news

യുവാവിനെ ആക്രമിച്ച് പണവും മൊബൈലും കവർന്ന കേസിൽ മൂന്നുപേരെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു

വിദ്യാനഗർ : ക്ഷേത്രദർശനത്തിന് പോകുകയായിരുന്ന യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. തട്ടിയെടുത്ത മൊബൈൽ ഫോണും പോലീസ് കണ്ടെത്തി. കല്ലക്കട്ടയിലെ സുൽത്താൻ ഹുസൈൻ (29), എരുതുംകടവിലെ മുഹമ്മദ് ഫാഹിസ് (21), അണങ്കൂരിലെ അസ്കർ അലി (22) എന്നിവരെയാണ് വിദ്യാനഗർ ഇൻസ്പെക്ടർ വി.വി.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. യത്സുൽത്താൻ ഹുസൈനും മുഹമ്മദ് ഫാഹിസും നിരവധി കേസുകളിൽ പ്രതിയാണെന്ന് ഇൻസ്പെക്ടർ പറഞ്ഞു. സുൽത്താൻ ഹുസൈൻ ഗുണ്ടാ നിയമപ്രകാരവും ജയിലിൽ കിടന്നിട്ടുണ്ട്. കല്ലക്കട്ടയിൽവച്ചാണ് മൂവരും […]

Continue Reading

മിനിമം ബസ് ചാർജ് പത്ത് രൂപ, ഓട്ടോയ്ക്ക് 30; നിരക്ക് വർധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിച്ചു. എൽ.ഡി.എഫ് ശിപാർശക്ക് മന്ത്രിസഭ അംഗീകാരം നൽകി. മിനിമം ബസ് ചാർജ് എട്ടില്‍ നിന്ന് പത്ത് രൂപയാക്കിയാണ് വർധിപ്പിച്ചത്. ഓട്ടോയുടെ മിനിമം നിരക്ക് 25ല്‍ നിന്ന് 30 രൂപയായി ഉയര്‍ത്തി. 1500 സിസിക്ക് മുകളിലുള്ള ടാക്സികളുടെ മിനിമം നിരക്ക് 200 രൂപയില്‍ നിന്ന് 225 രൂപയാക്കി. മെയ് ഒന്ന് മുതലാകും ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.    മാര്‍ച്ച് 30ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് […]

Continue Reading

‘കോൺ​ഗ്രസിനെ തളളിയാൽ ലീ​ഗിനെ സ്വീകരിക്കാം; എസ്ഡിപിഐ വോട്ട് വേണമോയെന്ന് ഇപ്പോൾ പറയാൻ പറ്റില്ല’; ഇപി ജയരാജൻ

കണ്ണൂർ: കോൺ​ഗ്രസിനെ പാർട്ടി തളളിപ്പറയുകയാണെങ്കിൽ മുസ്ലിം ലീ​ഗിനെ ഇടതു മുന്നണിയിലേക്ക് സ്വീകരിക്കാൻ തയ്യാറാണെന്ന് പുതിയ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പ്രതീക്ഷിക്കാത്ത പലരും എല്‍ഡിഎഫിലേക്ക് വരുമെന്നും ഇപി ജയരാജൻ പ്രതികരിച്ചു. ഇടതുമുന്നണി ഇനിയും വിപുലീകരിക്കുമെന്ന് പറഞ്ഞ ജയരാജൻ പിജെ കുര്യൻ, മാണി സി കാപ്പൻ എന്നിവരേയും എൽഡിഎഫിലേക്ക് സ്വാ​ഗതം ചെയ്തു. എസ്ഡിപിഐ വോട്ട് സംബന്ധിച്ചും നിലപാട് വ്യക്തമാക്കുന്നുണ്ട് ഇപി ജയരാജൻ. എസ്ഡിപിഐ വോട്ട് വേണമോ വേണ്ടയോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. അത് തെരഞ്ഞെടുപ്പ് കാലത്ത് എടുക്കേണ്ട […]

Continue Reading

ശ്രീനിവാസൻ കൊലപാതകം; നാല് പ്രതികളെ തിരിച്ചറിഞ്ഞു

പാലക്കാട്: ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മൊബൈല്‍ പരിശോധനകളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പാലക്കാട് ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മർ, അബ്ദുൾ ഖാദർ എന്നിവരാണ് പ്രതികളെന്നാണ് നിഗമനം. ഇവര്‍ ഉപയോഗിച്ച ബൈക്കുകളിലൊന്ന് തമിഴ്നാട് രജിസ്ട്രേഷനാണെന്നും സൂചനയുണ്ട്. പാലക്കാട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പായിരുന്നു ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം. മൂന്ന് […]

Continue Reading

“കഅ്ബയുടെ ആദ്യ കാഴ്ച്ചക്ക് ദൈവത്തിന് നന്ദി”; ആദ്യ ഉംറ നിര്‍വ്വഹിച്ച് സന ഖാന്‍

അഭിനയവും മോഡലിങ്ങും അവസാനിപ്പിച്ച് ദൈവത്തിന്‍റെ പാതയിലാണെന്ന് പ്രഖ്യാപിച്ച മുൻ ബിഗ് ബോസ് മത്സരാർത്ഥിയും മോഡലും നടിയുമായ സന ഖാൻ ആദ്യ ഉംറ നിര്‍വ്വഹിച്ചു. അല്ലാഹുവിന്‍റെ സഹായത്താൽ ഉംറ നിര്‍വ്വഹിച്ചതായും കഅ്ബയുടെ ആദ്യ ദർശനത്തിന് ദൈവത്തിന് സ്തുതിയെന്നും സന ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങളോടെ കുറിച്ചു. എല്ലാവരുടെയും ഉംറയും ഇബാദത്തും അല്ലാഹു സ്വീകരിക്കട്ടെ, ഇതുവരെ കഅ്ബ സന്ദര്‍ശിക്കാന്‍ സാധിക്കാത്ത ആളുകൾക്കായി അല്ലാഹു വാതിൽ തുറക്കട്ടെയെന്നും സന ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഭര്‍ത്താവ് മുഫ്തി അനസിനൊപ്പമാണ് സന ഖാന്‍ ഉംറക്കായി മക്കയിലെത്തിയത്. […]

Continue Reading

കാഞ്ഞങ്ങാട്ടെ രാഷ്ട്രീയ സംഘർഷം; 5 സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും നടന്ന രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവർത്തകരെ ഹൊസ്ദുർഗ് എസ് ഐ, കെ പി സതീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തു. വിഷുവിന് തലേദിവസം കൊളവയലിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നിശാന്ത് (25), ടി പി അഖിൽ (25), നിശാന്ത് (25), വൈശാഖ്(25), രാകേഷ്(25) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ […]

Continue Reading

യുപിയില്‍ ദലിത് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച ശേഷം കാല് നക്കിച്ചു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ദലിത് വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥിക്കു നേരെ ആക്രമണം. വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം അക്രമികള്‍ കുട്ടിയെക്കൊണ്ട് കാല് നക്കിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഏഴു പേരെ റായ്ബറേലി പൊലീസ് അറസ്റ്റ് ചെയ്തു.ഏപ്രില്‍ 10നാണ് സംഭവം നടന്നത്. കുട്ടിയെക്കൊണ്ട് ഏത്തമിടീക്കുന്നതും 2 മിനിറ്റ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. അക്രമികളിലൊരാള്‍ ബൈക്കില്‍ ഇരിക്കുന്നതും ഭയന്നു വിറച്ച കുട്ടിയോട് ‘താക്കൂര്‍ എന്ന പേര് പറയുമോ’ എന്ന് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് […]

Continue Reading

സ്‌കൂട്ടറിന് ഫാന്‍സി നമ്പര്‍ വേണം, 71,000 രൂപയുടെ വണ്ടിയുടെ നമ്പറിന് ചെലവിട്ടത് 15.44 ലക്ഷം രൂപ

ചണ്ഡീഗഡ്: വാഹനങ്ങള്‍ക്ക് ഇഷ്ടമുള്ള നമ്പറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്. എത്ര രൂപയും മുടക്കാന്‍ തയ്യാറുള്ളവരും ഉണ്ട്. എന്നാല്‍, വാഹന വിലയുടെ 20 ഇരട്ടിയോളം പണം നല്‍കി തന്റെ ഹോണ്ട ആക്ടീവയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയിരിക്കുന്നയാളാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. ചണ്ഡീഗഡ് സ്വദേശിയായ ബ്രിജ് മോഹന്‍ എന്നയാള്‍ CH 01 CJ 0001 എന്ന ഫാന്‍സി നമ്പറിനായി ചെലവിട്ട തുകയാണ് ഞെട്ടിക്കുന്നത്. 15.44 ലക്ഷം രൂപയാണ് 71,000 രൂപ വിലയുള്ള സ്‌കൂട്ടറിനായി ബ്രിജ് ചെലവാക്കിയത്.ചണ്ഡീഗഡ് രജിസ്റ്ററിങ്ങ് ആന്‍ഡ് ലൈസന്‍സിങ്ങ് […]

Continue Reading

കുമ്പള ഷിറിയ ദേശീയ പാതയിൽ വാഹനാപകടം, യുവാവ് മരിച്ചു

കാസർകോട്: കുമ്പള ഷിറിയ ദേശീയ പാതയിൽ വാഹനാപകടം, യുവാവ് മരിച്ചു, നാലു പേര്‍ക്ക് പരിക്ക് രണ്ടു പേരുടെ നില ഗുരുതരം, പുത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ രഥോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാർ ആണ് അപകടത്തില്‍പ്പെട്ടത്, വാണിയം പാറ ഉദയഗിരിയിലെ രമേശന്‍ നളിനി ദമ്ബതികളുടെ മകന്‍ നിതേഷ് (22) ആണ് മരിച്ചത്. കുമ്പള ദേശിയ പാതയുടെ പണി നടക്കുന്ന ഷിറിയയിൽ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം, കാറിലുണ്ടായിരുന്ന സഹോദരന്‍ ശ്രാവണ്‍ (14), വാണിയംപാറയിലെ രക്ഷിത് (25), അഭിഷേക് […]

Continue Reading

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു

ലണ്ടൻ: മാഞ്ചസ്റ്റർ യൂണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു. താരം തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് സ്വകാര്യതയാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞ് പ്രസവത്തിനിടെയാണ് മരിച്ചത്. Cristiano Ronaldo’s son diesപെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് താരം പറഞ്ഞുഞങ്ങളുടെ മകൻ മരിച്ചവിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കൾക്കും ഏറ്റവും വലിയ വേദനയാണിത്. ഞങ്ങളുടെ പെൺകുട്ടിയുടെ ജനനമാണ് ഈ നിമിഷത്തിൽ ഞങ്ങൾക്ക് ജീവിക്കാനുള്ള ശക്തി […]

Continue Reading