 2 മണിക്കും ഇടയിൽ ഒരു മണിക്കൂർ ഉച്ചഭക്ഷണ ഇടവേളയുമുണ്ട്.പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി ജസ്റ്റിസ് ലളിത് വെള്ളിയാഴ്ച രാവിലെ 9.30 ന് സീറ്റിലെത്തുകയും കേസുകൾ കേൾക്കാൻ തുടങ്ങുകയും […]

Continue Reading

‘ശരിക്ക് പറയാന്‍ പാടില്ലാത്തതാണ്, സ്പീക്കര്‍ വരുമോ?’; സഭാദ്ധ്യക്ഷന്റെ സംഭാഷണം സഭാ ടിവിയിലൂടെ പുറത്ത്(വീഡിയോ കാണാം )

തിരുവനന്തപുരം: നിയമസഭയില്‍ കെ കെ രമക്കെതിരായ എംഎം മണിയുടെ പരാമര്‍ശം ശരിയല്ലെന്ന് സഭാധ്യക്ഷന്‍. ഇന്നലെ സംഭവ സമയത്ത് ചെയറിലുണ്ടായിരുന്ന ഇ കെ വിജയനാണ് എംഎം മണിയുടെ പരാമര്‍ശം തെറ്റാണെന്ന് പറയുന്നത്. സഭാ ടിവിയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ ഉള്ളത്.സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയോടാണ് പരാമര്‍ശം. ശരിക്കും പറയാന്‍ പാടില്ലാത്തത് ആണെന്നും സ്പീക്കര്‍ വരുമോയെന്നുമാണ് ഇ കെ വിജയന്‍ പ്രൈവറ്റ് സെക്രട്ടറിയോട് ചോദിക്കുന്നത്. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ എംബി രാജേഷ് ചെയറിലെത്തുന്നത്. ഇതിനകം പ്രതിപക്ഷം സഭയില്‍ ബഹളം ആരംഭിച്ചിരുന്നു. ‘ ശരിക്ക് […]

Continue Reading

നടൻ പ്രതാപ് പോത്തൻ അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 12 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. 

Continue Reading

ക്ലാസിൽ ബഹളമുണ്ടാക്കി; കുട്ടിയെ ക്രൂരമായി മർദ്ദിച്ച് അധ്യാപിക – വിഡിയോ വൈറൽ

ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനിയെ അധ്യാപിക ക്രൂരമായി മർദ്ദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഐഎഎന്‍എസ് റിപ്പോർട്ടു പ്രകാരം ക്ലാസ് മുറിയിൽ ബഹളമുണ്ടാക്കിയതിനാണ് കുട്ടിയെ മർദ്ദിച്ചത്. അസോഹ ബ്ലോക്കിലെ ഇസ്ലാം നഗർ പ്രൈമറി സ്കൂളിലാണ് സംഭവം നടന്നതെന്നും സുനിൽ കുമാരി എന്ന അധ്യാപികയാണ് കുട്ടിയെ മർദ്ദിച്ചതെന്നും സ്ഥിരീകരിച്ചു.വിഡിയോ വൈറലായതോടെ അധ്യാപികയെ സസ്പെൻഡ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. അധ്യാപികയ്ക്കു നേരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് അധികൃതർ അറിയിച്ചു.

Continue Reading

കേരളത്തിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ കുരുങ്ങുവസൂരി സ്ഥിരീകരിച്ചു. 12ന് യു.എ.ഇയിൽനിന്ന് എത്തിയ കൊല്ലം സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജാണ് വിവരം വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.രോഗിയുമായി സമ്പർക്കം പുലർത്തിയവരെയെല്ലാം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. അച്ഛൻ, അമ്മ, ടാക്‌സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ, വിമാനത്തിൽ അടുത്ത് സമ്പർക്കം പുലർത്തിയ 11 പേർ എന്നിങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളത്. ആശങ്ക വേണ്ടെന്നും വേണ്ട എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.രോഗി വന്ന ദിവസം തന്നെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വീട്ടിലെത്തിയ ഉടൻ തന്നെ […]

Continue Reading

നമസ്‌കാരം തുടർന്നാൽ സുന്ദരകാണ്ഡം ചൊല്ലും; യുപി ലുലു മാൾ ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു മഹാസഭ

ലഖ്‌നൗ: ഞായറാഴ്ച യുപി തലസ്ഥാനത്ത് പ്രവർത്തനമാരംഭിച്ച ലുലു മാളിനെതിരെ അഖിൽ ഭാരത് ഹിന്ദു മഹാസഭ. കെട്ടിടത്തിൽ നമസ്‌കാരം നടന്നെന്നും മാൾ ബഹിഷ്‌കരിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു. മാൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും സംഘടന ആരോപിച്ചു. കഴിഞ്ഞ ദിവസം ലുലു മാളിലേത് എന്ന പേരിൽ വിശ്വാസികൾ നമസ്‌കരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബഹിഷ്കരണാഹ്വാനം. മാളിൽ നമസ്‌കാരം തുടർന്നാൽ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് മഹാസഭ ദേശീയ വക്താവ് ശിശിർ ചതുർവേദി പ്രസ്താവനയിൽ പറഞ്ഞു. മാളിൽ ലൗ ജിഹാദ് […]

Continue Reading

ലൈംഗിക പീഡന ആരോപണം: വീഡിയോ പുറത്ത് വിട്ട് മഹിള മോർച്ച നേതാവ്; ബിജെപി ജില്ലാ അധ്യക്ഷൻ രാജിവച്ചു

മുംബൈ: ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് മഹാരാഷ്ട്രയിലെ സോളാപ്പൂരിലെ ബിജെപി ജില്ലാ അധ്യക്ഷൻ രാജിവച്ചു. ഒരു മഹിളാ മോർച്ചാ നേതാവിന്‍റെ ആരോപണത്തെ തുടർന്നാണ് ജില്ലാ അധ്യക്ഷൻ ശ്രീകാന്ത് ദേശ്മുഖ് രാജിവച്ചത്. ഹോട്ടൽ മുറിയിൽ നിന്നെടുത്ത വീഡിയോ സഹിതമാണ് വനിതാ നേതാവ് ആരോപണമുന്നയിച്ചത്.ശ്രീകാന്ത് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്ന് ശ്രീകാന്ത് യുവതിയെ തടയുന്നതും കാണാം. വീഡിയോ വൈറലായതിനെ തുടർന്നാണ് രാജി. അതേസമയം തന്നെ ഹണിട്രാപ്പിൽ പെടുത്തിയെന്ന് ആരോപിച്ച് ശ്രീകാന്ത് നല്‍കിയ പരാതിയിൽ […]

Continue Reading

അധ്യാപക നിയമനം

▪️തൃക്കരിപ്പൂർ : തയ്യിൽ സൗത്ത് കടപ്പുറം ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്. അതൃക്കുഴി : അതൃക്കുഴി ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം വ്യാഴാഴ്ച പത്തിന്. പെർഡാല : ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം കണക്ക് അധ്യാപകനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്. ഫോൺ: 8075707200. പടന്ന : പടന്ന കടപ്പുറം ജി.എഫ്.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 15-ന് രണ്ടു […]

Continue Reading