news

ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്‍ യു.എ.ഇയുടെ പുതിയ പ്രസിഡന്‍റ്

ദുബൈ: യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനെ തെരഞ്ഞെടുത്തു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനും ആയിരുന്നു. യു.എ.ഇ സുപ്രിം കൗൺസിലിന്‍റേതാണ് തീരുമാനം. വിട വാങ്ങിയ ശൈഖ് ഖലീഫയുടെ സഹോദരനാണ്. ശൈഖ്​ ഖലീഫക്ക്​ കണ്ണീരോടെ യാത്രാമൊഴി നല്‍കി. അബൂദബി ബതീൻ ഖബർസ്​ഥാനിൽ ആയിരുന്നു സംസ്​കാരം. യു.എ.ഇയിൽ നാൽപതും മറ്റു ഗൾഫ്​ രാജ്യങ്ങളിൽ മൂന്ന്​ ദിവസവും ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. വിടവാങ്ങിയ നേതാവിനോടുള്ള ആദര സൂചകമായി ഇന്ത്യയിലും ഇന്ന്​ […]

Continue Reading

ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പു കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ച് കേന്ദ്രം

ഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പു കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര വിലക്കയറ്റം തടയുന്നതിന്‍റെ ഭാഗമായാണ് നടപടി. ഇതിനകം നൽകിയിട്ടുള്ള ക്രെഡിറ്റ് ലെറ്ററുകൾക്ക് ഗോതമ്പ് കയറ്റുമതി അനുവദനീയമാണെന്ന് സർക്കാർ അറിയിച്ചു.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി.) ഇതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്തിന്‍റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിനും അയല്‍രാജ്യങ്ങളുടെയും ദുര്‍ബലരാജ്യങ്ങളുടെയും ആവശ്യങ്ങളെ പരിഗണിക്കുന്നതിനുമാണ് ഇത്തരമൊരു നടപടി കേന്ദ്രം സ്വീകരിച്ചതെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ചൈനയ്ക്കു തൊട്ടുപിന്നില്‍, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദകരാജ്യമാണ് ഇന്ത്യ. എന്നിട്ടും […]

Continue Reading

‘ഒരു സംഘി ഉത്പന്നം’; ഡോ പ്രകാശന്‍ പഴമ്പാലക്കോടിന്റെ കടുക് മാങ്ങ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു

പാലക്കാട്: ‘ഒരു സംഘി ഉത്പന്നം’ എന്ന വിശേഷണത്തോടെ പുറത്തിറക്കിയ കടുക് മാങ്ങ അച്ചാറിന്റെ പരസ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ആദ്യമായാണ് ‘ഒരു സംഘി ഉത്പന്നം’ എന്ന വിശേഷണത്തോടെ ഒരു ഉത്പന്നം പുറത്തിറങ്ങുന്നത് എന്നതാണ് ചര്‍ച്ചക്ക് കാരണം. ‘തുപ്പിയതല്ല ഉപ്പിലിട്ടതാണ്’ എന്ന തലക്കെട്ടും കടുക് മാങ്ങ അച്ചാറിന്റെ പരസ്യത്തിന് നല്‍കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ചില വലത് ഗ്രൂപ്പുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രചരണത്തെ കൂട്ടുപിടിച്ചാണ് ഈ തലക്കെട്ട്.ഡോ. പ്രകാശന്‍ പഴമ്പാലക്കോടിന്റെ നേതൃത്വത്തിലുള്ള ആശാന്‍ രുചിക്കൂട്ട് എന്ന സ്ഥാപനമാണ് കടുക് മാങ്ങ അച്ചാറും […]

Continue Reading

കൊലക്കേസിൽ ശിക്ഷ ലഭിച്ച സി.പി.എം നേതാവ് കുമ്പള ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെച്ചു

കുമ്ബള: പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പദവിയെച്ചൊല്ലി ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച, കുമ്ബള ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി മുന്‍ അധ്യക്ഷന്‍ കൂടിയായ സി.പി.എം അംഗം കൊഗ്ഗു പഞ്ചായത്ത് അംഗത്വം രാജിവെച്ചു.വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചത്. 2008ല്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ വിനുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായിരുന്ന കൊഗ്ഗുവിനെ കോടതി ശിക്ഷിച്ചിരുന്നു. ഇതേതുടര്‍ന്നാണ് രാജി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം സ്വതന്ത്ര അംഗങ്ങള്‍ ഉള്‍പ്പെടെ കേവലം മൂന്നംഗ ബലമുള്ള സി.പി.എം, പ്രതിപക്ഷമായ ബി.ജെ.പിയുടെ ഒമ്ബതംഗങ്ങളുടെ വോട്ടില്‍ […]

Continue Reading

എസ്.ഡി.പി.ഐയും പി.എഫ്.ഐയും തീവ്രവാദ സംഘടനകളാണെന്നതില്‍ സംശയമില്ല: ഹൈക്കോടതി

കൊച്ചി: എസ്.ഡി.പി.ഐയും പി.എഫ്‌.ഐയും ഗുരുതരമായ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തീവ്രവാദ സംഘടനകളാണെന്നതില്‍ സംശയമില്ലെന്ന് ഹൈക്കോടതി. എന്നാല്‍ ഇതൊരു നിരോധിത സംഘടനയല്ലെന്നും ജസ്റ്റിസ് കെ ഹരിപാല്‍ വ്യക്തമാക്കി. പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അര്‍ഷിക സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശമുള്ളത്.സഞ്ജിത്ത് വധക്കേസില്‍ സംഘടനയുടെ ദേശീയ, സംസ്ഥാന തല നേതാക്കള്‍ക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. കൂടാതെ 90 ദിവസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും സാധിച്ചു. കുറ്റകൃത്യത്തില്‍ […]

Continue Reading

യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അന്തരിച്ചു

ദുബൈ: യുഎഇ പ്രസിഡണ്ടും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അന്തരിച്ചു. യുഎഇ വാർത്താ ഏജൻസിയാണ് മരണ വാർത്ത അറിയിച്ചത്. 2004 നവംബർ മൂന്നു മുതൽ യുഎഇ പ്രസിഡണ്ടാണ്. പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ അന്തരിച്ച ശേഷമാണ് അദ്ദേഹം പ്രസിഡണ്ട് പദവിയിലെത്തിയത്. 1948ലാണ് ജനനം. യുഎഇയുടെ രണ്ടാമത്തെ പ്രസിഡണ്ടും അബുദാബിയുടെ 16-ാമത് ഭരണാധികാരിയുമാണ്. ശൈഖ് സായിദിന്റെ മൂത്ത മകനാണ്.

Continue Reading

വൈറലാകാൻ ജീവൻ പണയം വയ്ക്കണോ? ഓടുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങി അഭ്യാസം

സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ പൊതുനിരത്തിൽ വാഹനങ്ങളിൽ അഭ്യാസം കാണിച്ച് ഉണ്ടാക്കുന്ന അപകടവാർത്തകൾ ദിവസവും വരുന്നുണ്ട്. അത്തരക്കാർക്കെതിരെ പൊലീസ് നടപടികളുമെടുക്കുന്നു. എന്നിട്ടും ഈ മരണക്കളി അവസാനിക്കുന്നില്ല. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും തുലാസിലാക്കിക്കൊണ്ട് യുവാക്കൾ അഭ്യാസങ്ങൾ തുടരുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് യുപിയിലെ ഗാസിയാബാദിൽ നിന്നുള്ള ഈ വിഡിയോ. ഓടുന്ന വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിൽനിന്ന് ഇറങ്ങി, തുറന്ന ഡോറിൽ കയറിയിരുന്നാണ് ഒരു യുവാവ് അഭ്യാസം കാണിക്കുന്നത്.ഗാസിയാബാദ് ഹൈവേയിൽ നടന്ന അപകടകരമായ ഈ അഭ്യാസത്തിന്റെ വിഡിയോ പുറത്തുവന്നതിനെ തുടർന്ന് […]

Continue Reading

നടിയും മോഡലുമായ ഷഹന മരിച്ച നിലയിൽ

കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ കോഴിക്കോട്ട് മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹന(20)യെയാണ് ഇന്നലെ രാത്രി ദുരൂഹസാഹചര്യത്തിൽ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. പറമ്പിൽ ബസാർ സ്വദേശിയായ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണമായാണ് ഇതു കണക്കാക്കുന്നത്. അതിനാൽ ഇൻക്വസ്റ്റ് നടപടികൾ ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ നടത്താനാണ് തീരുമാനം. ഒന്നര വർഷം മുൻപാണ് സജാദും ഷഹനയും തമ്മിൽ വിവാഹം നടന്നത്. ഇരുവരും ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽബസാറിൽ […]

Continue Reading

എംഎം പെർവാഡ് : നഷ്ടമായത് നാടിന്റെ കലാ -സാമൂഹ്യ- സാംസ്കാരിക- മത വിദ്യാഭ്യാസ- രാഷ്ട്രീയ രംഗത്ത് തിളങ്ങിനിന്ന വ്യക്തിത്വത്തെ. -മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ : നാടിന്റെ സർവ്വ മേഖലകളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു എം എം ഇബ്രാഹിം പെർവാഡെന്ന് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഒരു മേഖലയും തനിക്ക് ചേരാത്തതായിട്ടില്ലെന്ന് എം എം ഇബ്രാഹിം പെർവാഡ് തെളിയിച്ചിരുന്നു. മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ വൈസ് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചതിലൂടെ വിദ്യാഭ്യാസരംഗത്തും, ആദർശ രാഷ്ട്രീയത്തിൽ അടിയുറച്ച് നിന്ന് മുസ്ലിം ലീഗ് നേതാവായതിലൂടെ രാഷ്ട്രീയരംഗത്തും, മൊഗ്രാലിലെ മൂന്ന് ജമാഅത്ത് കമ്മിറ്റികളിലെ ഭാരവാഹിത്വത്തിലൂടെ മതരംഗത്തും, മൊഗ്രാൽ […]

Continue Reading

പന്ത്രണ്ടു വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ

കൊല്ലം: കൊല്ലം നിലമേൽ സ്വാദേശിയായ 12 വയസുകാരനെ നാഗർകോവിൽ തിട്ടവിളയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ. നിലമേൽ പേഴുവിള വീട്ടിൽ മുഹമ്മദ് നജീബ്-സുനി ദമ്പതികളുടെ മകൻ ആദിൽ മുഹമ്മദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുന്നാൾ ആഘോഷിക്കാനാണ് ആദിൽ മുഹമ്മദ് തിട്ടവിളയിലെ മാതാവിന്‍റെ കുടുംബവീട്ടിൽ പോയത്. ഉമ്മയുടെയും സഹോദരങ്ങളുടേയും ഒപ്പമായിരുന്നു യാത്ര. തൊട്ടടുത്ത വീട്ടിലെ കുട്ടികളോടൊപ്പം കളിക്കാൻ പോയ ആദിലിനെ ആറാം തിയതി വൈകിട്ട് കാണാതായി. രണ്ട് ദിവസം പൊലീസും ബന്ധുക്കളും നടത്തിയ […]

Continue Reading