news

‘ഇതാണോ സമത്വം’, ഇർഫാൻ പത്താന്റെ ഭാര്യ സഫ ബെയ്ഗിനെതിരെ സൈബർ ആക്രമണം

മുംബൈ: രാമനവമിയുമായി ബന്ധപ്പെട്ട അതിക്രമങ്ങളിൽ പ്രതികരിച്ച മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താന്റെ ഭാര്യയ്‌ക്കെതിരെ സൈബർ ആക്രമണം. സഫ ബേഗിന്റെ മോഡലിങ് കാലത്തെയും പത്താന്റെ ഭാര്യയായ ശേഷമുള്ള സമയത്തെയും ചിത്രങ്ങൾ പങ്കുവച്ചാണ് ഇവർക്കെതിരെ അധിക്ഷേപം നടക്കുന്നത്. വിവാഹത്തിന് ശേഷം ഹിജാബ് അണിഞ്ഞാണ് സഫ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറുള്ളത്. 2016 ഫെബ്രുവരിയിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.ഈയിടെ രാമനവമിയുമായി ബന്ധപ്പെട്ട ഇർഫാന്റെ ട്വീറ്റ് ചർച്ചകൾക്ക് വഴി വച്ചിരുന്നു. ‘എന്റെ രാജ്യം, എന്റെ സുന്ദര രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉന്നതിയിലെത്താൻ കഴിവുള്ള […]

Continue Reading

ദല്‍ഹിയിലെ നാല്‍പതോളം ഗ്രാമങ്ങളുടെ പേര് മാറ്റണം; മുഹമ്മദ്പൂരിന്റെ പേര് മാധവപുരമെന്നാക്കണം; സ്ഥലപ്പേര് മാറ്റല്‍ ആവശ്യവുമായി വീണ്ടും ബി.ജെ.പി

ന്യൂദല്‍ഹി: ഒരിടവേളക്ക് ശേഷം സ്ഥലപ്പേരുകള്‍ മാറ്റണമെന്ന അവശ്യവുമായി ബി.ജെ.പി വീണ്ടും രംഗത്ത്.ദല്‍ഹിയില്‍ മാത്രം നാല്‍പതോളം ഗ്രാമങ്ങളുടെ പേര് മാറ്റണമെന്നാണ് ബി.ജെ.പി ദല്‍ഹി ഘടകം ആവശ്യപ്പെടുന്നത്.മുഗള്‍ ഭരണ കാലഘട്ടത്തിലെ ഇസ്‌ലാമിക പേരുകള്‍ ഉള്ള ഗ്രാമങ്ങളുടെ പേര് മാറ്റണമെന്ന് ബി.ജെ.പി ദല്‍ഹി ഘടകം പ്രസിഡന്റ് ആദേശ് ഗുപ്ത ആവശ്യപ്പെട്ടു. മുഹമ്മദ്പൂര്‍ ഗ്രാമത്തിന്റെ പേര് മാധവപുരമെന്നാക്കണമെന്നും ഇതിനായി സൗത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രമേയം പാസാക്കിയെങ്കിലും ദല്‍ഹി സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ബി.ജെ.പി ആരോപിച്ചു. നേരത്തെ യു.പി സര്‍ക്കാര്‍ അലഹബാദിന്റെ പേര് പ്രയാഗ്രാജ് […]

Continue Reading

‘ഒരു സോപ്പ് വാങ്ങിത്തരുമോ’ എന്ന് ചോദ്യം; അവശത കണ്ട് വായോധികനെ കുളിപ്പിച്ചു കൊടുത്ത് പോലീസുകാരൻ! ഷൈജുവിന് ബിഗ് സല്യൂട്ട്

നെയ്യാറ്റിൻകര: ‘ഒരു സോപ്പു വാങ്ങിത്തരുമോ’ എന്നു ചോദിച്ച വയോധികനെ കുളിപ്പിച്ച് കൊടുത്ത് പോലീസുകാരൻ. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരനും പൂവാർ വിരാലി സ്വദേശിയുമായ എസ്.ബി. ഷൈജുവാണ് യാചകന് തുണയായത്.കഴിഞ്ഞ ദിവസം, ഉച്ചയ്ക്കു പന്ത്രണ്ടരയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപമാണു സംഭവം. പൊരി വെയിലത്തു നിന്ന് ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് അവശനായ വയോധികൻ പതുക്കെ നടന്നു വരുന്നത് ഷൈജു കണ്ടത്.ഡ്യൂട്ടി അവസാനിച്ചതിനാൽ തിരികെ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വയോധികന്റെ സമീപത്തു ചെന്ന് ‘റോഡ് മുറിച്ചു കടക്കേണ്ടതുണ്ടോ’ എന്നു ചോദിച്ചു. […]

Continue Reading

ജനസംഖ്യയില്‍ ഹിന്ദുക്കളെ മുസ്‌ലിംകള്‍ മറികടക്കുമോ?; വിദഗ്ധര്‍ പറയുന്നു ‘ഒരിക്കലും സാധ്യമല്ല, സാമാന്യ ബുദ്ധി ഉപയോഗിച്ചാല്‍ മനസ്സിലാവും’

ഷിംല: ഇന്ത്യ മുസ്ലീം രാജ്യമാകുന്നത് തടയാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ഹിമാചല്‍ പ്രദേശിലെ അഖില ഭാരതീയ സന്ത് പരിഷത്തിന്റെ ചുമതല വഹിക്കുന്ന യതി സത്യദേവാനന്ദ് സരസ്വതി പറഞ്ഞിരുന്നു. ‘ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്നാല്‍ മുസ്ലീം വിഭാഗം ജനസംഖ്യയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ സംഘടന ഹിന്ദുക്കളോട് ആവശ്യപ്പെടുന്നത് ഇതാണ്. ഇന്ത്യ ഒരു മുസ്ലീം രാജ്യമാകുന്നത് തടയാന്‍ നിങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുക’ എന്നാണ് യതി സത്യദേവാനന്ദ് സരസ്വതി പറഞ്ഞത്. ഉന ജില്ലയിലെ മുബാരക്ക്പൂരില്‍ സംഘടിപ്പിച്ച […]

Continue Reading

കേരളത്തിൽ നിന്നു വരുന്നവർക്ക് നിയന്ത്രണം കടുപ്പിക്കാൻ കർണാടക

ബെംഗളൂരു: കൊവിഡ് നാലാം തരംഗത്തിൻ്റെ സൂചനകൾ വന്നു തുടങ്ങിയതോടെ മുൻകരുതൽ നടപടികളുമായി കർണാടക. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും പൊതുജനങ്ങൾ അനാവശ്യമായ കൂടിച്ചേരലുകൾ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും കർണാടക ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. കേരളത്തിൽ നിന്നുള്ള വരുന്നവർക്ക് വീണ്ടും കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്താൻ സാധ്യതയുണ്ട്. അതിർത്തികളിൽ പരിശോധന വർധിപ്പിക്കുമെന്നും ബുധനാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുതിയ നിയന്ത്രണങ്ങളോടെ കൊവിഡ് മാർഗനിർദേശം പുതുക്കുമെന്നുമാണ് കർണാടക മുഖ്യമന്ത്രി ബസ്സവരാജ് ബൊമ്മെ പറയുന്നത്. […]

Continue Reading

കാറിൽ ഹെൽമറ്റ് വയ്ക്കാത്തതിന് 500 രൂപ പിഴ; അന്തംവിട്ട് ഉടമ

ഓടിക്കാത്ത കാറില്‍ ഹെല്‍മറ്റ് വയ്ക്കാതെ സഞ്ചരിച്ചതിന് മോട്ടോര്‍വാഹന വകുപ്പിന്റെ അഞ്ഞൂറുരൂപ പിഴ. തിരുവനന്തപുരം വെഞ്ഞാറമൂട് മൂക്കുന്നൂര്‍ സ്വദേശി എ. അജിത്കുമാറിനാണ് വിചിത്രമായ പിഴനോട്ടിസ് കിട്ടിയത്. കാറിന്റെ റജിസ്ട്രേഷന്‍ നമ്പരിലെ വിലാസത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടിസ് ലഭിച്ചത്. ഗതാഗത നിയമ ലംഘനത്തിന് മോട്ടോര്‍വാഹന വകുപ്പ് നല്‍കിയ നോട്ടിസില്‍ വാഹനം കൃത്യമായി പറയുന്നുണ്ട്. മോട്ടോര്‍ കാര്‍ . അഞ്ഞൂറുരൂപ പിഴയ്ക്ക് കാരണം പറഞ്ഞിരിക്കുന്നത് ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ .ഈ നോട്ടിസ് കണ്ട് അന്തംവിട്ടിരിക്കുകയാണ് അജിത് കുമാര്‍. നോട്ടിസിലെ വാഹന റജിസ്ട്രേഷന്‍ നമ്പരും […]

Continue Reading

‘മാസ്ക് മാറ്റാറായില്ല, കേരളത്തിൽ കൊവിഡ് വർധനയില്ല, കൂടിയാൽ ബുള്ളറ്റിൻ’, ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നത്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ ഉയരുന്നെങ്കിലോ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നെങ്കിലോ സംസ്ഥാന തലത്തില്‍ അറിയിക്കണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. തുടര്‍ച്ചയായി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാക്‌സിനേഷന്‍ ശക്തിപ്പെടുത്തണമെന്നും മന്ത്രി […]

Continue Reading

മോഷ്ടിച്ച JCB ഉപയോഗിച്ച് ATM അപ്പാടെ കോരിയെടുത്ത് കള്ളന്മാർ ; അടിച്ച് മാറ്റിയത് 27 ലക്ഷം രൂപ

മോഷ്ടിച്ച JCB ഉപയോഗിച്ച് ATM അപ്പാടെ കോരിയെടുത്ത് കള്ളന്മാർ ; അടിച്ച് മാറ്റിയത് 27 ലക്ഷം രൂപ (വീഡിയോ )

Continue Reading

ഇവിടെയാണ് സിൽവർ ലൈൻ തുടക്കം, സർവ ദുരിതങ്ങളുടേയും

കാസർകോട്: കാസർകോടിന്‍റെ പേര് പരാമർശിക്കാതെ എന്ത് സിൽവർ ലൈൻ. കാസർകോട്ടുകാർക്ക് തിരുവനന്തപുരത്തേക്ക് അതിവേഗം കുതിക്കാനാണല്ലോ സർക്കാറിന്‍റെ ഈ പെടാപ്പാടെല്ലാം. എന്നാൽ, പാത തുടങ്ങുന്നിടത്തുനിന്നുതന്നെ പദ്ധതിവഴിയുള്ള ദുരിതവും ആരംഭിക്കുന്നു.കാസർകോട് മണ്ഡലത്തിലെ നെല്ലിക്കുന്ന് ഭാഗത്തുനിന്നാണ് പാതയുടെ തുടക്കം. തലസ്ഥാന നഗരിയിൽനിന്ന് പറഞ്ഞാൽ കാസർകോട് റെയിൽവേ സ്റ്റേഷനും കടന്ന് ഏകദേശം ഒന്നര കി.മീ കഴിഞ്ഞാണ് ഈ പ്രദേശം. സിൽവർ ലൈനിന്‍റെ സ്റ്റേഷൻ കാസർകോട് റെയിൽവേ സ്റ്റേഷന്‍റെ പടിഞ്ഞാറ് കുണ്ടിൽ പ്രദേശത്ത്. ഇവിടെയാണ് യാത്ര അവസാനിക്കുക. വണ്ടി നിർത്തിയിടാനും അറ്റകുറ്റപ്പണി നടത്താനുമുള്ള യാർഡ് […]

Continue Reading

ആലപ്പുഴയില്‍ ആയുധങ്ങളുമായി ആര്‍എസ്എസുക്കാര്‍; പിടികൂടിയത് ഷാനിനെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്ന്

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ആയുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബിറ്റു എന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വടിവാളുകള്‍ അടക്കമുള്ളവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. 2021 ഡിസംബര്‍ 18നാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ കെ എസ് ഷാനിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്.

Continue Reading