news

അപേക്ഷകളിൽ​ ഇനി ‘താഴ്മ’ വേണ്ട

എ​ല്ലാ സ​ർ​ക്കാ​ർ/ അ​ർ​ധ സ​ർ​ക്കാ​ർ/ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​പേ​ക്ഷ​ഫോ​മു​ക​ളി​ൽ​നി​ന്ന്​ ‘താ​ഴ്മ​യാ​യി അ​പേ​ക്ഷി​ക്കു​ന്നു’ എ​ന്ന പ​ദം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട അ​പേ​ക്ഷ ഫോ​റ​ങ്ങ​ളി​ൽ ‘താ​ഴ്​​മ​യാ​യി അ​പേ​ക്ഷി​ക്കു​ന്നു’ എ​ന്ന​തി​ന്​ പ​ക​രം ‘അ​പേ​ക്ഷി​ക്കു​ന്നു/ അ​ഭ്യ​ർ​ഥി​ക്കു​ന്നു’ എ​ന്ന്​ ഉ​പ​യോ​ഗി​ക്കാ​ൻ​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ പ​രി​ഷ്കാ​ര വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.​ മേ​യ്​ 28നാ​ണ്​ ഉ​ത്ത​ര​വ്​ പു​റ​ത്തി​റ​ക്കി​യ​ത്.

Continue Reading

വീണ്ടും ഗുണ്ടാകുടിപ്പക; തലസ്ഥാനത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: ഗുണ്ടാകുടിപ്പകയെ തുടർന്നുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ കൊലക്കേസ് പ്രതി മരിച്ചു. വഴയില സ്വദേശി മണിച്ചനാണ് മരിച്ചത്. പരിക്കേറ്റ തിരുമല സ്വദേശി ഹരികുമാർ ചികിത്സയിലാണ്. ഇന്നലെ രാത്രി ഒമ്പതുമണിക്കാണ് തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപത്തെ വഴയിലയിലെആറാം കല്ലിലെ ലോഡ്ജിലായിരുന്നു ആക്രമണം. നാലുപേർ ചേർന്ന് ലോഡ്ജിൽ വെച്ച് മദ്യപിക്കുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തതായി പൊലീസ് പറയുന്നു. വാളുകൊണ്ടാണ് രണ്ടുപേർക്കും വെട്ടേറ്റത്. മരിച്ച മണിച്ചന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് മണിച്ചൻ മരിക്കുന്നത്.കൃത്യം നടത്തിയ രണ്ടുപേർ […]

Continue Reading

അബു ദാബി മഞ്ചേശ്വരം മേഖല എസ് കെ എസ് എസ് എഫ് ലിബാസുറഹ്‌മ ധന സഹായം നൽകി

അബു ദാബി : മഞ്ചേശ്വരം മേഖല എസ് കെ എസ് എസ് എഫ് നാട്ടിലെ കുമ്പള – ഉപ്പള മേഖല എസ് കെ എസ് എസ് എഫ് കമ്മിറ്റിയുമായി സഹകരിച്ചു നിർധരായ വിദ്യാർത്ഥി വിദ്യാർഥിനികൾക്ക് ബലിപെരുന്നാളിന് പുതു വസ്ത്രം നൽകാനുള്ള ലിബാസുറഹ്മ പദ്ധതിയുടെ ധന സഹായം അബു ദാബി മഞ്ചേശ്വരം മേഖല എസ് കെ എസ് എസ് എഫ് സീനിയർ വൈസ് പ്രസിഡന്റ് മുജീബ് മൊഗ്രാലിന് വർക്കിംഗ് സെക്രട്ടറി സവാദ് ബന്തിയോട്, മേഖല ജനറൽ സെക്രട്ടറി സക്കീർ […]

Continue Reading

പുടിന് ഗുരുതര അർബുദം; കാഴ്ച നഷ്ടമാകുന്നു; ജീവിച്ചിരിക്കുക മൂന്നു വർഷം മാത്രമെന്നും റിപ്പോർട്ട്

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ അതിവേഗത്തിൽ പടർന്നു പിടിക്കുന്ന ഗുരുതര അർബുദ ബാധിതനാണെന്നും മൂന്നു വർഷം മാത്രമേ ജീവിച്ചിരിക്കുകയുള്ളൂവെന്നും റിപ്പോർട്ട്. റഷ്യൻ രഹസ്യാന്വേഷണ ഓഫിസറെ ഉദ്ധരിച്ച് ഇൻഡിപെൻഡന്‍റ് പത്രമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.69കാരനായ പുടിന് കാഴ്ച നഷ്ടമായി കൊണ്ടിരിക്കുകയാണെന്നും കടുത്ത തലവേദന അനുഭവിക്കുന്നതായും ഫെഡറൽ സുരക്ഷ സർവിസ് (എഫ്.എസ്.ബി) ഓഫിസർ വെളിപ്പെടുത്തി. നിലവിൽ യു.കെയിൽ താമസിക്കുന്ന മുൻ റഷ്യൻ ചാരനായ ബോറിസ് കാർപിസ്കോവിനോടാണ് എഫ്.എസ്.ബി ഓഫിസർ പുടിന്‍റെ അനാരോഗ്യത്തെ കുറിച്ച് വെളിപ്പെടുത്തിയതെന്നും ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.പുടിൻ കടുത്ത തലവേദന […]

Continue Reading

വിക്‌സ് ഡപ്പി തൊണ്ടയിൽ കുരുങ്ങി അബോധാവസ്ഥയിലായ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

ചെന്നൈ: കളിക്കുന്നതിനിടെ വിക്‌സ് ഡപ്പി തൊണ്ടയിൽ കുരുങ്ങിയതിനെ തുടർന്ന് അബോധാവസ്ഥയിലായ രണ്ടുവയസ്സുകാരിക്ക് ഡോക്ടർമാരുടെ സമയോചിത ഇടപെടലിൽ പുനർജന്മം. തമിഴ്‌നാട്ടിലെ തിരുവണ്ണാമല മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ് ജീവൻ അപകടത്തിലായ കുഞ്ഞിനെ രക്ഷിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചെന്നൈ മേടവകം സ്വദേശി സോബൻ ബാബുവിന്റെ മകൾ ഹർഷിണി കളിക്കുന്നതിനിടെ വിക്‌സിന്റെ ഡപ്പി വിഴുങ്ങിയത്. തൊണ്ടയിൽ കുരുങ്ങി ശ്വാസതടസ്സത്തിന് കാരണമായ ഡപ്പി പുറത്തെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച താണിപ്പടി പ്രാഥമികാരോഗ്യ കേന്ദ്രത്തെ സമീപിച്ചു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ശ്രമിച്ചെങ്കിലും ഡപ്പി പുറത്തെടുക്കാൻ […]

Continue Reading

ലെസ്ബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ലെസ്ബിയൻ (Lesbian) പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച് ഹൈക്കോടതി. കോഴിക്കോട് സ്വദേശിനിയായ ആദില നസ്റിൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. പങ്കാളിയെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ചാണ് സ്വദേശിനിയായ പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരാകാൻ കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയോട് കോടതി നിര്‍ദ്ദേശിച്ചു. പെൺകുട്ടിയെ രക്ഷിതാക്കൾ കോടതിയിൽ ഹാജരാക്കുമെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു.തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണം എന്നാവശ്യപ്പട്ട് ആലുവ സ്വദേശിയായ ആദില നസ്റിനാണ് നിയമസഹായം തേടി […]

Continue Reading

എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 10ന്, പ്ലസ് ടു ജൂണ്‍ 20ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 10ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ജൂണ്‍ 20ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കും.4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. നാല് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി നാന്നൂറ്റി മുപ്പത്തിയാറ് വിദ്യാര്‍ഥികള്‍ പ്ലസ് 2 പരീക്ഷയും മുപ്പത്തിയൊന്നായിരത്തി മുന്നൂറ്റി മുപ്പത്തി രണ്ട് കുട്ടികൾ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതിയിരുന്നു.ഈ വര്‍ഷം ഒന്നാം ക്ലാസില്‍ നാലു ലക്ഷം കുട്ടികളെത്തുമെന്നും മന്ത്രി അറിയിച്ചു.9:30 മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്‍റെ […]

Continue Reading

അധ്യാപക ഒഴിവ്

പഴയങ്ങാടി : ഏഴോം നരിക്കോട് ഗവ. ന്യു യു.പി. സ്കൂളിൽ എൽ.പി. അറബിക് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം ജൂൺ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന്. എട്ടിക്കുളം : എട്ടിക്കുളം എം.എ.എസ്.എസ്.ജി.എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം, കൊമേഴ്‌സ്, അറബിക്, കെമിസ്ട്രി, സുവോളജി വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടേയും മാത്തമാറ്റിക്‌സ്, ജിയോഗ്രഫി, ഇംഗ്ലീഷ് എന്നിവയിൽ സീനിയർ അധ്യാപകരുടേയും ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ ഒന്നിന് രാവിലെ 10.30-ന്. കൂവേരി : ഗവ. എൽ.പി.സ്കൂളിൽ താത്‌കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 31 ന് മൂന്നു മണിക്ക്.മാങ്കടവ് […]

Continue Reading

അധ്യാപക ഒഴിവ്

▪️കാഞ്ഞങ്ങാട് ജി വിഎച്ച്എസ്എ സിൽ അധ്യാപക ഒഴിവുണ്ട്. ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്, മലയാളം, യുപി വിഭാ ഗം ഒന്ന് എൽപി വിഭാഗം രണ്ട് അധ്യാപക ഒഴിവാണുള്ളത്. ഇന്റ ർവ്യൂ 2ന് പകൽ11 ന്. ▪️തൃക്കരിപ്പൂർ ഉടുമ്പുന്തല ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി മലയാളം ഒഴിവുണ്ട്. ഇന്റർവ്യൂ 2ന് രാവിലെ 10. ▪️എടനീർ ഗവ. ഹയർ സെക്കൻ ഡറി സ്കൂളിൽ എച്ച്എസി നാച്വറൽ സയൻസ്, അറബിക്, യുപിഎസ്ടി 3, എൽപിഎസ്ടി 2 അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ മൂന്നിന് പകൽ […]

Continue Reading

ബളാംന്തോട് ചാമുണ്ഡിക്കുന്നിൽ എൻഡോസൾഫാൻ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

▪️ബളാംന്തോട്: എന്റോസൾഫാൻ ദുരിത ബാധിതയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ബളാന്തോട് ചാമുണ്ഡിക്കുന്നിലാണ് സംഭവം. എന്റോസൾഫാൻ ബാധിതയായ 28 കാരി രേഷ്മയെ കൊലപ്പെടുത്തിയ ശേഷമാണ് അമ്മ വിമല ആത്മഹത്യ ചെയ്തത്. രാജപുരം സ്കൂളിലെ പാചക തൊഴിലാളിയായിരുന്നു വിമല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കും.========================

Continue Reading