news

ഷാർജയിൽ കാറപകടത്തിൽ മലയാളി നഴ്​സ്​ മരിച്ചു

ഷാർജ: ഷാർജയിലുണ്ടായ കാറപകടത്തിൽ കോട്ടയം സ്വദേശിനിയായ നഴ്​സ്​ മരിച്ചു. നെടുംകുന്നം വാർഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ (എബനേസർ ഓട്ടോ) മകൾ ചിഞ്ചു ജോസഫാണ്​ (29) മരിച്ചത്​. ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ നഴ്​സായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ്​ താമസ സ്​ഥലത്തേക്ക്​ മടങ്ങുന്നതിനിടെ റോഡ്​ മുറിച്ച്​ കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. അൽ നഹ്​ദയിലാണ്​ സംഭവം. ഉടൻ അൽ ഖാസിമിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവും നാല്​ വയസ്സുള്ള മകളും നാട്ടിലാണ്​. മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലെത്തിച്ച്​ സംസ്കരിക്കും. യു.എ.ഇയിലുള്ള […]

Continue Reading

‘എനിക്ക് ഞാൻ മാത്രം മതി’; സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി

മുംബൈ: സാധാരണ വിവാഹ സങ്കൽപ്പങ്ങളെയെല്ലാം തകർത്ത് പുതിയ പാതകൾ സൃഷ്ടിക്കുന്ന പുതുതലമുറയുടെ സമൂഹത്തിലാണ് ഓരോരുത്തരും ജീവിക്കുന്നത്. വിവാഹത്തിന്റെ പതിവു രീതികളെയെല്ലാം തിരുത്തിയെഴുതി വിവാഹം കഴിക്കാനൊരുങ്ങുകയാണ് 24 കാരിയായ ക്ഷമാ ബിന്ദു. ഇതോടെ വാർത്താമാധ്യമങ്ങളിൽ താരമായിരിക്കുകയാണ് യുവതി. പരമ്പരാഗത ഗുജറാത്തി ആചാരങ്ങളോട് കൂടി നടക്കുന്ന ബിന്ദുവിന്റെ വിവാഹത്തിൽ വരനും വധുവുമെല്ലാം ഇവർ തന്നെയാണ്. ഇന്ത്യ മഹാരാജ്യത്ത് തന്നെ ആത്മ സനേഹം ഉയർത്തിപ്പിടിച്ച് വിവാഹം കഴിക്കാനൊരുങ്ങുന്ന വ്യക്തി താനായിരിക്കുമെന്നാണ് ക്ഷമ അഭിപ്രായപ്പെടുന്നത്.സ്വയം വിവാഹം കഴിക്കുകയെന്നത് നിങ്ങളോട് തന്നെയുള്ള നിരുപാധികമായ സ്‌നേഹത്തിൻറെ […]

Continue Reading

കര്‍ണാടകയില്‍ ബസിന് തീപിടിച്ച് 7 പേര്‍ വെന്തുമരിച്ചു

കലബുര്‍ഗി: കര്‍ണാടകയില്‍ സ്വകാര്യ ബസിന് തീപിടിച്ച് ഏഴ് പേര്‍ വെന്തുമരിച്ചു. കലബുര്‍ഗിയിലെ കമലാപുര ടൗണിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ബസും ടെമ്പോയും കൂട്ടിയിടിച്ചതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് 29 യാത്രക്കാരുമായി പോവുകയായിരുന്നു ബസ്. ബസ് പൂർണമായും കത്തിനശിച്ച നിലയിലാണ്. 22 യാത്രക്കാരെ പരിക്കുകളോടെ പുറത്തെത്തിച്ചു.പരിക്കേറ്റവരെ കലബുര്‍ഗിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ടെമ്പോ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു.

Continue Reading

അധ്യാപക ഒഴിവ്

▪️കാസറഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ അപ്ലൈഡ് സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ (ഫിസിക്‌സ്) തസ്തികയില്‍ താല്‍ക്കാലികനിയമനം നടത്തുന്നു. ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദംയോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ മൂന്നിന്് രാവിലെ 10ന് കോളേജില്‍ നടത്തുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. യുജിസി നെറ്റ്, പിഎച്ച്ഡി യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 04994 – 250290 ▪️ജിവിഎച്ച്എസ്എസ് ദേലംപാടിയില്‍ വിഎച്ച്എസ്ഇ വിഭാഗം എന്‍.വി.ടി ഇംഗ്ലീഷ്, മാത്‌സ്, എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കണ്‍സോളിഡേറ്റഡ് പേ) എന്നീ തസ്തികകളില്‍ […]

Continue Reading

കോളജ് വിദ്യാർഥിനിയായ ഭർതൃമതിയെ കാണാതായതായി പരാതി; പൊലീസ് കേസെടുത്തു

നീലേശ്വരം: കോളജ് വിദ്യാർഥിനിയായ ഭർതൃമതിയെ കാണാനില്ലെന്ന് പരാതി. മടിക്കൈ പഞ്ചായത് പരിധിയിലെ 25കാരിയെയാണ് ഭർതൃവീട്ടിൽ നിന്നും കഴിഞ്ഞ ദിവസം മുതൽ കാണാതായത്. യുവതിയുടെ ഭർതൃസഹോദരി നൽകിയ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണ്.

Continue Reading

കർണാടകയിൽ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ ആറു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു

ബംഗളൂരു: കർണാടകയിൽ ഹിജാബ് ധരിച്ച് ക്ലാസുകളിലെത്തിയ ആറു വിദ്യാർത്ഥികൾക്ക് സസ്‌പെൻഷന്. 12 പേരെ തിരിച്ചയയ്ക്കുകയും ചെയ്തു. ദക്ഷിണ കന്നഡയിലാണ് സംഭവം.ഉപ്പിനങ്ങാടി ഗവൺമെന്റ് പ്രീ യൂനിവേഴ്‌സിറ്റി കോളജിലെ ആറു വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഹിജാബുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ നിരന്തരമായി ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി.കോളജ് പ്രിൻസിപ്പൽ അധ്യാപകരുമായി ചർച്ച നടത്തിയ ശേഷമാണ് നടപടിയെടുത്തതെന്നാണ് വിവരം. ക്ലാസ്മുറികളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിനെയും ഹൈക്കോടതി വിധിയെയും കുറിച്ച് വിദ്യാർത്ഥികളെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, ഹംപനകട്ടെയിലെ […]

Continue Reading

സംസ്ഥാനത്ത് 1,278 പേർക്ക് കോവിഡ്; ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1,278 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്, 407 രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചു. ഇന്നലെ 1370 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെയും ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിലായിരുന്നു, 463 പേർ. തിരുവനന്തപുരം ജില്ലയിൽ 239 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. നീണ്ട ഇടവേളക്ക് ശേഷം […]

Continue Reading

പിതാവിനെ ആക്രമിക്കുന്നത് തടഞ്ഞ പതിനേഴുകാരന് വെട്ടേറ്റു

കാഞ്ഞങ്ങാട് : പതിനേഴുകാരന് വെട്ടേറ്റു. വീട്ടില്‍ കയറി പിതാവിനെ ആക്രമിക്കുന്നത് തടഞ്ഞ പെരുമ്പട്ട കാക്കടവിലെ ജസീലിനാണ് കൈവിരലിന് വെട്ടേറ്റത്. കുട്ടിയെ ചെറുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് യൂസഫിനെ ആക്രമിക്കുന്നത് തടഞ്ഞയുന്നതിനിടെ കറിക്കത്തി കൊണ്ടാണ് ജസീലിന് വെട്ടേറ്റത്. ക്രൂരമായ മര്‍ദ്ദനത്തിനിരയായ യൂസഫിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ കാക്കടവിലെ ഷെരീഫിനെതിരെ ചിറ്റാരിക്കാല്‍ പോലീസ് കസ്റ്റഡിയിലെടുത്തു

Continue Reading

സിൽവർലൈൻ പദ്ധതിക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ

കൊച്ചി: സിൽവർലൈൻ പദ്ധതിക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. കേന്ദ്രം തത്വത്തിൽ നൽകിയിരിക്കുന്ന അനുമതി പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാത്രമാണ്. ഡിപിആർ തയ്യാറാക്കുന്നതടക്കമുള്ള കാര്യങ്ങൾക്കാണ് തത്വത്തിൽ അനുമതി നൽകിയിരിക്കുന്നത്. കെ റെയിൽ കൈമാറിയ ഡിപിആർ അപൂർണമെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങൾ ഡിപിആറിൽ ഉണ്ടായിരുന്നില്ല. ഇവ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹികാഘാത പഠനത്തിനും കേന്ദ്രസർക്കാരിൻറെ അനുമതിയില്ല. സർവേയുടെ പേരിൽ കുറ്റികൾ സ്ഥാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര ധനമന്ത്രാലയം സിൽവർലൈൻ പദ്ധതിക്ക് സാമ്പത്തിക അനുമതി […]

Continue Reading

മിൽമയെ തോളിലേറ്റി 45 വർഷം: മുഹമ്മദ് ബന്നങ്കുളത്തിന് ലോക ക്ഷീര ദിനത്തിൽ മൊഗ്രാൽ ദേശീയവേദിയുടെ ആദരവ്

മൊഗ്രാൽ : 1980 മുതൽ കുമ്പളയിലും, സമീപപ്രദേശങ്ങളിലും വീടുകളിൽ മിൽമപാലും പത്രവും മുടക്കം കൂടാതെ വിതരണം ചെയ്തു വരുന്ന മുഹമ്മദ് ബന്നങ്കുളത്തിന് മൊഗ്രാൽ ദേശീയ വേദിയുടെ ആദരം. ലോക ക്ഷീര ദിനത്തിലാണ് നാലര പതിറ്റാണ്ടു കാലമായി ഈ രംഗത്ത് നിറഞ്ഞുനിൽക്കുന്ന മിൽമ വില്പനക്കാരനായ മുഹമ്മദിനെ മൊഗ്രാൽ ദേശീയവേദി ആദരിച്ചത്. കർണാടക വിട്ട്ള സ്വദേശിയാണ് മുഹമ്മദ്. 1980ൽ ജോലിതേടി കുമ്പളയിൽ എത്തുകയായിരുന്നു. അന്നുതൊട്ട് ഇന്നുവരെ മിൽമപ്പാലും, ഒപ്പം പത്രങ്ങളും വീട് വീടാന്തരം വിതരണം ചെയ്തു വരുന്നു. തുടക്കം സൈക്കിളിലായിരുന്നു […]

Continue Reading