news

രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത ചുമ; കുമ്പള സ്വദേശിയായ പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് സ്പ്രിങ്

കണ്ണൂർ: പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തിൽ (Lungs)കുടുങ്ങിയ ലോഹനിർമ്മിത സ്പ്രിങ് (Metal spring)വിജയകരമായി പുറത്തെടുത്തു. സങ്കീർണ റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് (Kannur Medical College)ആശുപത്രിയിലെ വിദഗ്ധർ സ്പ്രിങ് പുറത്തെടുത്തത്. കാസർഗോഡ് കുമ്പള സ്വദേശിയായ 11 വയസ്സുകാരന്റെ ശ്വാസകോശത്തിൽ വലത്തേ അറയിൽ കുടുങ്ങിയ രണ്ടു സെന്റീമീറ്ററോളം വലിപ്പമുള്ള സ്പ്രിങ് ആണ് നിക്കം ചെയ്തത്. മുമ്പെപ്പോഴോ അബദ്ധത്തിൽ കുട്ടി വിഴുങ്ങിയതാണിത്. മൂന്ന് കഷ്ണങ്ങളായി മാറിയതിനാൽ അതിന്റെ പ്രതിസന്ധിയും ചികിത്സാഘട്ടത്തിൽ അഭിമുഖീകരിക്കേണ്ടിവന്നു. രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത കടുത്ത ചുമയും […]

Continue Reading

കരിപ്പൂരിൽ വസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കാസർകോട് സ്വദേശിനി പിടിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 356 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കാസർകോട് സ്വദേശിനി ഫാത്തിമത്ത് മുസൈനയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.വസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. മിശ്രിത രൂപത്തിലാക്കി മൂന്ന് പൗച്ചുകളിൽ നിക്ഷേപിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമം. എയർ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനത്തിൽ ദുബായിൽ നിന്നാണ് ഇവർ എത്തിയത്.

Continue Reading

കാറും ലോറും കൂട്ടിയിടിച്ച് അപകടം; നാല് മരണം

ആലപ്പുഴ: അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ നാലു പേർ മരിച്ചു. വിമാനത്താവളത്തിലേക്കു പോയവരാണ് അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്ന നാലു പേരും മരിച്ചു. നാലു പേരാണ് കാറിലുണ്ടായിരുന്നത്. മരിച്ചവരില്‍ 12 വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റയാള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ അഞ്ചു മണിയോടു കൂടിയാണ് അപകടം. അപകടകാരണം വ്യക്തമല്ല. Updating…….

Continue Reading

മൂന്ന് മീനിന് രണ്ടേകാല്‍ ലക്ഷം രൂപ!, വിലകേട്ട് കണ്ണുതള്ളേണ്ട, പിടിച്ചതും വിറ്റതും കേരളത്തില്‍ തന്നെ

കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലം നീണ്ടകര തുറമുഖത്ത് കണ്ട ചെറിയ ആള്‍ക്കൂട്ടത്തിലേക്ക് തലയിട്ട് നോക്കിയവരില്‍ ചിലര്‍ക്ക് പരിസരബോധം വരാന്‍ കുറച്ച് സമയമെടുത്തു. പതിവ് പോലെയുള്ള ലേലംവിളി കേട്ടാണ് ചിലര്‍ അവിടെ എത്തിയത്. അത്യാവശ്യം വലിപ്പമുള്ള മൂന്ന് മീനുകള്‍ നിരത്തിവെച്ചിട്ടുണ്ട്. മുണ്ട് മടക്കി കുത്തി ഒരാള്‍ വിളിച്ച് പറയുന്നുണ്ട്… ‘ഒന്നേ ഇരുപത്, ഒന്നേ നാല്പത്, ഒന്നേ അമ്പത്’ ഇങ്ങനെ അതിവേഗത്തില്‍ തുക വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവില്‍ രണ്ടേകാല്‍ ലക്ഷം മൂന്ന് തരം എന്ന് വിളിച്ചുപറഞ്ഞപ്പോള്‍ വൈകി അവിടെ എത്തിയവരില്‍ പലരും […]

Continue Reading

കാഴ്ച പരിമിതനായ അത്തര്‍ വില്‍പ്പനക്കാരനെ റോഡ് മുറിച്ച് കടക്കാന്‍ സഹായിച്ച ശേഷം ഫോണും പണവും കവര്‍ന്നു

കോഴിക്കോട്: സഹായിക്കാനെന്ന വ്യാജേന എത്തിയയാള്‍ കാഴ്ച പരിമിതന്റെ മൊബൈല്‍ ഫോണും പണവും കവര്‍ന്നു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ഞായറാഴ്ചയായിരുന്നു സംഭവം. കാസര്‍കോഡ് സ്വദേശി അസീസിന്റെ പണവും ഫോണുമാണ് അപരിചിതന്‍ കവര്‍ന്നത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു കവര്‍ച്ച. കവര്‍ച്ച നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കോഴിക്കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. റോഡ് മുറിച്ച് കടക്കാന്‍ ബുദ്ധിമുട്ടുകയായിരുന്ന അസീസിനെ സഹായിക്കാനെന്ന വ്യാജേന ഇയാള്‍ എത്തി. റോഡ് മുറിച്ച് കടന്ന ശേഷം തൊട്ടടുത്തുള്ള മസ്ജിദില്‍ അസീസ് […]

Continue Reading

കേരളത്തിന് ലഭിക്കുന്ന എയിംസ് കോഴിക്കോട് കിനാലൂരില്‍

ദല്‍ഹി/തിരുവനന്തപുരം: കേരളത്തിന് ലഭിക്കുന്ന എയിംസ് കോഴിക്കോട് അനുവദിക്കും. കിനാലൂരിലെ കെ.എസ്.ഐ.ഡി.സി ഭൂമിയിലായിരിക്കും എയിംസ് വരിക. കിനാലൂരിലെ 142 ഏക്കർ ഭൂമി കെ.എസ്.ഐ.ഡി.സി റവന്യു വകുപ്പിന് കൈമാറാൻ ഉത്തരവിറങ്ങി. വ്യവസായ വകുപ്പിന്‍റെ ഭൂമിയാണ് ആരോഗ്യവകുപ്പിന് കൈമാറുന്നത്. കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ കെ മുരളീധരന്‍ എം.പിയാണ് കോഴിക്കോട് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതിന് കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ അനുമതിയായതായി കേന്ദ്രം രേഖാമൂലം അറിയിച്ചിരുന്നു. എയിംസ് സ്ഥാപിക്കാന്‍ അനുകൂലമായ സ്ഥലങ്ങള്‍ അറിയിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം, കോട്ടയം, […]

Continue Reading

ജയാമ്മയുടെ അന്ത്യാഭിലാഷം അവർ മറന്നില്ല; സംസ്‌കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകി മുസ്‌ലിം അയൽക്കാർ(വീഡിയോ)

മൈസൂരു: നിരന്തരം മതസ്പർധയുടെയും വിദ്വേഷത്തിന്റെയും റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്ന കർണാടകയിൽനിന്ന് മതമൈത്രിയുടെ പുതിയൊരു വാര്‍ത്ത. കഴിഞ്ഞ ദിവസം മൈസൂരുവില്‍ അന്തരിച്ച ജയാമ്മയെന്ന വയോധികയുടെ സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി മുസ്‌ലിം അയൽക്കാർ. 60കാരിയുടെ അന്ത്യാഭിലാഷ പ്രകാരമാണ് സംസ്‌കാര ചടങ്ങുകൾ പൂർണമായും മുസ്‌ലിം അയൽക്കാരുടെ മേൽനോട്ടത്തിൽ നടന്നത്.മൈസൂരുവിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നായ ഗൗസിയ നഗറിൽ ജയാമ്മയും കുടുംബവും താമസം ആരംഭിച്ചിട്ട് 40 വർഷത്തിലേറെയായി. ചുറ്റും മുസ്‌ലിം വീടുകളാണുള്ളത്. സന്തോഷത്തിലും സങ്കടങ്ങളിലുമെല്ലാം പരസ്പരം പങ്കുവച്ചും സഹകരിച്ചുമാണ് അവർ കഴിഞ്ഞത്.കർണാടകയിൽനിന്നുള്ള ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ […]

Continue Reading

പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഫേസ്ബുക്ക് പേജില്‍ കമന്‍റ്: സി.പി.എം ലോക്കല്‍ കമ്മറ്റി അംഗത്തിനെതിരെ പാർട്ടി നടപടി

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിൽ കമന്‍റിട്ട സി.പി.എം ലോക്കൽ കമ്മറ്റി അംഗത്തിനെതിരെ പാർട്ടി നടപടി. സി.പി.എം മണിമൂളി ബ്രാഞ്ച് സെക്രട്ടറി കൂടിയായ വഴിക്കടവ് ലോക്കല്‍ കമ്മിറ്റി അംഗം സര്‍ഫുദ്ദീന്‍ കറളിക്കാടിനെതിരെയാണ് ലോക്കല്‍ കമ്മിറ്റിയുടെ പരസ്യ ശാസന. പാലക്കാട് എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധത്തിൽ പ്രതിഷേധിക്കുക എന്ന പോസ്റ്റിലാണ് സർഫുദ്ധീൻ കമന്‍റ് രേഖപ്പെടുത്തിയത്. ‘അള്ളാഹു സ്വര്‍ഗം നല്‍കട്ടെ’ എന്നായിരുന്നു സര്‍ഫുദ്ദീന്‍ കറളിക്കാടിന്‍റെ ‘സറഫുദ്ദീന്‍ സറഫു’ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നുള്ള കമന്‍റ്. കമന്‍റ് […]

Continue Reading

കേരളത്തിലെ ജ്വല്ലറി സ്ഥാപനങ്ങൾ അക്രമത്തിന് ധനസഹായം നൽകുന്നുവെന്ന് പ്രമോദ് മുത്തലിക്

മംഗ്ളുറു: കേരളത്തിലെ ജ്വലറി സ്ഥാപനങ്ങൾ ഹിന്ദുക്കളെ അക്രമിക്കാൻ രഹസ്യമായി സാമ്പത്തിക സഹായം നൽകുന്നതായി ശ്രീരാമ സേന സ്ഥാപക നേതാവ് പ്രമോദ് മുത്തലിക് മാധ്യമങ്ങളോട് പറഞ്ഞു. അക്ഷയ ത്രിതീയ വേളയിൽ ഹിന്ദുക്കളുടെ ജ്വലറികളിൽ നിന്ന് മാത്രമേ സ്വർണം വാങ്ങാവൂ എന്ന സന്ദേശവുമായി കേരളത്തിലും പ്രചാരണം നടത്തും. ഹിന്ദു ആഘോഷമാണത്. ചൈതന്യവും സാംസ്കാരിക പൈതൃകവും നിലനിൽക്കാൻ സ്വർണം വാങ്ങുന്നിടവും ഹിന്ദുവിന്റേതാവണം. ഹലാൽ മാംസം എന്ന പോലെയുള്ള സമീപനം സ്വർണത്തിന്റെ കാര്യത്തിലും ഉണ്ടാവണം.ദേശവിരുദ്ധ സംഘടനകൾക്ക് സഹായം എത്തിക്കുന്ന ജ്വലറി സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. […]

Continue Reading

‘ലഘുഭക്ഷണം കുറച്ച് കഴിഞ്ഞ് മതിയെന്ന് പറഞ്ഞു’; നോമ്പാണെന്ന് മനസ്സിലായപ്പോൾ പോയി, പിന്നാലെ, ട്രെയിനില്‍ ഇഫ്താര്‍ ഒരുക്കി!

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയിലെ ഒരു യാത്രക്കാരന്റെ അനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.യാത്രയ്ക്കായി ഹൗറ ശതാബ്ദി എക്‌സ്പ്രസില്‍ കയറിയ തനിക്ക് നോമ്പ് തുറയുടെ സമയത്ത് ഇഫ്താര്‍ ഒരുക്കി തന്ന റെയില്‍വേയ്ക്കും ഇഫ്താറുമായി എത്തിയ പ്രസാദ് എന്ന പാന്‍ട്രി ജീവനക്കാരനും നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് വൈറലാകുന്നത്. ഷാനവാസ് അക്തര്‍ എന്ന യാത്രക്കാരനാണ് തന്റെ അനുഭവം പങ്കുവെച്ചത്. ഷാനവാസ് അക്തര്‍ ഇക്കാര്യം സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ചതോടെ രാജ്യത്തിന്റെ പാരമ്പര്യം ഇതാണെന്ന് സൂചിപ്പിച്ച് പലരും രംഗത്ത് വന്നു. നിങ്ങളുടെ […]

Continue Reading