news

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് എറണാകുളം,ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഒരു ജില്ലയിലും മറ്റന്നാള്‍ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നിരോധിച്ചു. കേരള-കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.തെക്കു കിഴക്കൻ ബംഗാൾ ഉൾകടലിലും തെക്കൻ ആൻഡമാൻ കടലിലും മെയ്‌ 15 ഓടെ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് […]

Continue Reading

കർണാടകയിൽ മതപരിവർത്തന നിരോധന ബിൽ പാസാക്കി

ബംഗളൂരു: മതപരിവർത്തന നിരോധന ബിൽ പാസാക്കി കർണാടക സർക്കാർ. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലാണ് പ്രത്യേക ഓർഡിനൻസിലൂടെയാണ് പാസാക്കിയത്. കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ത്രയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് വാർത്ത പുറത്തുവിട്ടത്. കർണാടക പ്രൊടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജ്യൻ എന്ന പേരിലുള്ള ബിൽ 2021 ഡിസംബറിൽ നിയമസഭയിൽ പാസാക്കിയിരുന്നു. എന്നാൽ, സഭാ സമ്മേളനം നീട്ടിവച്ച സാഹചര്യത്തിൽ ഓർഡിനൻസിലൂടെ ബിൽ പാസാക്കുകയായിരുന്നു ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ. […]

Continue Reading

സൌജന്യഭക്ഷണത്തിനായി തിക്കി തിരക്കി അധ്യാപകർ, സംഭവം വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള ചർച്ചയ്ക്കിടെ(വീഡിയോ )

ദില്ലി: സൌജന്യമായി ലഭിക്കുന്ന ഭക്ഷണത്തിന് വേണ്ടി അടി കൂടുന്ന അധ്യാപകരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പഞ്ചാബിലെ ഒരു റിസോർട്ടിൽ സ്‌കൂൾ അധ്യാപകരും പ്രിൻസിപ്പൽമാരും മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം വിതരണം ചെയ്ത സൌജന്യ ഭക്ഷണത്തിനായാണ് അധ്യാപകർ തമ്മിൽ സംഘർഷമുണ്ടായത്.  ഉച്ചഭക്ഷണം കഴിക്കാൻ പ്ലേറ്റ് എടുക്കാൻ അധ്യാപകർ തമ്മിൽ തിക്കും തിരക്കും കൂട്ടുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിന് അവരിൽ നിന്ന് നിർദ്ദേശങ്ങൾ […]

Continue Reading

വേദിയിൽ വിദ്യാർത്ഥിനിയെ വിലക്കിയ സംഭവം: സമസ്ത നേതാവിനെതിരെ കേസ്

തിരുവനന്തപുരം: വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർക്കെതിരെ കേസ്. ബാലാവകാശ കമ്മിഷൻ സ്വേമധയാ ആണ് കേസെടുത്തത്. സംഭവത്തിൽ അബ്ദുല്ല മുസ്‌ലിയാർക്കും പെരിന്തൽമണ്ണ സിഐക്കും കമ്മിഷൻ നോട്ടീസയച്ചു. മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിഷണറോടും വിശദീകരണം ചോദിച്ചു.  നേരത്തെ, വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ചത് കുറ്റകൃത്യമാണെന്നും അധികൃതർ സ്വമേധയാകേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ‘പെൺകുട്ടികളുടെ അന്തസ്സും അഭിമാനവും കാക്കാൻ രാഷ്ട്രീയകക്ഷികൾ ഇടപെടണം. വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ […]

Continue Reading

17 കാരിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി; ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസ്

നീലേശ്വരം: 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ ഓടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്തു. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ജിതേഷി (22) നെതിരെയാണ് പെൺകുട്ടിയുടെ പരാതിയിൽ നീലേശ്വരം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗീകമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. വിവാഹ വാഗ്ദാനം നൽകി ഇക്കഴിഞ്ഞ ജനുവരിയിൽ ഇയാൾ പെൺകുട്ടിയെ ഓടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി യുവാവിന്റെ ബന്ധു വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസംപെൺകുട്ടി സഹോദരിയോട് വിവരം പറഞ്ഞതോടെയാണ് […]

Continue Reading

കണ്ണൂർ സർവകലാശാല ബി.ബി.എ പരീക്ഷയുടെ സിലബസ് കോപ്പിയടിയെന്ന് ആരോപണം

കണ്ണൂർ സർവ്വകലാശാല ബി ബി എ ബിരുദ സിലബസ് കോപ്പിയടിയെന്ന് ആരോപണം. ബംഗളൂരു സർവ്വകലാശാലയുടെ ബി.കോം സിലബസ് ആണ് കണ്ണൂർ സർവകലാശാല അതേപടി പകർത്തിയത്. സിലബസ് തയ്യാറാക്കിയതിൽ ബോർഡ് ഓഫ് സ്റ്റഡീസിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ആക്ഷേപം.ബാംഗ്ലൂർ സർവകലാശാലയുടെ ബി.കോം സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിന്റെ ഭാഗമായുള്ള സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് എന്ന പേപ്പറിന്റെ സിലബസ് ആണ് കണ്ണൂർ സർവകലാശാല കോപ്പിയടിച്ചത്. കണ്ണൂർ സർവകലാശാലയുടെ ബി.ബി.എ ആറാം സെമസ്റ്റർ സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് എന്ന […]

Continue Reading

28 ഭാര്യമാരും 35 മക്കളും 126 കൊച്ചുമക്കളും സാക്ഷി; വയോധികന് 35ാം വിവാഹം; വൈറല്‍ വിഡിയോ

28 ഭാര്യമാരു‌‌ടെയും 35 മക്കളു‌െയും 126 കൊച്ചുമക്കളു‌െയും സാന്നിധ്യത്തില്‍ 37-ാമതും വിവാഹിതനായി വയോധികന്‍. വിവാഹത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഐപിഎശ് ഉദ്യോഗസ്ഥന്‍ രൂപിന്‍ ശര്‍മയാണ് ഈ വിഡിയോ ‌‌ട്വിറ്ററില്‍ പങ്കുവെച്ചത്. ജിവിച്ചിരിക്കുന്ന ഏറ്റവും വലിയ ധൈര്യശാലി എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചത്. എപ്പോള്‍ എവി‌ടെ വെച്ച് ചിത്രീകരിച്ച വിഡിയോ ആണ് ഇതെന്ന് വ്യക്തമല്ല. പഴയ വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നതെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading

മിറാക്കിൾ കമ്പാറിൻ്റെ ഈ വർഷത്തെ ജേഴ്സി പ്രകാശനം ചെയ്തു

കമ്പാർ:മിറാക്കിൾ കമ്പാറിൻ്റെ ഈ വർഷത്തെ ജേഴ്സി ലോട്ടസി എം ഡി സാജിർ പി എം ഫുട്ബോൾ ക്യാപ്റ്റൻ മുക്താറിൻ കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.

Continue Reading

മംഗളുരുവിൽ മലയാളിയായ മെഡിക്കൽ കോളേജ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മംഗളൂരു: മംഗളൂരുവില്‍ മലയാളിയായ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിറോസന്‍ ജോസ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങുകയായിരുന്നു റോസന്‍. ചൊവ്വാഴ്ച രാവിലെ അച്ഛന്‍ ഫോണില്‍ വിളിച്ചപ്പോള്‍ റോസന്‍ എടുത്തില്ല. തുടര്‍ന്ന് റോസന്റെ സുഹൃത്തുക്കളെ വിളിച്ച് മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോള്‍ റോസനെ മരിച്ച നിലയില്‍ കണ്ടെത്തി. പാണ്ഡേശ്വര്‍ പൊലീസ് ദുരൂഹ മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Continue Reading

റിഫ മെഹ്‌നുവിന്റെ മരണം; ഭർത്താവ് മെഹ്നാസിന്‍റെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി

കാസർഗോഡ്: വ്ളോഗര്‍ റിഫ മെഹ്‌നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിന്‍റെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. കാസർഗോഡുള്ള വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ജംഷാദുൾപ്പെടെയുള്ള സുഹൃത്തുക്കളുടെയും മൊഴിയെടുത്തു. റിഫയുടെ മരണത്തിൽ ഭർത്താവ് മെഹ്നാസിന് പങ്കുണ്ടോയെന്നതാണ് പൊലീസ് പരിശോധിക്കുന്നത്. നിലവിൽ മെഹ്നാസിനെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ മെഹ്നാസിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇവരുടെ സുഹൃത്ത് ജംഷാദിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.അതേസമയം, റിഫയുടെ മരണത്തില്‍ ഇനിയുമേറെ ദുരൂഹത നീങ്ങാനുണ്ടെന്ന് റിഫയുടെ അഭിഭാഷകന്‍ അഡ്വ. പി റഫ്താസ് […]

Continue Reading