news

മംഗളുരു യൂണിവേഴ്സിറ്റിയില്‍ വീണ്ടും ഹിജാബ് വിലക്ക്, വിദ്യാ‍‍ർത്ഥികളെ തടഞ്ഞു, ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധം

മംഗളുരു: മംഗളുരു യൂണിവേഴ്സിറ്റിയില്‍ വീണ്ടും ഹിജാബ് ധരിച്ചെത്തിയ ഒരു വിഭാഗം വിദ്യാര്‍ത്ഥിനികളെ തടഞ്ഞു. 13 വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കാനെത്തിയത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടി വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ തടഞ്ഞു. വിദ്യാര്‍ത്ഥിനികള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിറെ സമീപിച്ചെങ്കിലും ഹിജാബ് അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹിജാബ് ഒഴിവാക്കിയ ശേഷം ക്ലാസില്‍ പ്രവേശിക്കാൻ അനുവദിക്കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും പ്രതിഷേധ സൂചകമായി വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് ബഹിഷ്കരിച്ചു.

Continue Reading

തിരുവനന്തപുരത്ത് വാളേന്തി വി.എച്ച്.പി പ്രകടനം: ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലിസ് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ ‘ദുര്‍ഗാവാഹിനി’ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വിഎച്ച്പിയുടെ പഠനശിബിരത്തിന്റെ ഭാഗമായാണ് മെയ് 22-ന് പെണ്‍കുട്ടികളുടെ ആയുധമേന്തി റാലി നടത്തിയത്.കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധ പരിശീലന ക്യാംപിന്റെ സമാപനത്തോടനുബന്ധിച്ചാണ് വാളേന്തി പ്രകടനം നടത്തിയത്. പഥസഞ്ചലത്തിന് മുന്നിലും പിന്നിലുമായി എട്ടോളം വാളുകള്‍ തോളിലേന്തിയാണ് വനിതകള്‍ പ്രകടനം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ എസ്.ഡി.പി.ഐ പൊലിസില്‍ പരാതി നല്‍കിയിരുന്നു.ആയുധനിയമപ്രകാരവും, സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് […]

Continue Reading

അബ്ദുൽറഹ്മാൻ നാങ്കി : നിസ്വാർത്ഥനായ പൊതുപ്രവർത്തകൻ. -എ.കെ.എം അഷ്‌റഫ്‌ MLA

മൊഗ്രാൽ. ജീവകാരുണ്യ പ്രവർത്തനം ജീവിതചര്യയാക്കി മാറ്റി നാട്ടുകാരുടെ ഹൃദയത്തിൽ ഇടംനേടിയ പൊതുപ്രവർത്തകനായിരുന്നു അബ്ദുൽറഹ്മാൻ നാങ്കിയെന്ന് എ.കെ.എം അഷ്‌റഫ്‌ എംഎൽഎ പറഞ്ഞു. മൊഗ്രാൽ ടൗണിൽ ദേശീയവേദി സംഘടിപ്പിച്ച അബ്ദുൽ റഹ്മാൻ നാങ്കി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാർ വളരെ ആദരവോടെ വിളിച്ചിരുന്ന അദ്രാൻച്ചയുടെ വി യോഗത്തോടെ നാടിന് നഷ്ടമായത് നിസ്വാർത്ഥനായ പൊതുപ്രവർത്തകനെയാ ണ്. നാടിന്റെ സകലമേഖലകളിലും തന്റേതായ കയ്യൊപ്പ് ചാർത്താൻ അബ്ദുൽ റഹ്മാൻ നാങ്കിക്ക് കഴിഞ്ഞിരുന്നു. പാവങ്ങളുടെയും, ആശയറ്റ് പോയവരുടെ യും ആശ്രയമായിരുന്നു അദ്രാൻച്ച. […]

Continue Reading

പ്ലസ് വൺ പരീക്ഷ നീട്ടണമെന്ന് വിദ്യാർഥികൾ; മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ നീട്ടി വെക്കണമെന്നാവശ്യമുമായി സെക്രട്ടേറിയറ്റിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം.മതിയായ ക്ലാസുകൾ ലഭിച്ചില്ലെ ന്നാണ് കുട്ടികളുടെ പരാതി. എന്നാൽ പരീക്ഷ മാറ്റില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.ജൂൺ ഒന്നിന് പ്ലസ് വൺ മോഡൽ പരീക്ഷയും 13 ന് മെയിൻ പരീക്ഷയും ആരംഭിക്കും. നവംബറിൽ ക്ലാസ് തുടങ്ങിയെങ്കിലും കോവിഡ് രൂക്ഷമായപ്പോൾ പഠനം ഓൺലൈനായി. സ്‌കൂൾ വീണ്ടും തുറന്നെങ്കിലും ക്ലാസ്സുകൾ കുറവായിരുന്നു. ഫോക്കസ് ഏരിയയും നിശ്ചയിച്ച് നൽകിയില്ലെന്ന പരാതിയുമുണ്ട്.പ്ലസ് വൺ പരീക്ഷ തീയതി നേർത്തെ നിശ്ചയിച്ചതിനാൽ നീട്ടില്ലെന്നാണ് […]

Continue Reading

പബ്ജി കളിക്കാൻ ഫോൺ വാങ്ങി നൽകിയില്ല; പത്താം ക്ലാസുകാരൻ ഊഞ്ഞാലിൽ തൂങ്ങിമരിച്ചു

പാലക്കാട്: പബ്ജി കളിക്കാൻ പുതിയ ഫോൺ വാങ്ങി നൽകാത്തതിന്റെ പേരിൽ പത്താംക്ലാസുകാരൻ ആത്മഹത്യ ചെയ്തു. അട്ടപ്പാടി സ്വദേശി ബിന്ദുവിന്റെ മകൻ അഭിജിത്താണ് വീട്ടുമുറ്റത്തെ ഊഞ്ഞാലിൽ തുങ്ങിമരിച്ചത്. അട്ടപ്പാടി ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു അഭിജിത്ത്. എസ്എസ്എൽസി പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയാണ് മരണം.പബ്ജി ഗെയിമിന് അടിമപ്പെട്ടതിനെ തുടർന്ന് അഭിജിത്തിനെ നേരത്തെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും ഫോണിനായി അഭിജിത്ത് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഭർത്താവുമായി വേർപ്പെട്ട താമസിക്കുന്ന ബിന്ദുവിന് സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ഫോൺ വാങ്ങി നൽകാനായില്ല.ഞായറാഴ്ച രാത്രിയോടെയാണ് […]

Continue Reading

സുരക്ഷ പിന്‍വലിച്ചു; പഞ്ചാബി ഗായകന്‍ സിദ്ദു മൂസയെ വെടിവെച്ച് കൊന്നു

പഞ്ചാബി ഗായകന്‍ സിദ്ദു മൂസ വാലയെ വെടിവെച്ച് കൊന്നു. സിദ്ദു മാസ വാലയുടെ സുരക്ഷ ആപ് സര്‍ക്കര്‍ ഇന്നലെ പിന്‍വലിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് കൂടിയായ സിദ്ദുവിനെ നേരെ മുപ്പത് റൗണ്ട് െവടിയുതിര്‍ത്തു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കേറ്റു, അക്രമികള്‍ രക്ഷപ്പെട്ടു. പഞ്ചാബിലെ മാനസ ജില്ലയില്‍വെച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

നായയുടെ നഖംകൊണ്ട് പോറി; കുത്തിവയ്പെടുത്തില്ല; പേവിഷബാധയേറ്റ് കുട്ടി മരിച്ചു

കൊല്ലം: ശാസ്താംകോട്ടയിൽ പേവിഷബാധയേറ്റു ചികിത്സയിലായിരുന്ന ഒൻപതു വയസ്സുകാരൻ മരിച്ചു. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസലാണു മരിച്ചത്. കഴിഞ്ഞ മാർച്ചിലാണു കുട്ടിക്കു നായയുടെ നഖം കൊണ്ടു പോറലേറ്റത്. ഭയം കാരണം ആശുപത്രിയിൽ പോകുകയോ പ്രതിരോധ കുത്തിവയ്പുകൾ എടുക്കുകയോ ചെയ്തിരുന്നില്ല. ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ ഒരാഴ്ച മുൻപ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.ശനി പുലർച്ചെയോടെയാണു മരണം സംഭവിച്ചത്. കുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപ്പൂപ്പൻ ചെല്ലപ്പൻ, മുത്തശ്ശി ലീല എന്നിവർക്ക് കഴിഞ്ഞ […]

Continue Reading

പീഡനത്തിനിരയാക്കിയെന്ന് കൗൺസിലിങ് ക്ലാസിൽ 11 കാരി വെളിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

കാസർകോട്: പീഡനത്തിനിരയാക്കിയെന്ന് കൗൺസിലിങ് ക്ലാസിൽ 11 കാരി വെളിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ധനീഷ് (28) ആണ് അറസ്റ്റിലായത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി കഴിഞ്ഞ ദിവസം നടത്തിയ കൗൺസിലിങ് ക്ലാസിനിടെയാണ് പെൺകുട്ടി സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം നടന്നതെന്നാണ് വിവരം. തുടർന്ന് ചൈൽഡ് ലൈൻ ഇടപെട്ട് പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തത് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അമ്പലത്തറ എസ് […]

Continue Reading

അധ്യാപക ഒഴിവ്

രാമന്തളി : രാമന്തളി ഒ.കെ.കെ.എസ് ജി.എച്ച്.എസ്.എസിൽ മലയാളം അധ്യാപക ഒഴിവിലേക്ക് (താത്‌കാലികം) അഭിമുഖം നടത്തുന്നു. സർട്ടിഫിക്കറ്റും പകർപ്പുമായി തിങ്കളാഴ്ച 1.30-ന് സ്കൂളിലെത്തണം. പഴയങ്ങാടി : ഏഴോം ജി.എം.യു.പി. സ്കൂളിൽ അറബിക് അധ്യാപക (യു.പി.) ഒഴിവുണ്ട്. അഭിമുഖം 30-ന് രണ്ടിന്. മാത്തിൽ : മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഫിസിക്കൽ സയൻസ്, ഗണിതം, ഹിന്ദി അധ്യാപകരുടെ താത്‌കാലിക ഒഴിവുണ്ട്. അഭിമുഖം 31-ന് ഉച്ചയ്ക്ക് 1.30- ന്. രാമന്തളി : രാമന്തളി പഞ്ചായത്ത് ഗവ. […]

Continue Reading

ഗാനമേളക്കിടെ ഗായകൻ ഇടവ ബഷീർ കുഴഞ്ഞു വീണു മരിച്ചു(വീഡിയോ )

ആലപ്പുഴ:  പിന്നണി ഗായകൻ ഇടവ ബഷീർ (78) ഗാനമേളക്കിടെ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ ബ്ലൂ ഡയമണ്ട്‌സ് ഓർക്കസ്ട്രയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്കിടെ പാതിരപ്പള്ളി ക്യാംലോട്ട് കൺവൻഷൻ സെന്ററിൽ നടന്ന ഗാനമേളക്കിടെയാണ് അന്ത്യം. പാട്ടുപാടിക്കൊണ്ടിരിക്കെ സ്റ്റേജിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ബഷീറിന്റെ ജനനം. പിതാവ് അബ്ദുൽ അസീസ്. എട്ടാം ക്ലാസ് വരെ ഇടവയിലായിരുന്നു പഠനം. പിന്നീട് കുടുംബം കൊല്ലത്തേക്ക് താമസം മാറ്റുകയായിരുന്നു. സ്‌കൂൾ പഠനത്തിന് ശേഷം സ്വാതിതിരുനാൾ മ്യൂസിക് […]

Continue Reading