news

അബു ദാബി ചാപ്റ്റർ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിക് പുതിയ സാരഥികൾ

അബു ദാബി : കുമ്പള ബദിരിയ നഗർ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിക് അബു ദാബി ചാപ്റ്റർ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്നു . ചാപ്റ്റർ പ്രസിഡന്റ് സെഡ് എ മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു .സന്ദർശനാർത്ഥം അബു ദാബിയിലെത്തിയ ഇമാം ശാഫി ഇസ്‌ലാമിക് അക്കദമിക് മാനേജർ മുഹമ്മദ് അലി ദാരിമി പ്രാർത്ഥന നടത്തി . സമീർ അസ്ഹരി കമ്പാർ ഉത്ഘാടനം ചെയ്തു .മുഹമ്മദ് അലി ദാരിമി മുഖ്യ പ്രഭാഷണം നടത്തി […]

Continue Reading

സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങൾ ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന: ഈ അധ്യയന വർഷംമുതൽ നടപ്പാക്കാൻ നിർദേശം

▪️തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ അധ്യാപക/അനധ്യാപക തസ്തികകളിലെ താൽക്കാലിക നിയമനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. സ്കൂളുകളിലെ വിവിധ തസ്തികകളിലെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നികത്താനാണ് നിർദേശം. ഈ അധ്യയന വർഷം മുതൽ ഇത് നടപ്പാക്കും. ഉത്തരവ് ഇങ്ങനെയാണ്; “പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ നിലവിലുള്ള അധ്യാപക/അനധ്യാപക തസ്തികകളിൽ ഉണ്ടാകുന്ന താൽക്കാലിക ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നികത്തണം എന്നറിയിച്ചു […]

Continue Reading

കൊലക്കേസ് പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങിൽ മഞ്ചേശ്വരം എംഎൽഎ പങ്കെടുത്തതിൽ വിവാദം

കാസര്‍കോട്: കൊലക്കേസ് പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിൽ മഞ്ചേശ്വരം എംഎൽഎ പങ്കെടുത്തതിനെ ചൊല്ലി യുഡിഎഫിൽ വിവാദം. പെർളയിലെ യൂത്ത് കോൺഗ്രസ്‌ നേതാവ് അബ്ദുൾ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി അബ്ദുള്ള കുഞ്ഞിയുടെ മകളുടെ വിവാഹ ചടങ്ങിലാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫ് (A K M Ashraf MLA) പങ്കെടുത്തത്. എംഎൽഎക്കെതിരെ യൂത്ത് കോൺഗ്രസ്‌ ജില്ലാ നേതൃത്വം രംഗത്തെത്തി.കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെർളയിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അബ്ദുൾ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അബ്‌ദുള്ള കുഞ്ഞിയുടെ […]

Continue Reading

‘റെയ്ഡ് ചെയ്യാനോ കുറ്റം ചുമത്താനോ പാടില്ല’; ലൈംഗിക തൊഴിൽ നിയമവിധേയമാക്കി സുപ്രിംകോടതി

ന്യൂഡൽഹി: ലൈംഗിക തൊഴിൽ നിയമവിധേയമാക്കി സുപ്രിംകോടതി. ലൈംഗിക തൊഴിലാളികളോട് പൊലീസ് മനുഷ്യത്വപരമായി പെരുമാറണം. റെയ്ഡ് ചെയ്യാനോ അവർക്കെതിരെ കുറ്റം ചുമത്താനോ പാടില്ല. ലൈംഗിക തൊഴിലാളികളെ പൊലീസ് ശാരിരികമായി ഉപദ്രവിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.എന്നാൽ ലൈംഗിക തൊഴിൽ കേന്ദ്രം സ്ഥാപിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു. ഭരണഘടനയിലെ വകുപ്പ് 21 പ്രകാരം അന്തസോടും അഭിമാനത്തോടും ജീവിക്കാനുള്ള അവകാശം മറ്റെല്ലാവരെയും പോലെ ലൈംഗിക തൊഴിലാളികൾക്കും ഉണ്ട്. ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർക്കെതിരെ സമൂഹത്തിൽ നിലനിൽക്കുന്ന മോശം ചിന്തകളുടെ ഭാരം അവർ വഹിക്കേണ്ടതില്ലെന്നും […]

Continue Reading

കുമ്പള ഗ്രാമപഞ്ചായത്തിന്റെ 23 വാർഡുകളിലും മിനി മാസ്റ്റ് ലൈറ്റ്; സ്വിച്ച് ഓൺ കർമ്മം പ്രസിഡണ്ട് യുപി താഹിറ യൂസഫ് നിർവഹിച്ചു

കുമ്പള ഗ്രാമപഞ്ചായത്തിന്റെ 23 വാർഡുകളിലും മിനി മാസ്റ്റ് ലൈറ്റ്; സ്വിച്ച് ഓൺ കർമ്മം പ്രസിഡണ്ട് യുപി താഹിറ യൂസഫ് നിർവഹിച്ചു

Continue Reading

‘നായ’യെ പോലെയാകണം; 12 ലക്ഷം മുടക്കി യുവാവ്; സ്വപ്ന സാക്ഷാത്കാരം(വീഡിയോ )

ജീവിതാഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ പണം ചിലവഴിക്കുന്നതിന് മടിക്കാത്തവരാണ് ഏറെയും. നായയെ പോലെ ആകാൻ 12 ലക്ഷം മുടക്കിയ ജപ്പാൻ സ്വദേശിയാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. നായയുടെ വേഷത്തിലേക്ക് ടോകോയെന്ന യുവാവ് മാറിയത് കണ്ട് ട്വിറ്ററേനിയൻസ് അമ്പരന്നു. ‘കൂലി’ എന്ന സങ്കരയിനം നായയുടെ രൂപത്തിലേക്കാണ് ടോകോ എന്ന യുവാവ് മാറിയത്.പ്രൊഫഷണൽ ഏജൻസിയായ സെപറ്റ് ആണ് ടോകെയെ ഈ രൂപത്തിലാക്കിയെടുത്തത്. ചലച്ചിത്രങ്ങളിലേക്കും പരസ്യങ്ങളിലേക്കും അമ്യൂസ്മെന്റ് പാർക്കുകളിലേക്കും മൃഗങ്ങളുടെ രൂപം ഉണ്ടാക്കി നൽകുന്നതിൽ വിദഗ്ധരാണ് സെപറ്റ്. 40 ദിവസമെടുത്ത് 12 ലക്ഷം രൂപ ചിലവഴിച്ചാണ് […]

Continue Reading

തിരുവനന്തപുരം വിദ്വേഷ പ്രസംഗം: ജാമ്യമില്ല- പിസി ജോർജ് റിമാൻഡിൽ

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിനെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് പി.സി ജോർജിനെ മാറ്റുന്നത്. ഇന്നലെ അർധരാത്രിയാണ് പിസി ജോർജിനെ കൊച്ചിയിൽ നിന്നും തിരുവനന്തപുരം എആർ ക്യാമ്പിൽ എത്തിച്ചത്. ഫോർട്ട് പൊലീസ് പി.സി ജോർജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്ത സമ്മർദമുണ്ടായി. നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോർജിനെ […]

Continue Reading

അധ്യാപക ഒഴിവ്

▪️തൃക്കരിപ്പൂർ : ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസ്.എസ്. സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 30-ന് രാവിലെ 10.30-ന്. പരപ്പ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്, നാച്ചുറൽ സയൻസ്, യു.പി. (മലയാളം), ജൂനിയർ ഹിന്ദി (ഫുൾടൈം), എൽ.പി. (മലയാളം) എന്നീ ഒഴിവുകളിലേക്കാണ് നിയമനം. അഭിമുഖം 31-ന് രാവിലെ 10-ന്. ഫോൺ 9495418387. കാറഡുക്ക : ജി.വി.എച്ച്.എസ്.എസ്. കാറഡുക്കയിൽ വി.എച്ച്.എസ്.ഇ. വിഭാഗം നോൺ വൊക്കേഷണൽ ടീച്ചർ […]

Continue Reading

അബു ദാബി ചാപ്റ്റർ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിക് പുതിയ സാരഥികൾ *മത ഭൗതീക വിദ്യാഭ്യാസം അച്ചടക്കമുള്ള പുതു തലമുറയെ വാർത്തെടുക്കാൻ അനിവാര്യം* : *അലി ദാരിമി*

അബു ദാബി : കുമ്പള ബദിരിയ നഗർ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിക് അബു ദാബി ചാപ്റ്റർ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്നു . ചാപ്റ്റർ പ്രസിഡന്റ് സെഡ് എ മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു .സന്ദർശനാർത്ഥം അബു ദാബിയിലെത്തിയ ഇമാം ശാഫി ഇസ്‌ലാമിക് അക്കദമിക് മാനേജർ മുഹമ്മദ് അലി ദാരിമി പ്രാർത്ഥന നടത്തി .സമീർ അസ്ഹരി കമ്പാർ ഉത്ഘാടനം ചെയ്തു .മുഹമ്മദ് അലി ദാരിമി മുഖ്യ പ്രഭാഷണം നടത്തി .ഇമാം […]

Continue Reading

മതവേഷമല്ല; യൂണിഫോം; വിവാദത്തിൽ വിശദീകരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവർ

മതവേഷത്തില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ചെന്ന പ്രചാരണം തെറ്റെന്ന് ചിത്രത്തിലെ ഡ്രൈവര്‍. തിരുവനന്തപുരത്ത് നിന്ന് മാവേലിക്കരയിലേക്ക് ബസ് ഓടിക്കുന്ന മതവേഷധാരി എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ ടി.എം.അഷ്റഫാണ് ചിത്രത്തിലുള്ളത്. കെഎസ്ആര്‍ടിസിയുടെ ആകാശ നീല ഷര്‍ട്ടാണ് ഇട്ടിരിക്കുന്നതെന്ന് അഷ്റഫും സഹപ്രവര്‍ത്തകരും പറഞ്ഞു. ഷര്‍ട്ട് ഫുള്‍ സ്ലീവാണ്. സ്റ്റിയറിങ്ങിലെ അഴുക്ക് പുരളാതിരിക്കാന്‍ മടിയിലിട്ട തോര്‍ത്ത് കണ്ടാണ് മുണ്ടെന്ന് തെറ്റിദ്ധരിച്ചത്. നീല നിറത്തിലുള്ള പാന്‍റാണ് ധരിച്ചത്. കഴുത്തില്‍ കണ്ടത് മുഖം മറയ്ക്കാനുള്ള മാസ്കാണ്.താടിയും തൊപ്പിയും കൂടി കണ്ടാണ് […]

Continue Reading