news

അടുത്ത അധ്യയന വർഷത്തെ ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27 മുതൽ

അടുത്ത അധ്യയന വർഷത്തെ ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ജൂൺ ഒന്നിന് സംസ്ഥാന വ്യാപകമായി പ്രവേശനോത്സവംനടത്തും. 2022-23 വർഷത്തെ ഒന്നാം വാല്യം പാഠപുസ്തകത്തിന്റെ അച്ചടി പൂർത്തിയായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വിവാദമാക്കുന്ന യൂണിഫോമുകൾ തെരഞ്ഞെടുക്കാതിരിക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണമെന്നും യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാമെന്നും വി ശിവൻകുട്ടി പറഞ്ഞു.  ഹയർ സെക്കൻഡറി അധ്യാപകർ പ്രതിദിനം മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം പുനർ നിശ്ചയിച്ചു. അധ്യാപകരുടെ നിവേദനം പരിഗണിച്ചാണ് തീരുമാനമെന്ന് […]

Continue Reading

ടീച്ചർ ട്രെയിനിങ് സെന്റർ കാസർഗോഡ് പ്രവർത്തനം ആരംഭിച്ചു

കാസർഗോഡ്: നിരവധി തൊഴിൽ സാധ്യതയുള്ള ടീച്ചർ ട്രെയിനിങ് സെന്റർ കാസർഗോഡ് പ്രവർത്തനം തുടങ്ങി. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പിജി കഴിഞ്ഞ പെൺകുട്ടികൾക്ക് പ്രീപ്രൈമറി, മോണ്ടിസോറി രംഗത്ത് അദ്ധ്യാപികയായി പ്രവർത്തിക്കാം, ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സും രണ്ടുവർഷത്തെ ഡിപ്ലോമ കോഴ്സും അതോടൊപ്പം അഫ്സൽ ഉലമ അറബിക് ടീച്ചർ ട്രെയിനിങ് കോഴ്സും നടത്തിവരുന്നു2022-23 ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നുഈവർഷം പ്ലസ്ടു പരീക്ഷ എഴുതിയ വർക്കും ഡിഗ്രി പിജി യോഗ്യത ഉള്ളവർക്കും പ്രവേശനം നേടാം, 30 സീറ്റുകൾ മാത്രം, പ്രായപരിധിയില്ല ,അഡ്മിഷൻ അന്വേഷണങ്ങൾക്കും […]

Continue Reading

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാസർകോട് ജില്ല ഏറെ പിന്നാക്കമെന്ന് പഠനം

കാസർകോട്: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാസർകോട് ജില്ലയുടെ അവസ്ഥ അതിദയനീയമെന്ന് പഠന റിപ്പോർട്ട്. പരിമിതമായ സൗകര്യം കാരണം ജില്ലയിലുള്ളവർ ഉന്നതപഠനത്തിനായി അതിർത്തി കടക്കുകയാണെന്നും ഇതിന് പരിഹാരമുണ്ടാക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.എസ്.എഫ്.ഐ ജില്ല കമ്മിറ്റി നിയോഗിച്ച ഏഴംഗ സമിതി തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സർക്കാർ, എയ്ഡഡ് മേഖലയിൽ ഏറ്റവും കുറഞ്ഞ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്.മതിയായ ഹോസ്റ്റലുകളോ അധ്യാപകരോ നൂതന കോഴ്സുകളോ ജില്ലയിലില്ല. രൂക്ഷമായ ഗതാഗതപ്രശ്നവും വിദ്യാർഥികൾ നേരിടുന്നു. കാസർകോടിന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പ്രത്യേക പാക്കേജ് തയാറാക്കണമെന്നും സമിതിയംഗങ്ങൾ […]

Continue Reading

കാറിൻ്റെ സീറ്റിലൊളിപ്പിച്ച് കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ മയക്കുമരുന്നുമായി 4 പേർ അറസ്റ്റിൽ

കാസർകോട്: കാറിന്റെ സീറ്റിലൊളിപ്പിച്ച് കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലവരുന്ന മാരകമായ എംഡിഎംഎ മയക്കുമരുന്നുമായി നാലുപേരെ കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കാസർകോട്ടെ സമീർ, ശെയ്ഖ് അബ്ദുൽ നൗശാദ്, ശാഫി, ദക്ഷിണ കന്നഡ ജില്ലയിലെ അബൂബകർ സിദ്ദീഖ് എന്നിവരാണ് ആദൂർ കുണ്ടാറിൽ നിന്നും 200 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്നാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. സീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. കാസർകോട് […]

Continue Reading

ക്ഷേത്രമുറ്റത്ത് നിസ്‌ക്കരിച്ചും ഭക്തരെ അനുഗ്രഹിച്ചും മാപ്പിളത്തെയ്യം ‘മുക്രിപോക്കര്‍’ മാനവികതയും ഐതീഹ്യവും വിളിച്ചോതി മാലോം കൂലോം കളിയാട്ടത്തിന് സമാപനം

വെള്ളരിക്കുണ്ട്: ക്ഷേത്ര മുറ്റത്ത് നിസ്‌ക്കരിച്ചും ബാങ്ക് വിളിച്ചും മാപ്പിള തെയ്യം. വെള്ളരിക്കുണ്ട് മാലോം കൂലോം ഭഗവതി ക്ഷേത്രമുറ്റത്താണ് മാനവികതയും ഐതീഹ്യ പെരുമയും വിളിച്ചോതി മാപ്പിള തെയ്യം നിറഞ്ഞാടിയത്. കള്ളി മുണ്ടും വെള്ളബനിയനും തലയില്‍ തൊപ്പിയും വെച്ച് മാപ്പിള തെയ്യം അരങ്ങിൽ നിറഞ്ഞാടിയപ്പോൾ ഭക്തര്‍ കൈകൂപ്പി വണങ്ങി. മുക്രി പോക്കര്‍ തെയ്യമാണ് പതിറ്റാണ്ടുകള്‍ മുന്‍പത്തെ ആചാര അനുഷ്ഠാനത്തിന്റെ ഭാഗമായി മാലോം കൂലോത്ത് നടന്നത്. പതിറ്റാണ്ടുകള്‍ മുന്‍പ് നടന്ന ഒരു അപൂര്‍വ്വ ബന്ധത്തിൻ്റെ ജ്വലിക്കുന്ന ഓര്‍മ്മയാണ് മാലോം കൂലോത്തെ മുക്രി […]

Continue Reading

വീണ്ടും ഇവി അപകടം, ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ വീട്ടിനുള്ളിൽ ചാർജിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ വേർപെടുത്താവുന്ന ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. തീ ആളിപ്പടർന്ന് പൊള്ളലേറ്റ് 80കാരനായ രാമസ്വാമി എന്നയാളാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി ബാറ്ററി ചാർജ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പിതാവിനെ രക്ഷിക്കാൻ ശ്രമിച്ച മകൻ പ്രകാശ്, ഭാര്യ കമലമ്മ, മരുമകൾ കൃഷ്ണവേണി എന്നിവർക്ക് പരിക്കേറ്റു.പ്രകാശ് ഒരു വർഷമായി ഇവി സ്കൂട്ടർ ഉപയോഗിക്കുന്നയാളാണ്. അപകടത്തിൽ പ്യുവർ ഇവി നിർമ്മാതാവിനെതിരെ അശ്രദ്ധമൂലമുള്ള മരണത്തിന് പൊലീസ് കേസെടുത്തു. […]

Continue Reading

എസ്എസ്എൽസി കഴിഞ്ഞെത്തിയ വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പയ്യോളിയിൽ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൻപുരയിൽ ജയദാസന്റെ മകൾ അനുശ്രീയാണ് മരിച്ചത്. പയ്യോളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ്. ഇന്നത്തെ ഫിസിക്‌സ് പരീക്ഷയും കണക്കും ബുദ്ധിമുട്ടായിരുന്നുവെന്ന് അനുശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കൾ പറഞ്ഞു.വീടിന് മുകളിലത്തെ നിലയിലെ മുറിയിൽ കയറി വാതിലടച്ച അനുശ്രീ വിളി കേൾക്കാത്തതിനെത്തുടർന്ന് ചേച്ചി അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ […]

Continue Reading

‘പുറത്തിറങ്ങിയാൽ പിശാച് തിന്നും’; ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഒരു ഗ്രാമം

അമരാവതി: പിശാചിനെ ഒഴിവാക്കാൻ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമം സ്വയം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഒരുമാസത്തിനിടെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതിന് പിന്നാലെയാണ് ഗ്രാമത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.ലോക്ക്ഡൗണിനെ തുടർന്ന് വില്ലേജ് ഓഫീസ് അടഞ്ഞുകിടക്കുകയാണ്. ഗ്രാമത്തിന് പുറത്തുനിന്നുള്ള ആർക്കും ഇങ്ങോട്ടു പ്രവേശനം ഇല്ല. സ്‌കൂളുകളും അംഗൻവാടികളും പ്രവർത്തിക്കുന്നില്ല. ആശുപത്രി ജീവനക്കാരെയും മറ്റ് ഉദ്യോഗസ്ഥരെയും ഗ്രാമത്തിൽ പ്രവേശിക്കാൻ നാട്ടുകാർ അനുവദിക്കുന്നില്ല. ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ സർബുജിലി മണ്ഡലിലാണ് ഈ ഗ്രാമം. ഒഡീഷയുമായി അതിർത്തി പങ്കിടുന്നു. ലോക്ക്ഡൗൺ പിശാചിനെതിരെ പ്രവർത്തിക്കുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. കഴിഞ്ഞ കുറച്ച് […]

Continue Reading

നോമ്പെടുക്കാനുള്ള ഒരുക്കത്തിനിടെ പ്രാണി തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം; യുവതി തൽക്ഷണം മരിച്ചു

നീലേശ്വരം: നോമ്പെടുക്കാനുള്ള ഒരുക്കത്തിനിടെ പ്രാണി തൊണ്ടയിൽകുടുങ്ങിയെന്ന് സംശയം, യുവതി തൽക്ഷണം മരിച്ചു. നീലേശ്വരം ചിറപ്പുറത്തെ മര വ്യാപാരി നൗശാദിന്റെ ഭാര്യ സമീറ (35) യാണ് മരിച്ചത്.വ്യാഴാഴ്ച പുലർചെയാണ് സംഭവം. നോമ്പെടുക്കുന്നതിനായി അത്താഴം കഴിക്കാൻ സമീറ ഉറക്കമുണർന്നിരുന്നു. ഇതിനിടയിൽ ശ്വാസതടസം അനുഭവപ്പെട്ട് സമീറ അസ്വസ്ഥത പ്രകടിപ്പിച്ചു. പരിശോധനയിൽ തൊണ്ടയിൽ പ്രാണി കുടുങ്ങിയതായി ബോധ്യപ്പെട്ടുവെന്നാണ് വീട്ടുകാർ പറയുന്നത്. ഉടൻ നീലേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറേകാൽ മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ചിറപ്പുറത്തെ മാഹിൻ – മറിയം […]

Continue Reading

ദേശീയ പാത വികസനത്തിനായി കാസർകോട്ട് ദർഗ മാറ്റിസഥാപിച്ചു

കാസർകോട്: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നാലര പതിറ്റാണ്ട് പഴക്കമുള്ള ദർഗ മാറ്റിസ്ഥാപിച്ചു. നുള്ളിപ്പാടി മുഹ്യുദ്ദീൻ ജുമാ മസ്ജിദ് പരിസരത്ത് സ്ഥിതി ചെയ്തിരുന്ന ഹലീമാബീവിയുടെ ദർഗയാണ് മസ്ജിദ് കമിറ്റിയുടെ നേതൃത്വത്തിൽ മാറ്റി സ്ഥാപിച്ചത്. 45 വർഷം മുമ്പ് റമദാൻ 14ന് വിടവാങ്ങിയ ബീവിയുടെ ദർഗ പരിപാലിക്കുന്നത് മസ്ജിദ് കമിറ്റിയാണ്. പ്രവാചക കുടുംബത്തിൽ പെട്ടവരും ഇസ്ലാമിക പ്രബോധനത്തിനായി കേരളത്തിലെത്തിയ സച്ചരിതരായ മഹാന്മാരുടെ കുടുംബത്തിൽ പെട്ടവരുമാണ് ഹലീമ ബീവിയെന്ന് പേരമകനും കുടുംബത്തിലെ മുതിർന്ന അംഗവുമായ അബ്ദുല്ല പറഞ്ഞു.ദേശീയ പാതയുടെ വികസനത്തിനായി […]

Continue Reading