മഗ്‌രിബ് ആയാൽ എനിക്ക് പോകണം,മരണത്തെ ചിരിച്ചു കൊണ്ട് സ്വീകരിച്ച് ഷകീർ യാത്രയായി
കാഞ്ഞങ്ങാട് :അഞ്ചു വർഷക്കാലം അർബുദത്തോട് പൊരുതി ജീവിച്ച ഷക്കീർ ഒടുവിൽ നാട്ടുകാരെ കണ്ണീരിലാഴ്ത്തി തിരിച്ചു വരാത്ത ലോകത്തേക്ക് മടങ്ങി. അട്ടേങ്ങാനത്തെ ഉമറിൻ്റെയും ഹാജിറയുടെയും മകൻ ഷക്കീർ 33 നിര്യാതനായി.സൗദിയിൽ ജോലി ചെയ്തിരുന്ന ഷക്കീർ രോഗബാധിതനായാണ് അഞ്ചു വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തിയത്. പരിശോധനയിൽ അർബുദം ബാധിച്ചതായി കണ്ടെത്തി ഡോക്ടറുടെ നിർദ്ദേശപ്രകാരം നാലുവർഷം മുമ്പ് വലതുകാൽ മുട്ടിനുതാഴെ വച്ച് മുറിച്ചുമാറ്റി. അർബുദ ത്തോട് പടപൊരുതിയ സക്കീറിന് ഭീമമായ ചികിത്സ ചിലവ് വേണ്ടിവന്നപ്പോൾ നാട്ടുകാർ ഒന്നടങ്കം കൈ പിടിച്ചു അരക്കോടിയോളം […]
Continue Reading