news

അധ്യാപക ഒഴിവ്

▪️മടിക്കൈ: മടിക്കൈ ഐ.എച്ച്.ആർ.ഡി മോഡൽ കോളേജിൽ 2022-2023 വർഷത്തിലേക്ക് താത്ക്കാലിക അദ്ധ്യാപകരുടെ ഒഴിവ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജേർണലിസം (പാർട്ട് ടൈം), ഇലക്ട്രോണിക്‌സ്, തുടങ്ങിയ വിഷയങ്ങളിൽ മെയ് 20 നും കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, കൊമേഴ്‌സ്, മാത്തമാറ്റിക്‌സ് (പാർട്ട് ടൈം), തുടങ്ങിയ വിഷയങ്ങളിൽ മെയ് 21 നും ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയങ്ങളിൽ 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. റിട്ടയർ ചെയ്തവരെയും പരിഗണിക്കും. യു.ജി.സി നെറ്റ്, പിഎച്ച്ഡി, എംഫിൽ ഉള്ളവർക്ക് മുൻഗണന. […]

Continue Reading

സര്‍വേയില്‍ ഗ്യാന്‍ വ്യാപി മസ്ജിദിലെ കുളത്തില്‍ ശിവലിംഗം കണ്ടെത്തിയതായി അഭിഭാഷകന്‍; ഈ ഭാഗം അടച്ചിടാന്‍ കോടതി ഉത്തരവ്

ലഖ്‌നോ: മഥുര കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍ വാപി മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാന്‍ വരാണസി കോടതി. ശിവലിംഗം കണ്ടെത്തിയെന്ന അഭിഭിഷകന്റെ വാദത്തെ തുടര്‍ന്നാണിത്. മസ്ജിദിന്റെ വീഡിയോ സര്‍വേ ഇന്ന് പൂര്‍ത്തിയായിരുന്നു. മസ്ജിദിനുമേല്‍ അവകാശം ഉന്നയിക്കുന്ന വിഭാഗത്തിന്റെ അഭിഭാഷകനായ മദന്‍ മോഹന്‍ യാദവും ശിവലിംഗം കണ്ടെത്തിയതായി പ്രതികരിച്ചു. എന്നാല്‍, കമ്മീഷന്‍ അംഗങ്ങള്‍ ഇതുവരെ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്ല. അതേസമയം, സര്‍വേ സംഭവ വിഭാഗങ്ങള്‍ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമങ്ങള്‍ക്കും ബി.ജെ.പി തുടക്കമിട്ടു. ഉത്തര്‍ പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് […]

Continue Reading

ഭഗത് സിംഗിനെ ഒഴിവാക്കി, ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ ഉള്‍പ്പെടുത്തി കര്‍ണാടക പാഠപുസ്തകം; പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥി സംഘടനകള്‍ 

ബെംഗളൂരു: കര്‍ണാടക പാഠപുസ്തകത്തില്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രസംഗം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനമാണ് വിവാദത്തിലായിരിക്കുന്നത്. 2022- 2023 അധ്യയന വര്‍ഷത്തേക്കുള്ള സംസ്ഥാന സിലബസിലെ പത്താം ക്ലാസിലെ കന്നഡ ഭാഷാ പാഠ പുസ്തകത്തിലാണ് പ്രസംഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭഗത് സിംഗിന്റെയും ഇടത് ചിന്തകരും എഴുത്തുകാരുമായ മറ്റ് ആളുകളെയും പറ്റിയുള്ള പാഠഭാഗങ്ങള്‍ ഒവിവാക്കിക്കൊണ്ടാണ് ആര്‍.എസ്.എസ് സ്ഥാപകന്റെ പ്രസംഗം പുസ്തകത്തില്‍ ചേര്‍ത്തത്.സിലബസില്‍ മാറ്റം വരുത്തിയ പുസ്തകത്തിന്റെ പ്രിന്റിങ്ങ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, […]

Continue Reading

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ; 5 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരും. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അല‍ര്‍ട്ട്. കാസര്‍കോട് യെല്ലോ അല‍ര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തിൽ മഴ കനക്കുന്നതിന് കാരണം. കേരളാ തീരത്ത് […]

Continue Reading

ഉത്തര കൊറിയയിൽ പിടിവിട്ട് കോവിഡ് വ്യാപനം; മൂന്നു ദിവസത്തിനിടെ എട്ടു ലക്ഷം രോഗികൾ; 42 മരണം

പ്യോങ് യാങ്: ഉത്തര കൊറിയയിൽ പിടിവിട്ട് കോവിഡ് വ്യാപിക്കുന്നു. മൂന്നു ദിവസത്തിനിടെ രാജ്യത്ത് 8,20,620 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഞായറാഴ്ച പനി ബാധിച്ച് 15 പേർ കൂടി മരിച്ചു. ഇതോടെ മൂന്നു ദിവസത്തിനിടെ രാജ്യത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി. എന്നാൽ മരണങ്ങൾ കോവിഡ് മൂലമാണെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കിയിട്ടില്ല. 3,24,550 പേർ കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.രണ്ട് വർഷത്തിനിടയിൽ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാത്ത രാജ്യമാണ് ഉത്തരകൊറിയ. […]

Continue Reading

സ്ത്രീ​ധ​ന പീ​ഡ​നം: മ​ദ്​​റ​സ അ​ധ്യാ​പ​ക​ൻ റി​മാ​ൻ​ഡി​ൽ

മാ​ന​ന്ത​വാ​ടി: സ്ത്രീ​ധ​ന പീ​ഡ​ന​കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ മ​ദ്​​റ​സ അ​ധ്യാ​പ​ക​ൻ റി​മാ​ൻ​ഡി​ൽ. കാ​ട്ടി​കു​ളം പ​ന​വ​ല്ലി മു​തു​വാ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (28)യെ​യാ​ണ് തി​രു​നെ​ല്ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഞ്ചു​വ​ർ​ഷം മു​മ്പ് വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ സ്ത്രീ​ധ​ന​ത്തെ ചൊ​ല്ലി 21കാ​രി​യാ​യ ഭാ​ര്യ​യെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ പ​രാ​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Continue Reading

ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് അന്തരിച്ചു

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്. ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. […]

Continue Reading

‘അനധികൃതമായ 500 ക്രിസ്ത്യന്‍ പള്ളികളുടെ പട്ടിക തയ്യാര്‍’; എല്ലാം ബുള്‍ഡോസ് ചെയ്യണമെന്ന് ശ്രീരാമ സേന

മൈസൂര്‍: ഉത്തരേന്ത്യന്‍ ശൈലിയിലുള്ള ബുള്‍ഡോസിങ്ങ് കര്‍ണാടകയിലും വേണമെന്നാവശ്യപ്പെട്ട് ശ്രീരാമ സേന. കര്‍ണാടകയിലെ ‘അനധികൃത’ ക്രിസ്ത്യന്‍ പള്ളികള്‍ പൊളിക്കണമെന്ന വാദമുയര്‍ത്തി ഹിന്ദുത്വ വലതുപക്ഷ സംഘടനയുടെ നേതാവ് പ്രമോദ് മുത്തലിക് രംഗത്തെത്തി. ആയിരക്കണക്കിന് ഹിന്ദുമതവിശ്വാസികളെ ബലം പ്രയോഗിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റുകയാണെന്ന് പ്രമോദ് മുത്തലിക് ആരോപിച്ചു. ‘ദിവസവും ആയിരക്കണക്കിന് ഹിന്ദുക്കള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. ചതിച്ചും ബലം പ്രയോഗിച്ചുമാണ് മതം മാറ്റുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ, മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരിക. ഒപ്പം അനധികൃതമായ പള്ളികള്‍ ബുള്‍ഡോസ് ചെയ്ത് […]

Continue Reading

ഫറോക്ക് പാലത്തില്‍ സെല്‍ഫിക്കിടെ വിദ്യാർഥിനി ട്രെയിന്‍തട്ടി മരിച്ചു

കോഴിക്കോട് ഫറോക്കില്‍ സെല്‍ഫിയെടുക്കുന്നതിനിടെ വിദ്യാര്‍ഥിനി ‌ട്രെയിന്‍തട്ടി മരിച്ചു. റയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം. ട്രെയിന്‍തട്ടി പുഴയില്‍വീണ 16 വയസുകാരി നഫാത്ത് ഫത്താഹ് ആണ് മരിച്ചത്. കരുവന്‍തിരുത്തി സ്വദേശിനിയാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍– മംഗളൂരു പാസഞ്ചര്‍ ട്രെയിനാണ് ഇടിച്ചത്.

Continue Reading

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ​കുമാർ ദേബ് രാജിവെച്ചു

ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു. ഗവർണർക്ക് ബിപ്ലബ് രാജിക്കത്ത് നൽകി. ബി.ജെ.പിയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നാണ് രാജിയെന്നാണ് സൂചന. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉൾപ്പടെ ഉയർത്തിയിരുന്നു.ത്രിപുരയിലെ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബിപ്ലബിന്റെ രാജി ആവശ്യം ഉയർത്തിയത്. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തിയതിന് തുടർന്ന് പ്രതിപക്ഷ പാർട്ടികളിലെ ​പ്രവർത്തകർക്കെതിരെ വലിയ രീതിയിൽ ആക്രമണങ്ങൾ നടന്നിരുന്നു. ഇത് കനത്ത പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.

Continue Reading