news

ദേശീയവേദിയുടെ ശ്രദ്ധ നിരാലംബരുടെ നീറ്റലകറ്റുന്നതിൽ-അബൂബക്കർ ഹാഷിമി

മൊഗ്രാൽ: ജാതി-മത ചിന്തകൾക്കതീതമായി സമൂഹത്തിലെ നിരാലംബരുടെയും രോഗികളുടെയും നീറ്റലകറ്റുന്നതിൽ ദേശീയവേദി പതിപ്പിക്കുന്ന ശ്രദ്ധ ശ്ലാഘനീയമാണെന്ന് മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഇമാം അബൂബക്കർ ഹാഷിമി പറഞ്ഞു.മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ‘റമദാൻ സാന്ത്വന സംഗമം’ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകായായിരുന്നു അദ്ദേഹം.നാടിന്റെ ഉന്നമനത്തിനായുള്ള നന്മ നിറഞ്ഞ പരിപാടികളും നിർധനരുടെ കണ്ണീരൊപ്പുന്ന ധനസഹായങ്ങളും ഏറെ മഹത്തരവും മാതൃകാപരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.പ്രാർത്ഥനയ്ക്ക് ശേഷം പ്രസിഡണ്ടിന് തുക കൈമാറിക്കൊണ്ട് ചികിത്സാ സഹായ വിതരണോദ്‌ഘാടനം അബൂബക്കർ […]

Continue Reading

ബി.ജെ.പി നേതാവ് വീടിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ

ഡൽഹി: ബി.ജെ.പി പ്രാദേശിക നേതാവ് വീടിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ. 42 കാരനായ ജിതു ചൗധരിയാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. മയൂർ വിഹാർ ഫേസ് 3 ലെ വീടിന് മുന്നിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ജിതു ചൗധരിയുടെ മൃതദേഹം പൊലീസ് കോൺസ്റ്റബിളാണ് ആദ്യം കാണുന്നത്. ശരീരത്തിൽ വെടിയേറ്റ പരിക്കുകളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്ന സ്ഥലത്തുനിന്ന് ഏതാനും വെടിയുണ്ടകൾ കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നും സിസിടിവി […]

Continue Reading

വിവാഹ വാഗ്ദാനം നൽകി പീഡനം: 22 കാരന്റെ വീട്ടുപടിക്കലിൽ തമിഴ് യുവതിയുടെ കുത്തിയിരിപ്പ് സമരം

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് തൃക്കലങ്ങോട് കൂമംകുളത്തെ 22 കാരന്റെ വീട്ടുപടിക്കലിൽ കുത്തിയിരിപ്പ് സമരം നടത്തി തമിഴ് യുവതി. ചെന്നൈയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ 24 കാരിയാണ് മൂന്ന് ദിവസം കൂമംകുളത്ത് വീടിന് മുന്നിൽ കുത്തിയിരുന്നത്. ഏഴ് മാസം മുമ്പ് ചെന്നൈയിൽ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനെത്തിയ യുവാവ് അടുപ്പത്തിലായെന്നും വിവാഹം ചെയ്യാമെന്ന് പ്രേരിപ്പിച്ച് പീഡിപ്പിച്ചതായും യുവതി പറയുന്നു. ഒരാഴ്ച മുമ്പ് യുവാവ് നാട്ടിലേക്ക് മടങ്ങി. എന്നാൽ പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ യുവതി ഞായറാഴ്ച […]

Continue Reading

‘ഒരു തുണിക്കഷ്ണത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കുന്നത് നീതിയാണോ’; പി യു പരീക്ഷാ ഹാളിലും ഹിജാബ് വിലക്ക്

ബെം​ഗളൂരു: കർണ്ണാടകയിൽ നാളെ മുതൽ ആരംഭിക്കുന്ന പി യു പരീക്ഷയുടെ പശ്ചാത്തലത്തിൽ ഹിജാബ് വിവാദങ്ങൾ വീണ്ടും ചർച്ചയാകുന്നു. പി യു പരീക്ഷാ ഹാളിൽ വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകർക്കും ഇതര ജീവനക്കാർക്കും ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പിന്നാലെ മന്ത്രിയുടെ നിർദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാർത്ഥികൾ രംഗത്തെത്തി. ഒരു തുണിക്കഷ്ണത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കുന്നത് നീതിയാണോ എന്നാണ് ഒരു വിദ്യാർത്ഥിനി സമൂഹ മാധ്യമത്തിലൂടെ ഉന്നയിച്ച ചോദ്യം.ഉഡുപ്പി ഗവൺമെന്റ് വനിതാ പ്രീ യൂണിവേഴ്സിറ്റി […]

Continue Reading

ബേക്കൽ തച്ചങ്ങാട് കത്തികുത്ത്; ഒരാൾക്ക് പരിക്ക്

ബേക്കൽ: തച്ചങ്ങാട് കത്തികുത്ത്. അക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു. തച്ചങ്ങാട്ടെ രാമകൃഷണനാണ് തലയ്ക്ക് കുത്തേറ്റത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ബുധനാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. അയൽവാസി അശോകനുമായുള്ള വ്യക്തിപരമായ പ്രശ്നമാണ് കത്തികുത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.ബേക്കൽ പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading

16കാരിക്ക് വയറുവേദന; പരിശോധിച്ചപ്പോള്‍ ഗര്‍ഭിണി;ഉത്തരവാദി 14കാരന്‍?; ‘പീഡനവിവരം പുറത്ത് പറയാതിരുന്നത് ഭയന്നിട്ട്’; പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്

കണ്ണൂർ: എടക്കാട്ട് 16കാരി ഗർഭിണിയായ സംഭവത്തിൽ 14കാരനെതിരെ കേസ്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് എടക്കാട് പൊലീസ് കേസെടുത്തത്. കുടുംബസുഹൃത്തായ 14കാരനെതിരെയാണ് ആരോപണം. കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നാണ് പരാതി. വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയായ വിവരം അറിയുന്നത്. തുടർന്നാണ് സ്ഥിരമായി വീട്ടിൽ വരാറുള്ള 14കാരൻ പീഡിപ്പിച്ച വിവരം പുറത്തുപറയുന്നതെന്ന് പരാതിയിൽ പറയുന്നു.പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Continue Reading

ഓടുന്ന ട്രെയിനിനടിയിലേക്ക് വീണു; ഹൃദയം സ്തംഭിച്ച നിമിഷം; അത്ഭുതകരമായ രക്ഷപ്പെടൽ

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയിലേക്ക് റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്ന് വീണാൽ മരണം സുനിശ്ചിതം, എന്നാൽ അതിനെ അതിജീവിച്ച് വളരെ അത്ഭുതകരമായി രക്ഷപ്പെട്ട ഒരു സ്ത്രീയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 29ന് അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഇൻഡിപെൻഡൻസ് സ്റ്റേഷനിൽ ആണ് സംഭവം. റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്ന കാൻഡല എന്നുപേരുള്ള സ്ത്രീ രക്ത സമ്മർദ്ദം കുറഞ്ഞതിനെത്തുടർന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിനടിയിലേക്ക് തളർന്നു വീഴുകയായിരുന്നു. കണ്ടുനിന്നവരെല്ലാം തലയിൽ കൈവെച്ച നിമിഷങ്ങൾ, എന്നാൽ ജീവിതത്തിനും മരണത്തിനുമിടയിൽ അവർ വളരെ […]

Continue Reading

പോൺ വീഡിയോയില്‍ കണ്ടത് ഭാര്യയെയാണോ എന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ബംഗളൂരു: പോണ്‍ വീഡിയോകള്‍ക്ക് അടിമയായ 40കാരൻ ഭാര്യയെ പോൺ വീഡിയോയില്‍ അഭിനയിച്ചുവെന്നു കരുതി കൊല ചെയ്തു. ബെംഗളൂരുവില്‍ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ പ്രതി ജഹീർ പാഷ രണ്ട് മാസം മുമ്പ് ഒരു പോൺ വീഡിയോ കണ്ടു. അതില്‍ തന്‍റെ ഭാര്യ മുബീന (35) ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയം ഇയാള്‍ക്ക് രൂക്ഷമായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്.ഇതിന്‍റെ പേരില്‍ ഇയാള്‍ നിരന്തരം ഭാര്യയെ ശല്യപ്പെടുത്തിയിരുന്നു. ഈ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് ഞായറാഴ്ച മക്കളുടെ […]

Continue Reading

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

കൊല്ലം:  കൊട്ടാരക്കര (Kottarakkara) നെടുവത്തൂർ പുല്ലാമലയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ suicide) ചെയ്തു. പുല്ലാമല സ്വദേശി രാജനാണ് (64) ഭാര്യ രമയെ കൊന്ന് സ്വയം ജീവനൊടുക്കിയത്. രാജന്റെ അക്രമം തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈവിരലുകള്‍ വെട്ടിമാറ്റി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് കൊലപാതകം ഉണ്ടായത്. റബര്‍ തോട്ടത്തിലൂടെ നടന്ന് പോവുകയായിരുന്ന രമയെ രാജന്‍ പതുങ്ങിയിരുന്ന് ആക്രമിച്ചെന്നാണ് വിവരം. രമയുടെ മരണം ഉറപ്പിച്ചതിന് പിന്നാലെ രാജന്‍ ആത്മഹത്യ ചെയ്തു. കുടുംബ വഴക്കിനെ […]

Continue Reading

ഉപജീവനമാര്‍ഗം തട്ടുകടയില്‍‌ നിന്നുള്ള വരുമാനം; സോഷ്യൽ മീഡിയയിലൂടെ പിതാവിന്‍റെ കച്ചവടം ഹിറ്റാക്കി മകൻ

ഹൈദരാബാദ്: വെറുമൊരു വിനോദ പ്ലാറ്റ്ഫോം മാത്രമല്ല സോഷ്യല്‍ മീഡിയ. എല്ലാ മേഖലകളിൽ നിന്നുമുള്ള ബിസിനസുകളെ സഹായിക്കുന്ന ശക്തമായ ഒരു വിപണന മാധ്യമമായി അതിന്നു മാറിയിരിക്കുന്നു. വ്ലോഗര്‍മാരും ഇന്‍ഫ്ലുവന്‍സര്‍മാരും ചില പ്രത്യേക ബ്രാന്‍ഡുകളെ കേന്ദ്രീകരിച്ച് വീഡിയോകള്‍ ഇറക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിലൂടെ സ്വന്തം കുടുംബത്തിന്‍റെ ഭാവി തന്നെ മാറ്റിമറിച്ചിരിക്കുകയാണ് മുഹമ്മദ് അദ്നാന്‍ എന്ന കൊച്ചുമിടുക്കന്‍.വർഷങ്ങളായി ഹൈദരാബാദിലെ മോത്തിനഗറില്‍ തട്ടുകട കച്ചവടം നടത്തിവരുകയായിരുന്നു അദ്നാന്‍റെ പിതാവ്. ‘അൽഹംദുലില്ലാഹ് ചിക്കൻ ഹലീം സ്റ്റാൾ’ എന്നാണ് കടയുടെ പേര്. […]

Continue Reading