news

മടിക്കേണ്ട..! എത്രയും വേഗം ആശുപത്രിയിലെത്തിക്കൂ; നിങ്ങളെ കാത്തിരിക്കുന്നു ക്യാഷ് അവാര്‍ഡ്

തിരുവനന്തപുരം: ഗുരുതരമായ അപകടങ്ങളില്‍പെടുന്നവരെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നവരെ ആദരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് സംസ്ഥാന പോലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.ഗുരുതരമായ അപകടങ്ങളില്‍പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നവരെ ആദരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് സംസ്ഥാന പോലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. അപകടത്തിനിരയായവരെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്നവരെയാണ് അവാര്‍ഡിന് പരിഗണിക്കുക. ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ട് പോലീസ് വിശദവിവരങ്ങള്‍ […]

Continue Reading

മുസ്‌ലിം വിദ്വേഷത്തെക്കുറിച്ചു പഠിച്ചു; തമിഴ് മോട്ടിവേഷനൽ സ്പീക്കർ ശബരിമല ഇസ്‌ലാം സ്വീകരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് മോട്ടിവേഷനൽ സ്പീക്കറും സാമൂഹിക പ്രവർത്തകയുമായ ശബരിമല ജയകാന്തൻ ഇസ്‌ലാം സ്വീകരിച്ചു. സൗദി സന്ദർശനത്തിനെത്തിയ അവർ മക്കയിലെ ഹറം പള്ളിയിൽ കഅ്ബയ്ക്ക് മുന്നിൽനിന്നാണ് ഇസ്‌ലാം ആശ്ലേഷം പ്രഖ്യാപിച്ചത്. ഫാത്തിമ ശബരിമല എന്ന പേര് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.”എന്തുകൊണ്ടാണ് ലോകത്തെങ്ങും മുസ്‌ലിംകളോട് ഇത്രയും വിദ്വേഷമെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു. തുടർന്ന് നിഷ്പക്ഷ മനസോടെ ഖുർആൻ വായിച്ചുതുടങ്ങി. അങ്ങനെയാണ് ആ സത്യം ഞാൻ മനസിലാക്കുന്നത്. ഇപ്പോൾ എന്നെക്കാളും ഞാൻ ഇസ്‌ലാമിനെ സ്‌നേഹിക്കുന്നു.”- അവർ പറഞ്ഞു. മുസ്‌ലിമായിരിക്കുന്നത് വലിയൊരു […]

Continue Reading

മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു; ഭയന്നോടുന്നതിനിടെ യുവതിയുടെ കൈയിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മൂപ്പൈനാട്: വയനാട് മൂപ്പൈനാട് വനത്തിൽ തേനെടുക്കുന്നതിനിടെ രണ്ടുമരണം.പരപ്പൻപാറ ചോലനായ്ക്ക കോളനിയിലെ രാജനും കുമ്പപ്പാറ കോളനിയിലെ സുനിലിന്റെ നാലുമാസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്.തേനെടുക്കുന്നതിനിടെ രാജൻ വീഴുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ യുവതിയുടെ കൈയിൽ നിന്ന് കുഞ്ഞ് നാലുമാസം പ്രായമായ കുഞ്ഞ് പാറക്കെട്ടിൽ വീണ് മരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.മൃതദേഹങ്ങൾ വനം വകുപ്പ് ഫയർഫോഴ്സും വനം വകുപ്പും ചേർന്ന് പുറത്തെത്തിച്ചു.

Continue Reading

ഗുണ്ടല്‍പേട്ടിൽ വാഹനാപകടം: പെരുന്നാൾ കഴിഞ്ഞ് മടങ്ങാനിരുന്ന പ്രവാസിയടക്കം രണ്ട് മലയാളികൾ മരിച്ചു

സുല്‍ത്താന്‍ബത്തേരി: കര്‍ണാടക അതിര്‍ത്തിയായ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. വയനാട് കമ്പളക്കാട് പൂവനാരിക്കുന്ന് സ്വദേശി നെടുങ്കണ്ടി ഹൗസില്‍ അബ്ദുവിന്റെയും താഹിറയുടെയും മകന്‍ എന്‍ കെ അജ്മലും (20) ബന്ധുവായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി സലാമിന്‍റെ മകന്‍ അല്‍ത്താഫും ആണ് അപകടത്തിൽ മരിച്ചത്. പ്രവാസിയായ അജ്മൽ പെരുന്നാൾ കഴിഞ്ഞ് തിരികെ പോകാനിരിക്കവെയാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം നടന്നത്. അജ്മല്‍ ഓടിച്ച പിക്കപ്പ് വാന്‍ കൂത്തന്നൂരില്‍ വെച്ച് എതിരെ വന്ന കര്‍ണ്ണാടക […]

Continue Reading

‘പെണ്‍കുട്ടികളുടെ വസ്ത്രം ധരിച്ചു’; കോളേജില്‍ അപമാനിക്കപ്പെട്ടുവെന്ന് വിദ്യാര്‍ത്ഥി

വസ്ത്രധാരണത്തിന്റെ പേരില്‍ ( Dressing Style ) പല തരത്തിലുള്ള തുറന്ന ചര്‍ച്ചകളും ഇന്ന് നമ്മുടെ സമൂഹത്തില്‍ നടക്കാറുണ്ട്. വിദ്യാര്‍ത്ഥികളും സ്ത്രീകളും ഭിന്നലൈംഗികതയുള്ളവരുമെല്ലാമാണ് ( Women and Transgenders ) പ്രധാനമായും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കാറ്. വസ്ത്രധാരണമെന്നത് വ്യക്തിയുടെ സ്വാതന്ത്ര്യവും സന്തോഷവുമാണെന്ന അഭിപ്രായത്തില്‍ തന്നെയാണ് മിക്കപ്പോഴും ഈ ചര്‍ച്ചകളെല്ലാം വന്നെത്തിനില്‍ക്കാറ്. എന്നാല്‍ ചര്‍ച്ചകളും വിശകലനങ്ങളുമെല്ലാം നടക്കുന്ന ഇടങ്ങള്‍ക്ക് പുറത്ത്, സമൂഹത്തില്‍ ഇപ്പോഴും വസ്ത്രധാരണം അലിഖിതമായ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് നടക്കുന്നത്. സ്ത്രീകള്‍ എന്ത് ധരിക്കണം, പുരുഷന്മാര്‍ എന്ത് […]

Continue Reading

വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ പെൺകുട്ടി ഗർഭിണി; പിതാവ് പോക്സോ കേസിൽ അറസ്റ്റിൽ

കാഞ്ഞങ്ങാട് :വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെ ആരോപണവിധേയനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് വന്നത്. 49 വയസുകാരനായ പിതാവാണ് 17 വയസുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പ്ലസ്ടു വിദ്യാർഥിനിയായ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർ സ്കാനിംഗ് പരിശോധന നടത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് തെളിഞ്ഞത്. ഒന്നര മാസത്തോളം ഗർഭിണിയായിരുന്നു പെൺകുട്ടി. ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയിൽ […]

Continue Reading

വീടിന് മുന്നിൽ പെൺകുഞ്ഞിനെ ആക്രമിച്ച് കുരങ്ങൻ, ‘തട്ടിക്കൊണ്ടുപോകാനും’ ശ്രമം, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

ചൈന(China)യിൽ ഒരു മൂന്നുവയസുള്ള പെൺകു‍‍ഞ്ഞിനെ കാട്ടുകുരങ്ങ്(wild monkey) ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്‍തു. കുഞ്ഞ് വീടിന് പുറത്ത് കളിക്കുകയായിരുന്നു. ഇത് കണ്ട കുരങ്ങൻ പെട്ടെന്ന് അവളുടെ മേൽ പാഞ്ഞുകയറുകയും അവളെ നിലത്തേക്ക് തള്ളിയിടുകയും അതിവേഗം അവളെ വലിച്ചിഴക്കുകയും ചെയ്യുകയായിരുന്നു.ഭാഗ്യവശാൽ, കുറച്ച് മാറിയുണ്ടായിരുന്ന ഒരാൾ ഓടിവരികയും കുട്ടിയെ കുരങ്ങൻ കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ അതിന്റെ പിടിയിൽ നിന്ന് അവളെ രക്ഷിക്കുകയും ചെയ്തു എന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം […]

Continue Reading

ബ്രാൻഡഡ് വസ്ത്രം; ആഡംബര ജീവിതം; കവർന്നത് ബുള്ളറ്റ്; കാമുകിയ്ക്കു ലക്ഷങ്ങൾ

കോഴിക്കോട്: മൂന്നു ലക്ഷത്തോളം രൂപ വിലയുള്ള റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ബൈക്കും 20 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ച യുവാവ് മൂന്നാം ദിവസം പിടിയിൽ. കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽ ഫലാഹിൽ ഇസ്മായിലാണ് (25) പിടിയിലായത്.പൂവാട്ടുപറമ്പിലെ വീട്ടിൽ 19ന് വൈകിട്ട് അഞ്ചരയ്ക്കും രാത്രി പതിനൊന്നിനുമിടയിലായിരുന്നു മോഷണം. വീട്ടുകാർ നോമ്പ് തുറക്കാൻ പോയ സമയം വീടിന്റെ മു൯വശത്തെ വാതിലിന്റെ പൂട്ടു തക൪ത്ത് അകത്തു കടന്നു. കിടപ്പുമുറിയിലെ അലമാരയുടെ വാതിൽ തക൪ത്ത് 20 പവൻ സ്വ൪ണവും ഒരു […]

Continue Reading

കാസർകോട്ട് പ്ലസ്ടു വിദ്യാർഥികൾക്ക് നേരെ നടന്ന സദാചാര അക്രമം; 5 ബിഎംഎസ് പ്രവർത്തകർ അറസ്റ്റിൽ

കാസർകോട്: കാസർകോട്ട് പ്ലസ്ടു വിദ്യാർഥികൾക്ക് നേരെ നടന്ന സദാചാര അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് ബിഎംഎസ് പ്രവർത്തകരെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത് (26), പ്രദീപ് (37), ശശിധരൻ (37), വിനോദ്കുമാർ (40), നാഗേഷ് (33) എന്നിവരെയാണ് കാസർകോട് സിഐ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മലയോര മേഖലയിൽപ്പെട്ട സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായ 19കാരനും 17കാരിയുമാണ് സദാചാര അക്രമത്തിന് ഇരയായത്. കാസർകോട് അശ്വിനി നഗറിലെ തിയേറ്ററിൽ സിനിമയ്ക്കെത്തിയ ഇവർ ടികറ്റ് കിട്ടാത്തതിനാൽ മെഹ്ബൂബ് […]

Continue Reading

കണ്ണൂർ സർവ്വകലാശാല മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി

കണ്ണൂർ സർവ്വകലാശാല മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി.  മുൻ വർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ചന്ന പരാതിയെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

Continue Reading